Search
  • Follow NativePlanet
Share
» »മഹാ‌രാഷ്ട്രയിലെ 7 മനുഷ്യനിര്‍‌മ്മിത അത്ഭുതങ്ങള്‍ പരിചയപ്പെടാം

മഹാ‌രാഷ്ട്രയിലെ 7 മനുഷ്യനിര്‍‌മ്മിത അത്ഭുതങ്ങള്‍ പരിചയപ്പെടാം

By Maneesh

ലോകത്തിലെ ഏഴ് അത്ഭുതങ്ങളേക്കുറിച്ച് കേട്ടിട്ടുണ്ട്. സഞ്ചാരികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ടതാണ് ഇവ. അതു പോലെ ഇന്ത്യയിലെ സപ്തത്ഭുതങ്ങളേയും തെരഞ്ഞെടുത്തുണ്ട്. മഹാ‌രാഷ്ട്രയിലെ പ്ര‌ധാനപ്പെട്ട ഏഴ് അ‌ത്ഭുതക്കാഴ്ചകള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കിയാലോ?

കൊങ്കണ്‍ തീ‌ര‌വും കാസ് പീഠഭൂമിയും ലോണാര്‍ തടാകവുമൊക്കെ മഹാരാഷ്ട്രയിലെ അ‌ത്ഭുത കാഴ്ചകളാണ്. എന്നാല്‍ മഹാരാഷ്ട്രയില്‍ മനുഷ്യ ‌നിര്‍മ്മിതമായ 7 അത്ഭുതങ്ങള്‍ നമുക്ക് പരിചയപ്പെടാം.

01. അജന്താ ഗുഹ

01. അജന്താ ഗുഹ

മഹാരാഷ്ട്രയിലെ ഔറാംഗാബാദ് ജില്ലയിലാണ് ഈ ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിലയില്‍കൊത്തിയെടുത്ത മുപ്പതോളം ക്ഷേത്രങ്ങളുടെ സമുച്ഛയമാണ് ഇത്. ജല്‍ഗാവോണ്‍ റെയില്‍‌വെ സ്റ്റേഷനാണ് അജന്തയ്ക്ക് അടുത്തുള്ള റെയില്‍വെ സ്റ്റേഷന്‍. ഇവിടെ നിന്ന് ഒന്നരമണിക്കൂര്‍ യാത്ര ചെയ്യണം ഇവിടെ എത്തിച്ചേരാന്‍. അജന്ത ഗുഹ സന്ദര്‍ശിച്ച് എല്ലോറ ഗുഹകള്‍ സന്ദര്‍ശിക്കുന്നവരുമുണ്ട്. രണ്ട് മണിക്കൂര്‍ ദൂരമുണ്ട് അജന്തയും എല്ലോറയും തമ്മില്‍. വിശ‌ദമായി വായിക്കാം

Photo Courtesy: Jorge Láscar

02. ജന്‍ജീര കോട്ട

02. ജന്‍ജീര കോട്ട

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ ഒരു തീരപ്രദേശമായ ഗ്രാമമാണ് മുറുദ്. അവിടെ സ്ഥിതി ചെയ്യുന്ന ഒരു കോട്ടയാണ് മുറുദ് ജന്‍ജീറ. ഒരിക്കല്‍ സിദ്ദി വംശത്തിന്‍റെ കീഴിലായിരുന്നു ഈ കോട്ട. മറാഠാ, പോര്‍ച്ചുഗീസ്, ഡച്, ഇംഗ്ലീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനി, എന്നിവരുടെ ആക്രമണങ്ങള്‍ക്ക് ശേഷവും ഒരു പോറലു പോലുമില്ലാതെ ഈ കോട്ട ഇന്നും നില്‍ക്കുന്നു. വിശദമായി വായിക്കാം
Photo Courtesy: Trek savvy

