01. റോതാംഗ് പാസ്
വാഹനമോടിക്കാൻ സാധിക്കുന്ന ലോകത്തെ ഏറ്റവും ഉയരം കൂടിയ റോഡ് എന്നതാണ് റോതാംഗ് പാസിന്റെ ഏറ്റവും വലിയ ആകര്‍ഷണം. മൗണ്ടന്‍ ബൈക്കിംഗിനും സ്‌കീയിംഗിനും പേരുകേട്ട മനാലിയിലെ ഒരുപ്രധാന കേന്ദ്രമാണിത്.
Photo Courtesy: TheWanderer7562
എത്തിച്ചേരാൻ
മണാലിയില്‍ നിന്നും 51 കിലോമീറ്റര്‍ ദൂരത്താണിത്. കുള്ളുവിനെ ലാഹൗല്‍, സ്പിതി എന്നിവയുമായി ബന്ധിപ്പിക്കുന്ന പാതയാണിത്. സമദ്രനിരപ്പില്‍ നിന്നും 4111 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ പാത ഹിമാലയന്‍ മലനിരകളുടെ അത്ഭുതകരമായ കാഴ്ചകള്‍ക്ക് പ്രശസ്തമാണ്.
Photo Courtesy: Anthony Maw
സന്ദർശിക്കാൻ പറ്റിയ സമയം
മെയ് മാസത്തില്‍ ഈ പാത സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുകയും സെപ്റ്റംബറില്‍ അടയ്ക്കുകയും ചെയ്യും. മഞ്ഞുവീഴ്ച മൂലം സെപ്റ്റംബറിനുശേഷം ഈ പാത സഞ്ചാരയോഗ്യമായിരിക്കില്ല. ഇന്ത്യന്‍ സേനയില്‍ നിന്നും മുന്‍കൂര്‍ അനുവാദം വാങ്ങിയ ശേഷം മാത്രമേ വിനോദസഞ്ചാരികള്‍ക്ക് ഇവിടം സന്ദര്‍ശിക്കാന്‍ സാധിക്കൂ.
വിശദമായി വായിക്കാം
Photo Courtesy: John Hill
02. ജിസ്പ
യാത്രയ്ക്കിടെ സഞ്ചാരികള്‍ തങ്ങുന്ന സ്ഥലമാണ് ജിസ്പ. ഇവിടെ ക്യാമ്പ് ചെയ്യാന്‍ സൗകര്യമുണ്ട്. കീലോങ് ടൗണും സഞ്ചാരികളുടെ ഇടത്താവളങ്ങളില്‍ ഒന്നാണ്. കീലോംഗില്‍ നിന്ന് 22 കിലോമീറ്റര്‍ അകലെയുള്ള ജിസ്പ ക്യാമ്പിംഗിന് പേരുകേട്ട സ്ഥലമാണ്. ലേ - മണാലിയിലൂടെ റൈഡ് നടത്തുന്നവരുടെ പ്രധാന ഇടത്താവളമാണ് ഈ സ്ഥലം. വിശദമായി വായിക്കാം
Photo Courtesy: John Hill
03. ദാര്‍ച
ലാഹോള്‍&സ്പിതി ജില്ലയിലെ ഒരു ഗ്രാമമാണ് ദാര്‍ച. സഞ്ചാരികള്‍ക്ക് താമസിക്കാനുള്ള ടെന്റുകള്‍ ഇവിടെ ലഭ്യമാണ്. കീലോംഗില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം
Photo Courtesy: Shubhamoy
04. ബരലച ചുരം
സമുദ്രനിരപ്പില്‍ നിന്ന് 5,030 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ചുരമാണ് ഇത്. സിങ്‌സിങ്‌ബാറില്‍ നിന്ന് 16 കിലോമീറ്റര്‍ മലകയറണം ഇവിടെയെത്താന്‍. വിശദമായി വായിക്കാം
Photo Courtesy: John Hill
05. സര്‍ചു
സര്‍ചുവിലാണ് ഹിമാചല്‍ പ്രദേശും ജമ്മുകാശ്മീരും തമ്മില്‍ അതിര്‍ത്തി പങ്കിടുന്നത്. സര്‍ചു കഴിഞ്ഞാല്‍ ജമ്മുകശ്മീരിലെ ലഡാക്ക് മേഖലയിലെത്തി. ബരലാച യില്‍ നിന്ന് 40 കിലോമീറ്റര്‍ ഉണ്ട് ഇവിടെ എത്തിച്ചേരാന്‍. വിശദമായി വായിക്കാം
Photo Courtesy: Jen
06. ലാചുലുംഗ ചുരം
ലുംഗലാച ചുരം എന്നും ഈ ചുരം അറിയപ്പെടുന്നുണ്ട്. സര്‍ചുവില്‍ നിന്ന് 54 കിലോമീറ്റര്‍ അകലെയായാണ് ഈ ചുരം സ്ഥിതി ചെയ്യുന്നത്. ലാചുലുംഗ കഴിഞ്ഞ് പാങ് ചെക്ക് പോസ്റ്റില്‍ എത്തിച്ചേരുന്നു. സര്‍ചുവില്‍ നിന്ന് 80 കിലോമീറ്റര്‍ ഉണ്ട് പാങില്‍ എത്തിച്ചേരാന്‍. വിശദമായി വായിക്കാം
Photo Courtesy: John Hill
07. ടങ്‌ലാങ് ലാ
പാങില്‍ നിന്ന് 69 കിലോമീറ്റര്‍ അകലെയായാണ് ടങ്‌ലാങ് സ്ഥിതി ചെയ്യുന്നത്. ലേ - മണാലി ഹൈവേയിലെ ജമ്മുകശ്മീരിലെ പേരുകേട്ട ഒരു ചുരമാണ് ഇത്. വിശദമായി വായിക്കാം
Photo Courtesy: Kiran Jonnalagadda