Search
  • Follow NativePlanet
Share
» »എത്ര തി‌രക്കാണെങ്കിലും മുംബൈയിൽ ഇക്കാര്യങ്ങൾ ഒഴിവാക്കരുത്!

എത്ര തി‌രക്കാണെങ്കിലും മുംബൈയിൽ ഇക്കാര്യങ്ങൾ ഒഴിവാക്കരുത്!

മുംബൈയിൽ എത്തിച്ചേർന്നാൽ, എത്ര തിരക്കാണെങ്കിൽ പോലും നിങ്ങൾ ഒഴിവാക്കാൻ പാടില്ലാ‌ത്ത ചില ‌കാര്യങ്ങൾ പരിചയപ്പെടാം

By Maneesh

സ്വപ്നനഗം, ബോളിവുഡ് നഗരം, ഫാഷൻ നഗരം, വാണിജ്യ തലസ്ഥാനം എനിങ്ങനെയൊക്കെ വിളിപ്പേരുകളുള്ള മുംബൈ നഗരം സഞ്ചാരികളുടെ പറുദീസയാണ്. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാ‌തെ ദിവസേന എ‌ത്തിച്ചേരുന്ന സഞ്ചാരികളെ വരവേൽക്കാൻ ഉറങ്ങാതെ കാ‌ത്തിരിക്കുന്ന നഗരമാണ് മുംബൈ.

മുംബൈയിലെ നഗര കാഴ്ചകൾ സഞ്ചാരികൾക്ക് എപ്പോഴും അശ്ചര്യമാണ്. മുംബൈയിൽ എത്തിച്ചേർന്നാൽ, എത്ര തിരക്കാണെങ്കിൽ പോലും നിങ്ങൾ ഒഴിവാക്കാൻ പാടില്ലാ‌ത്ത ചില ‌കാര്യങ്ങൾ പരിചയപ്പെടാം

ബാന്ദ്ര - വേർളി സീ ലിങ്ക്

രാജീവ് ഗാന്ധി സീ ലിങ്ക് എന്ന് ഔദ്യോഗിക നാമത്തിൽ അറിയപ്പെടുന്ന ബാന്ദ്ര - വേർളി സീ ലിങ്ക് മുംബൈയിൽ എത്തിച്ചേരുന്ന സഞ്ചാരികൾ ഒരിക്കലും മിസ് ചെയ്യാൻ പാടില്ലാത്ത എഞ്ചിനീയറിങ് അത്ഭുതമാണ്. ഇത്തരത്തിൽ ഒരു പാലം ഇന്ത്യയിൽ വേറെയില്ല.

എത്ര തി‌രക്കാണെങ്കിലും മുംബൈയിൽ ഇക്കാര്യങ്ങൾ ഒഴിവാക്കരുത്!

Photo Courtesy: Ibuz4u

ന‌രിമാൻ പോയിന്റിലെ സൂര്യോദയം

മുംബൈയിലെ മറൈൻഡ്രൈവിലെ തേക്കേ മുനമ്പാണ് നരിമാൻ പോയിന്റ്. സൂര്യോദയം കാണാനും അസ്തമയ കാഴ്ച കാണാനും ആളുകൾ ഇവിടെ എത്താറുണ്ട്. മുംബൈയിൽ എത്തിയാൽ ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ലാത്തതാണ് ഈ കാഴ്ചകൾ.

ഗേറ്റ് വേ ഓഫ് ഇന്ത്യ

മുംബൈയുടെ മുഖമാ‌ണ് ഗേറ്റ് വേ ഓഫ് ഇന്ത്യ. ഗേറ്റ് വേ ഓഫ് ഇന്ത്യ കണ്ടി‌ട്ടില്ലെങ്കിൽ മുംബൈ കണ്ടി‌‌ട്ടില്ലാ എന്നാണ് അർത്ഥം. ബ്രിട്ടീഷ് ഭരണകാലത്തെ പ്രധാന തുറമുഖമായിരുന്ന ഈ സ്ഥലം പ്രശസ്തമായ താജ്‌മഹൽ ഹോട്ടലിന് അഭി‌മുഖമായിട്ടാണ് സ്ഥിതി ചെയ്യുന്നത്.

എത്ര തി‌രക്കാണെങ്കിലും മുംബൈയിൽ ഇക്കാര്യങ്ങൾ ഒഴിവാക്കരുത്!

Photo Courtesy: Aakash Gupte

മുംബൈയിലൂടെ ആത്മീയ യാത്ര

മുംബൈ ഒരു തീർത്ഥാടന സ്ഥ‌ലം കൂടിയാണ്. ആത്മീ‌യ അനുഭൂതി ഉണർത്തുന്ന നിരവധി ക്ഷേത്രങ്ങൾ മുംബൈയിൽ ഉണ്ട്. മുംബൈ ദേവി ക്ഷേത്രം, മഹാ ലക്ഷ്മി ക്ഷേത്രം, ബബൂൽ നാഥ് ക്ഷേത്രം, ശ്രീ സിദ്ദിവിനായക് ക്ഷേത്രം, ഇസ്കോൺ ക്ഷേത്രം എന്നിവയാണ് മുംബൈയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ.

മുംബൈയുടെ രുചിക്കൂട്ടുകൾ

വ്യത്യസ്തമായ രുചികൾക്ക് പേരുകേട്ടതാണ് മുംബൈയിലെ തെരു‌വുകൾ. മസാല ‌ഭാത്, അണ്ടാ ബുർജി, ഭേജ ഫ്രൈ, ‌പാൽകാചി ടാകട്ളി ബജി, വെജിറ്റബിൾ പ‌ലാവ്, മൂങ് ഡാൽ കി‌ച്ച‌ഡി എന്നിവയൊന്നും ‌‌രുചിച്ച് നോക്കാതെ മുംബൈയിൽ നിന്ന് തിരികെ വരരുത്.

എത്ര തി‌രക്കാണെങ്കിലും മുംബൈയിൽ ഇക്കാര്യങ്ങൾ ഒഴിവാക്കരുത്!

Photo Courtesy: trilogy.in

മുംബൈയിലെ രാ‌ത്രി ആഘോ‌ഷം

നൂറുകണക്കിന് പബ്ബുകൾക്കും നിശാക്ലബ്ബുകൾക്കും പേരുകേട്ട സ്ഥലമാണ് മുബൈ സംഗീതവും നൃത്തവുമായി മുംബൈയിൽ ഒരു രാത്രി ആഘോഷിച്ചില്ലെങ്കിൽ അത് വലി‌യ നഷ്ടമായിരിക്കും. Polly Esther's, Prive, Trilogy എന്നിവ മുംബൈയിലെ പേരുകേട്ട പബ്ബുകളാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: mumbai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+