Search
  • Follow NativePlanet
Share
» »ലഡാക്കിന്റെ പ്രത്യേകതകള്‍ അറിഞ്ഞിരിക്കാം

ലഡാക്കിന്റെ പ്രത്യേകതകള്‍ അറിഞ്ഞിരിക്കാം

ഭൂമിശാസ്ത്രപരമായും സാംസ്കാരിക‌പരമായും ലഡാക്ക് ഇന്ത്യയിലെ മ‌റ്റ് പ്രദേശങ്ങളില്‍ നിന്ന് ഏറെ വേറിട്ട് നി‌ല്‍ക്കുന്ന ഒരു പ്രദേശമാണ്. ചുരങ്ങളുടെ നാട് എന്നാണ് ലഡാ‌ക്ക് എ‌ന്ന വാക്കിന്റെ അര്‍ത്ഥം

By Maneesh

ഭൂമിശാസ്ത്രപരമായും സാംസ്കാരിക‌പരമായും ലഡാക്ക് ഇന്ത്യയിലെ മ‌റ്റ് പ്രദേശങ്ങളില്‍ നിന്ന് ഏറെ വേറിട്ട് നി‌ല്‍ക്കുന്ന ഒരു പ്രദേശമാണ്. ചുരങ്ങളുടെ നാട് എന്നാണ് ലഡാ‌ക്ക് എ‌ന്ന വാക്കിന്റെ അര്‍ത്ഥം. ഹിമാലപര്‍വതത്തി‌‌ന്റെ അടിവാരത്ത് സ്ഥിതി ചെയ്യുന്ന ലഡാക്ക് ട്രെക്കിംഗ് പ്രിയരുടെ പറുദീസയാണ്.

ലേയാണ് ലഡാക്കിലെ ഏറ്റവും വലിയ ടൗണ്‍. ലഡാക്ക് മേഖലയില്‍ ട്രെക്കിംഗ് നടത്താന്‍ എത്തുന്ന സഞ്ചാരികള്‍ ആദ്യം എത്തിച്ചേരുന്നത് ജമ്മുകാശ്മീരിലെ ലേയിലാണ്.

ദിവസേന എത്തിച്ചേരുന്ന സഞ്ചാരികളല്ലാതെ ലഡാക്കില്‍ അധികം താമസക്കാരില്ലാ. തദ്ദേശിയരില്‍ ബഹുഭൂരിപക്ഷം മഹായാനബുദ്ധിസ്റ്റുകളാണ്. സമുദ്രനിരപ്പിന് 3500 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലേ ടൗണിലും പരിസരത്തുമായാണ് ഇവര്‍ വസിക്കുന്നത്. ലേയില്‍ എത്തിച്ചേര്‍ന്നാല്‍ സഞ്ചാരികള്‍ക്ക് അവരവര്‍ക്ക് സഞ്ചരിക്കാനുള്ള സ്ഥലങ്ങള്‍ കണ്ടുപിടിക്കാം. ലഡാക്കിന്റെ പ്രത്യേകതകള്‍ മനസിലാക്കാം

അപൂര്‍വവും വിചിത്രവുമായ വന്യജീവികള്‍

അപൂ‌ര്‍വവും വിചിത്രവുമായ നിരവധി ജീ‌വജാലങ്ങളുടെ ആ‌വാസ‌കേന്ദ്രമാണ് ലഡാക്ക്. മലയാടുകള്‍, ടിബറ്റ‌ന്‍ കട്ടുകഴുതകള്‍, ടിബറ്റന്‍ മാനുകള്‍, മര്‍മോത്തുകള്‍ അങ്ങനെ വിവിധ തരത്തിലുള്ള ജീ‌വികളെ സഞ്ചാരികള്‍ക്ക് കാണാനാകും. ഭഗ്യമുണ്ടെങ്കില്‍ ഹിമപുലികളെയും കാണാം.

ആളുകള്‍ പോറ്റുന്ന യാക്കുകളാണ് ലഡാ‌ക്കിലെ മറ്റൊരു കാഴ്ച. സഞ്ചാരികള്‍ക്ക് വേണമെങ്കില്‍ യാക്കിന്റെ പുറത്ത് കയറി സഞ്ചരിക്കാനുള്ള അ‌വസരവും ഉണ്ട്.