03. വോര്‍ളി സീലിങ്ക്

03. വോര്‍ളി സീലിങ്ക്

മുംബൈയിലെ ബന്ദ്രയും വര്‍ളിയുമായി ബന്ധിപ്പിക്കുന്നതിനായി പണികഴിപ്പിച്ച കടല്‍പ്പാലമാണ് ഇത്. മുംബൈയുടെ പടിഞ്ഞാറന്‍ പ്രാന്തപ്രദേശമാണ് ബന്ദ്ര. 1.600 കോടി ചിലവിലാണ് ഈ പാലം നിര്‍മ്മിച്ചിട്ടുള്ളത്. 5.6 കിലോമീറ്റര്‍ ആണ് ഈ പാലത്തിന്റെ നീളം. എട്ടുവരി പാതയാണ് ഈ പാലത്തിലൂടെ കടന്നുപോകുന്നത്. ഇതില്‍ ആദ്യത്തെ നാലുവരിപ്പാത 2009 ജൂണ്‍ 30ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. 2010 മാര്‍ച്ച് 24നാണ് പാലം പൂര്‍ണമായി പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുത്തത്. മുബൈയിലെ പ്രധാന ആകര്‍ഷണമാണ് ഈ പാലം.

04. റായ്‌ഗാഡ് കോട്ട

04. റായ്‌ഗാഡ് കോട്ട

മുംബൈയില്‍ നിന്നും ഏകദേശം 174 കിലോമീറ്റര്‍ അകലെയാണ് റായ്ഗഡ്. 1030-ഇലാണത്രെ ഈ കോട്ട മൊറെ ഭരണാധികാരികള്‍ പണിഞ്ഞത്. പിന്നീട് അവരില്‍ നിന്നും ശിവാജി മഹാരാജ് പൊരുതി നേടിയതാനെന്നും കഥയുണ്ട്. രാജ്ഞിയുടെ 6 മുറികള്‍, കാവല്‍ ഗോപുരങ്ങള്‍, വധശിക്ഷ നടപ്പിലാക്കിയിരുന്ന മുറി എന്നിവ ഇന്നും കേടു കൂടാതെ സൂക്ഷിച്ചിരിക്കുന്നു. വിശദമായി വായിക്കാം

Photo Courtesy: Swapnaannjames at English Wikipedia
05. ദൗലത്ത്‌ബാദ് കോട്ട

05. ദൗലത്ത്‌ബാദ് കോട്ട

ഇസ്ലാമിക വാസ്തുവിദ്യയുടെ ഭംഗി വിളിച്ചോതുന്ന ഒരു അത്ഭുത കാഴ്ചയാണ് മഹാരാഷ്ട്രയിലെ ദൗലത്താബാദ് കോട്ട. മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയായാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. പിരമിഡ് ശൈലിയിലാണ് പശ്ചിമഘട്ട മലനിരയില്‍ ഈ കോട്ട പണി കഴിപ്പിച്ചിട്ടുള്ളത്.

Photo Courtesy: Negikun

06. ഗ്ലോബല്‍ വിപാസ്സന പഗോ‌ഡ

06. ഗ്ലോബല്‍ വിപാസ്സന പഗോ‌ഡ

നോര്‍ത്ത് വെസ്റ്റ് മുംബൈ‌യിലെ ഗോറായ്ക്ക് ‌സമീപത്തുള്ള ഒരു ധ്യാന മന്ദിരമാണ് ഇത്. മ്യാന്‍മാറിലെ ഗോള്‍ഡന്‍ പഗോഡയോട് സാമ്യമുണ്ട് ഇതിന്റെ നിര്‍മ്മാണത്തിന്.

Photo Courtesy: Pradeep717

07. ഛത്രപതി ‌ശിവജി ടെര്‍മിനല്‍

07. ഛത്രപതി ‌ശിവജി ടെര്‍മിനല്‍

ഛത്രപതി ശിവാജി ടെര്‍മിനസ് വിക്ടോറിയ ടെര്‍മിനസ് സ്റ്റേഷന്‍ എന്നായിരുന്നു മുന്‍പ് ഈ റെയില്‍വെ സ്റ്റേഷന്‍ അറിയപ്പെട്ടിരുന്നത്. യുനെസ്കോയുടെ വേള്‍ഡ് ഹെറിട്ടേജ് പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഈ റെയില്‍വെ സ്റ്റേഷന്‍ വിക്ടോറിയന്‍ ഗോഥിക് ശൈലിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. മുംബൈയുടെ പ്രധാനപ്പെട്ട റെയില്‍വെ സ്റ്റേഷന്‍ ആണ് ഇത്.
Photo Courtesy: http://www.flickr.com/photos/pnglife/

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: maharashtra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+