Search
  • Follow NativePlanet
Share
» » സിയാച്ചിന്‍റെ കാഴ്ചകളിലേക്ക് ചെല്ലാം...ആറാമത് സിയാച്ചിന്‍ ഫോക്ക് ഫെസ്റ്റിവല്‍ ജൂണ്‍ 5ന്

സിയാച്ചിന്‍റെ കാഴ്ചകളിലേക്ക് ചെല്ലാം...ആറാമത് സിയാച്ചിന്‍ ഫോക്ക് ഫെസ്റ്റിവല്‍ ജൂണ്‍ 5ന്

ലഡാക്കിലേക്ക് ഒരു കിടിലന്‍ യാത്രയാണ് നിങ്ങ‌ളുടെ ലക്ഷ്യമെങ്കില്‍ അതിനുള്ള സമയമിതാ അടുത്തു കഴിഞ്ഞു. ലഡാക്കില്‍ കാണുവാന്‍ കൊതിച്ച ഇടങ്ങള്‍ക്കൊപ്പം അപ്രതീക്ഷിതമായി ചില യാത്രാനുഭവങ്ങള്‍ കൂടി സ്വന്തമാക്കുവാന്‍ ഉള്ള അവസരമാണ് വന്നിരിക്കുന്നത്. ഈ വർഷം ആറാമത് എഡിഷനിലേക്ക് കടക്കുന്ന സിയാച്ചിൻ ഫോക്ക് ഫെസ്റ്റിവല്‍ സഞ്ചാരികളെ ലഡാക്കിലേക്ക് സ്വാഗതം ചെയ്യുന്നു. ജൂണ്‍ അഞ്ചിനാണ് ഈ വര്‍ഷത്തെ ആഘോഷം നടക്കുന്നത്.

6th Siachen Folk Festival

PC:SOURAV BHADRA

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വ്യാപാര പാതകളിൽ ഒന്നായ സിൽക്ക് റൂട്ടിനെ മുൻ‌നിരയിലേക്ക് കൊണ്ടുവരുന്നതിനൊപ്പം നുബ്രാ വാലിയുടെ സംസ്കാരവും പൈതൃകവും നേരിട്ടനുഭവിച്ചറിയുവാന്‍ സഞ്ചാരികളെ പ്രാപ്തരാക്കുന്ന സിയാച്ചിൻ ഫോക്ക് ഫെസ്റ്റിവല്‍ ലഡാക്ക് യാത്രയില്‍ പരീക്ഷിക്കുവാന്‍ പറ്റിയ ഏറ്റവും മികച്ച കാര്യമായിരിക്കും.

ലഡാക്കിലെ നുബ്ര വാലിയിലെ ചാംസെൻ പോളോ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന സിയാച്ചിൻ ഫോക്ക് ഫെസ്റ്റിവൽ സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് പര്യവേക്ഷണം ചെയ്യാനുള്ള മികച്ച ഇടമായി മാറുന്നത് എങ്ങനെയെന്ന് ഇവിടെ നേരിട്ടുകണ്ടറിയാം. പ്രാദേശിക സംസ്കാരം, ഭക്ഷണം, കരകൗശല വസ്തുക്കൾ എന്നിവ മാത്രമല്ല, പ്രദേശത്തിന്റെ സംസ്കാരം കൂടിയാണ് ഇവിടെ സന്ദര്‍ശകര്‍ക്കു മുന്നില്‍ വെളിപ്പെടുന്നത്.

സിൽക്ക് റൂട്ടിന്റെ ഭാഗമായിരുന്നപ്പോൾ പോളോ ഗ്രൗണ്ടായി ഉപയോഗിച്ചിരുന്ന ഈ ചരിത്ര പ്രസിദ്ധമായ സ്ഥലത്ത് സാംസ്കാരിക പ്രവർത്തനങ്ങൾ, അമ്പെയ്ത്ത്, പ്രാദേശിക ഭക്ഷണം, ഗ്രൂപ്പ് പ്രകടനങ്ങൾ എന്നിങ്ങനെ നിരവധി കാര്യങ്ങളാണ് സംഘടിപ്പിക്കുക. പഴയ സിൽക്ക് റൂട്ടിന്റെ പൈതൃകം നിലനിർത്താനുള്ള ശ്രമമാണ് സിയാച്ചിൻ ഫോക്ക് ഫെസ്റ്റിവൽ. ചരക്കുകൾ മാത്രമല്ല, സംസ്കാരങ്ങളും ഭക്ഷണങ്ങളും പാരമ്പര്യങ്ങളും ഒരു പ്രദേശത്ത് നിന്ന് മറ്റൊന്നിലേക്ക് കൊണ്ടുപോകുന്നതിൽ ഈ വ്യാപാര പാത ഒരു കാലത്ത് ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്. .

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ladakh festival
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+