ആതിഥ്യ മര്യാദയിലെ മന്ദസ്മിതം

സഞ്ചാരികളോട് മാന്യമായി പെരുമാറുന്നവരാണ് ലഡാക്കികള്‍. ലഡാക്കില്‍ യാത്ര ചെയ്തിട്ടുള്ളവര്‍ ലഡാക്കികളുടെ ആതിഥ്യ മര്യാദകള്‍ അറിഞ്ഞിട്ടുള്ളവരാണ്. വസ്ത്രധാരണരീതിയില്‍ ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന ലഡാക്കികള്‍ നിങ്ങളുടെ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാന്‍ ഒരിക്കലും മടികാണിക്കത്തവരുമാണ്. സഞ്ചാരികള്‍ക്ക് ഒരിക്കലും അപരിചിതത്വം തോന്നുകയില്ലാ.

ബുദ്ധവിഹാരങ്ങളുടെ സുന്ദരകാഴ്ചകള്‍

ലഡാക്കിലെ കാഴ്ചകള്‍ക്ക് കൂടുതല്‍ ചാരുത പകരന്‍ അവിടുത്തെ പ്രകൃതിദൃശ്യങ്ങള്‍ക്ക് പുറമേ ബുദ്ധവിഹാരങ്ങളും തല ഉയര്‍ത്തി നില്‍ക്കുന്നുണ്ട്. ഓരോ ബുദ്ധവിഹാരങ്ങള്‍ക്കും സഞ്ചാരികളെ വിസ്മയിപ്പിക്കത്തക്കവണ്ണമുള്ള രൂപഭംഗിയാണ്. ലഡാക്കിലെ മലനിരകളുടെ നെറുകയിലാണ് ഇത്തരം ബുദ്ധവിഹാരങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ഇത് കാഴ്ചയുടെ ഭംഗി കൂട്ടുകതന്നെ ചെയ്യും.

സഞ്ചാരികളുടെ ഇഷ്ടത്തിന് അനുസരിച്ച്

ലേയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാന്‍ ലഡാക്കില്‍ നിരവധി സ്ഥലങ്ങളുണ്ട്. സഞ്ചാരികളുടെ താല്‍പര്യങ്ങള്‍ക്കും അഭിരുചികള്‍ക്കും അനുസരിച്ച് ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക് യാത്ര നടത്താം. ലേയ്ക്ക് സമീപത്തുള്ള ബുദ്ധവിഹാരങ്ങള്‍ മുതല്‍ അഞ്ച് ദിവസം ട്രെക്കിംഗ് ചെയ്ത് എത്തിച്ചേരാവുന്ന അല്‍ചി, പന്ത്രണ്ട് ദിവസം തുടര്‍ച്ചയായി നടന്നാല്‍ എത്തിച്ചേരാവുന്ന സന്‍സ്കാര്‍ തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് സഞ്ചാരികള്‍ക്ക് പോകാം.

ലഡാക്കിലെ സുന്ദരമായ കാഴ്ചകള്‍ കാണാന്‍ സ്ലൈഡുകളിലൂടെ നീങ്ങുക

കാര്‍ഗില്‍

കാര്‍ഗില്‍

ലഡാക്ക് മേഖലയില്‍ സ്ഥിതി ചെയ്യുന്ന കാര്‍ഗിലിന് "ലാന്‍ഡ് ഓഫ് ആഗാസ് " എന്നും പേരുണ്ട്. ശ്രീനഗറില്‍ നിന്ന് 205 കിലോമീറ്റര്‍ അകലെയുള്ള ഈ മനോഹര മലയോര പട്ടണം പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന നിയന്ത്രണ രേഖക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Rajesh

സ്പിടുക് ഗോമ്പ

സ്പിടുക് ഗോമ്പ

ലഡാക്കിലെ ലെഹ് ജില്ലയിലാണ് ഈ ആശ്രമം. സ്പിടുക് ഗോമ്പ എന്നും അറിയപ്പെടുന്ന ഇത് ലേഹില്‍ നിന്ന് എട്ട് കിലോമീറ്റ‍ര്‍ അകലെയാണ്. പതിനൊന്നാം നൂറ്റാണ്ടില്‍ ല്ഹാ ലാമാ ചാങ്ചുബ് ഓഡിന്‍റെ മൂത്ത സഹോദരനായ ഓഡ് ഡി പണി കഴിപ്പിച്ചതാണ് ഈ ആശ്രമം. വിശദമായി വായിക്കാം
Photo Courtesy: Koshy Koshy

മാഗ്നറ്റ് ഹില്‍

മാഗ്നറ്റ് ഹില്‍

ലഡാക്കില്‍ ലേയ്ക്ക് സമീപത്തായാണ് മാഗ്നറ്റ് ഹില്‍ സ്ഥിതി ചെയ്യുന്നത്. കാന്തിക പ്രഭയുള്ള മലയാണ് ഇതെന്നാണ് വിശ്വാസം. ഇതിന് അടുത്ത്കൂടെ പോകുന്ന കാറുകള്‍ ഈ മലയില്‍ നിന്ന് പുറപ്പെടുന്നത് കാന്തിക ശക്തിയില്‍ ആകര്‍ഷിക്കപ്പെടാറുണ്ട് എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇത് ഒരു ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ആണ്.
Photo Courtesy: Rohit Ganda

ഷേ ഗോമ്പ

ഷേ ഗോമ്പ

ലേഹിന്‍റെ തെക്കന്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ ഗോമ്പ 15 കിലോമീറ്റര്‍ അകലെയാണ്. ഡെല്‍ഡന്‍ നംഗ്യാല്‍ എന്ന രാജാവാണ് ഇത് സ്ഥാപിച്ചത്. ചെമ്പിനാലും സ്വര്‍ണത്തിനാലും തീര്‍ത്ത വലിയ ബുദ്ധമത പ്രതിമ ഇവിടെയുള്ളത് ലഡാക്കിലെ രണ്ടാമത്തെ വലിയ ബുദ്ധപ്രതിമയായാണ് അറിയപ്പെടുന്നത്. വിശദമായി വായിക്കാം

Photo Courtesy: Rohit Ganda

സാന്‍സ്കാര്‍

സാന്‍സ്കാര്‍

ജമ്മുകശ്മീരിന്റെ വടക്കുഭാഗത്ത് കാര്‍ഗില്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറു ഗ്രാമമാണ് സന്‍സ്കാര്‍. കനത്ത മഞ്ഞുവീഴ്ചയുണ്ടാകുന്നതിനാല്‍ ഈ പ്രദേശം എട്ടുമാസവും പുറംലോകത്ത് നിന്ന് ഒറ്റപ്പെട്ട് കിടക്കും. സുമുദ്രനിരപ്പില്‍ നിന്ന് 4401 മീറ്ററും 4450 മീറ്ററും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന രണ്ട് തടാകങ്ങളാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. വിശദമായി വായിക്കാം
Photo Courtesy: Kiran Jonnalagadda

പാങ്കോങ്ങ് സോ

പാങ്കോങ്ങ് സോ

പാങ്കോങ്ങ് സോ എന്നും അറിയപ്പെടുന്ന ഈ തടാകം സമുദ്രനിരപ്പില്‍ നിന്ന് 4350 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. 130 കിലോമീറ്റര്‍‌ നീളത്തിലും 7 കിലോമീറ്റര്‍ വീതിയിലും ഈ തടാകം പരന്ന് കിടക്കുന്നു. സന്ദര്‍ശകര്‍ക്ക് തടാകത്തിനടുത്തുള്ള ഹരിതാഭയാര്‍ന്ന താഴ്വരയും, തിക്സി ഗ്രാമവും കാണാം. വിശദമായി വായിക്കാം

Photo Courtesy: Motographer

വഴി

വഴി

പാങ്കോങിലേക്കുള്ള വഴി. ലേയില്‍ നിന്ന് അഞ്ച് മണിക്കൂര്‍ യാത്ര ചെയ്ത് പാങ്കോങ്ങിലെത്താം. ഒരു ഇന്നര്‍ലൈന്‍ പാസ് വാങ്ങി മാത്രമേ തടാകം സന്ദര്‍ശിക്കാനാവൂ. നിര്‍ണായകമായ ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്നതിനാലാണ് ഈ അനുമതി തേടേണ്ടി വരുന്നത്.

Photo Courtesy: Praveen

തടാകം

തടാകം

പാങ്കോങ്ങ് തടാകം, പാങ്കോങ്ങ് സോ എന്നും അറിയപ്പെടുന്നു. ജമ്മു & കശ്മീരിലെ ലെ ജില്ലയിലുള്ള ഈ തടാകം സമുദ്രനിരപ്പില്‍ നിന്ന് 4350 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Praveen
ബുള്ളറ്റ് സെല്‍ഫി

ബുള്ളറ്റ് സെല്‍ഫി

മാഗ്നറ്റിക് ഹില്‍സിന് സമീപത്ത് നിന്നുള്ള ഒരു കാഴ്ച. ലേ- കാര്‍ഗില്‍ - ശ്രീനഗര്‍ നാഷണല്‍ ഹൈവേയില്‍ ആണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ലേയില്‍ നിന്ന് അന്‍പത് കിലോമീറ്റര്‍ അകലെ സമുദ്രനിരപ്പില്‍ നിന്ന് 11,000 അടി ഉയരത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Fulvio Spada

നാംഗ്യാല്‍

നാംഗ്യാല്‍

ലഡാക്കിലെ ലേയിലെ നാംഗ്യാല്‍ മലനിരയില്‍ നിന്നുള്ള ഒരു കാഴ്ച

Photo Courtesy: irumge

മലനിര‌കള്‍

മലനിര‌കള്‍

പാങോങ് തടാകത്തിന് ചുറ്റുമായുള്ള മലനിരകള്‍


Photo Courtesy: Fulvio Spada

തിക്സെ മൊണസ്ട്രീ

തിക്സെ മൊണസ്ട്രീ

ലെയില്‍ നിന്ന് കിഴക്കോട്ട് 19 കിലോമീറ്റര്‍ പോയാല്‍ തിക്സെ ആശ്രമത്തിലെത്താം. മധ്യകാലഘട്ടത്തിലെ രൂപകല്‍പന പ്രദര്‍ശിപ്പിക്കുന്ന ആശ്രമമാണിത്. പ്രദേശത്തെ വലിയ ആശ്രമങ്ങളിലൊന്നായ ഇതിന് 12 നില ഉയരമുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Motohiro Sunouchi
സോ മൊറിറി തടാകം

സോ മൊറിറി തടാകം

ലഡാക്കിലാണ് സുന്ദരമായ ഈ തടാകം സ്ഥിതി ‌ചെയ്യുന്നത്.

Photo Courtesy: CortoMaltese_1999

സൈക്ലിംഗ്

സൈക്ലിംഗ്

ലേ- മണാലി ഹൈവേ‌യിലൂടെയുള്ള സൈക്ലിംഗ് സാഹസിക പ്രിയരുടെ ഇഷ്ടവിനോദമാണ്. ലേ- മണാലി ഹൈവേയേക്കുറിച്ച് വായിക്കാം
Photo Courtesy: Nomad Tales

കല്ലുനിര

കല്ലുനിര

പാങ്ങോങ് തടാകത്തിന്റെ കരയില്‍ സഞ്ചാരികളില്‍ ആരോ കൗതുകത്തിന് വേണ്ടി അടുക്കിവച്ച കല്ലുകള്‍


Photo Courtesy: Praveen

കിഴക്കന്‍ ലഡാക്ക്

കിഴക്കന്‍ ലഡാക്ക്

കിഴക്കന്‍ ലഡാക്കിലെ സോ കാര്‍ (Tso kar) തടാകത്തിന്റെ സുന്ദരമായ കാഴ്ച

Photo Courtesy: McKay Savage

ലേ പാലസ്

ലേ പാലസ്

പതിനേഴാം നൂറ്റാണ്ടില്‍ സെന്‍ജേ നംഗ്യാല്‍ പണിതീര്‍ത്തതാണ് ഈ കൊട്ടാരം. കൊട്ടാരത്തിലെ മണിമാളിക തിബത്തിലെ ല്ഹാസയിലെ പൊ്ടടാല കൊട്ടാരത്തിന് സമാനമാണ്. വിശദമായി വായിക്കാം

Photo Courtesy: Incomposition
പാഡും

പാഡും

സാന്‍‌സ്കാലെ പാഡും (Padum) ഗ്രാമത്തിന് സമീപത്തായുള്ള ഒരു സ്ഥലം. കുര്‍ഷ ഗോമ്പയിലേക്ക് പോകുന്ന വഴിയിലാണ് ഈ സ്ഥലം.

Photo Courtesy: hamon jp

കൃഷിയിടം

കൃഷിയിടം

ലഡാക്കിലെ ഒരു കൃഷിയിടം

Photo Courtesy: Motohiro Sunouchi from Sapporo, Hokkaido, Japan

ലേ വാലി

ലേ വാലി

ലേ താഴ്വരയിലെ കൃഷിയിടം

Photo Courtesy: Karunakar Rayker from India

ലാമയുരു

ലാമയുരു

ലഡാക്കിലെ ലാമയുരുവിലെ ഒരു കാഴ്‌ച
Photo Courtesy: hamon jp

നദി സംഗമം

നദി സംഗമം

സിന്ധുനദിയും സാന്‍സ്കാര്‍ നദിയും സംഗമിക്കുന്ന ലഡാക്കിലെ ഒരു സ്ഥലം

Photo Courtesy: Gopal Vijayaraghavan from Bangalore, India

ബുദ്ധ സന്യാസിമാര്‍

ബുദ്ധ സന്യാസിമാര്‍

ഹെ‌മിസിലെ ബുദ്ധ സന്യാസിമാര്‍
Photo Courtesy: Karunakar Rayker from India

ഇടയന്മാർ

ഇടയന്മാർ

ലഡാ‌ക്ക് മേഖലയിലെ ഇടയന്മാര്‍
Photo Courtesy: hamon jp

യാക്ക്

യാക്ക്

ലഡാക്കിലെ പ്രധാന മൃഗമായ യാക്ക്

Photo Courtesy: Balachandran Chandrasekharan

ഹെമിസ്

ഹെമിസ്

ജമ്മുകാശ്മീരിലെ ലേഹില്‍ നിന്ന് 40 കിലോമീറ്റര്‍ തെക്കുകിഴക്കായി കിടക്കുന്ന ഒരു പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമാണ് ഹെമിസ്. പ്രകൃതിയുടെ മടിത്തട്ടില്‍ അല്പസമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ ഒരു സ്ഥലമാണിത്. വിശദമായി വായിക്കാം

Photo Courtesy: Michael Douglas Bramwell
അല്‍ചി

അല്‍ചി

ലഡാക്കിലെ ലേ ജില്ലയിലാണ് അല്‍ചി എന്ന പ്രശസ്തമായ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഹിമാലയന്‍ നിരകളുടെ കേന്ദ്രഭാഗത്തായി, ഇന്ധുസ് നദിയുടെ തീരത്തോട് ചേര്‍ന്നുകിടക്കുന്ന അല്‍ചിയിലേക്ക്, ലേ നഗരത്തില്‍ നിന്നും ഏകദേശം 60 കിലോമീറ്റര്‍ മാത്രമേ ദൂരമുള്ളൂ. വിശദമായി വായിക്കാം

Photo Courtesy: Steve Hicks
നുബ്രവാലി

നുബ്രവാലി

ലഡാക്കിന്റെ പൂന്തോപ്പ് എന്നാണ് സമുദ്ര നിരപ്പില്‍ നിന്ന് പതിനായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നുബ്രാവാലി അറിയപ്പെടുന്നത്. ഏഴാം നൂറ്റാണ്ട് വരെ നീളുന്ന നീളുന്ന ചൈനീസ്,മംഗോളിയന്‍, അറബ് അധിനിവേശങ്ങള്‍ കണ്ട ഈ ദേവ ഭൂമി അതുകൊണ്ട് തന്നെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. വിശദമായി വായിക്കാം

Photo Courtesy: Sistak

സര്‍ച്ചു

സര്‍ച്ചു

മനാലി - ലേ യാത്രികരുടെ പ്രിയപ്പെട്ട വിശ്രമകേന്ദ്രമാണ് സര്‍ച്ചു. ഹിമാചല്‍ പ്രദേശിന്റെയും ലഡാക്കിന്റെയും അതിര്‍ത്തിയിലാണ് സാര്‍ച്ചു എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. സിര്‍ ബും ചുന്‍ എന്നും സര്‍ച്ചുവിന് പേരുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 4290 മീറ്റര്‍ ഉയരത്തിലാണ് സര്‍ച്ചു. വിശദമായി വായിക്കാം

Photo Courtesy: malovika

സങ്കൂ

സങ്കൂ

ജമ്മുകാശ്‌മീരിലെ കാര്‍ഗിലില്‍ നിന്ന്‌ 42 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ്‌ സങ്കൂ. പ്രകൃതി മനോഹരമായ ഈ സ്ഥലം പ്രശസ്‌തമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്‌. കിണ്ണത്തിന്റെ ആകൃതിയിലുള്ള ഒതു താഴ്‌വരയിലാണ്‌ ഈ പട്ടണം സ്ഥിതി ചെയ്യുന്നത്‌. വിശദമായി വായിക്കാം

Photo Courtesy: Fazlullah786

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X