01. ജയ്സാൽമീർ കോട്ട
'ജയ്സാല്‍മീറിന്‍റെ അഭിമാനം' എന്നറിയപ്പെടുന്ന ഈ കോട്ട നഗര മദ്ധ്യത്തില്‍ തന്നെ സ്ഥിതി ചെയ്യുന്നു. സൂര്യസ്തമാനത്തില്‍ സ്വര്‍ണം പതിച്ച പോലെ തിളങ്ങുന്നത് കൊണ്ട് ഇത് സോനാര്‍ ഖില അതായത് സുവര്‍ണ്ണ കോട്ട എന്നും അറിയപ്പെടുന്നു. 1156-ഇല്‍ ഭാട്ടി രജപുത്ര മഹാരാജാവായ ജയ്സാല്‍ ത്രികുര കുന്നിന്‍റെ മുകളില്‍ പണിയിച്ചതാണ് ഈ കോട്ട. വിശദമായി വായിക്കാം
Photo Courtesy: jokertrekker
02. ജൈന ക്ഷേത്രം
ജയ്സാൽമീർ കോട്ടയുടെ അകത്താണ് ഏഴ് ക്ഷേത്രങ്ങൾ അടങ്ങിയ ജൈന ക്ഷേത്ര സമുച്ഛയം സ്ഥിതി ചെയ്യുന്നത്. പരസ്പരം ബന്ധപ്പെടുത്തിയാണ് ഈ ഏഴ് ക്ഷേത്രങ്ങളും നിർമ്മിച്ചിരിക്കുന്നത്. ഈ ക്ഷേത്രങ്ങളിലെ കൊത്തുപണികളാണ് സഞ്ചാരികളെ അതിശയിപ്പിക്കുന്നത്.
Photo Courtesy: Antoine Taveneaux
03. പട്വോൺ കി ഹവേലി
കൊത്തുപണികൾ നിറഞ്ഞ ഈ ഹവേലി ജയ്‌സാൽമീറിന് ഒരു അലങ്കാരമാണ്. അഞ്ച് വീടുകൾ ചേർന്നതാണ് ഈ ഹവേലി. പത്തൊൻപതാം നൂറ്റാണ്ടിൽ സഹോദരന്മാരായ 5 ജൈന വ്യാപാരികൾ ചേർന്നാണ് ഈ ഹവേലി നിർമ്മിച്ചിരിക്കുന്നത്.
Photo Courtesy: ASIM CHAUDHURI
04. സാം സാൻഡ് ഡ്യൂൺസ്
ജയ്‌സാൽമീറിലെ സാം ഗ്രാമത്തിലെ സാൻഡ് ഡ്യൂൺസുകൾ പ്രശസ്തമാണ്. ഥാർ മരുഭൂമി കാണാൻ ഏറ്റവും മികച്ച സ്ഥലം ഈ ഗ്രാമമാണ്.
Photo Courtesy: Rishabh Mathur
05. സലീം സിംഗ് കി ഹവാലി
ജയ്സാൽമീറിലെ മന്ത്രിയായിരുന്ന സലീം സിംഗ് പത്തൊൻപതാം നൂറ്റാണ്ടിൽ നിർമ്മിച്ചതാണ് ഈ ഹവാലി. കൊത്തുപണികൾ നിറഞ്ഞ ബാൽക്കണികളാണ് ഈ ഹവാലിയുടെ ഏറ്റവും വലിയ ആകർഷണം.
Photo Courtesy: Ashwin Kumar
06. ബഡാബാഗ്
വിശാലമായ ഒരു ഉദ്യാനമാണ് ഇത്. ഭാട്ടി ഭരണാധികാരികള്‍ പണിയിച്ച സ്മാരക ശിലകള്‍ ഇവിടെ ധാരാളമുണ്ട്. ഇതിലേറ്റവും പുരാതനം രാജാവ് മഹാറാവള്‍ ജൈത് സിംഗിന്‍റെ സ്മാരകശിലയാണ്. നഗരത്തില്‍ നിന്നും 6 കിലോമീറ്റര്‍ ദൂരെയാണ് ബഡാ ബാഗ്. വിശദമായി വായിക്കാം
Photo Courtesy: amanderson2
07. ഗദ്സീസര്‍ തടാകം
പതിനാലാം നൂറ്റാണ്ടില്‍ മഹാറാവല്‍ ഗാദ്സി രാജാവ് പണികഴിപ്പിച്ച മനുഷ്യ നിർമ്മിത തടാകമാണ് ഈ തടാകം. ആ കാലഘട്ടത്തില്‍ വെള്ളത്തിന്‍റെ പ്രധാന ഉറവിടം മഴവെള്ളം കൊണ്ട് സമ്പന്നമായ ഗദ്സീസര്‍ കായല്‍ ആയിരുന്നു. കായലിന്‍റെ തീരത്തായി പല ക്ഷേത്രങ്ങളും കാണാം. ഭാരത്പൂര്‍ പക്ഷി കേന്ദ്രത്തില്‍ നിന്നും വരുന്ന പല തരം ദേശാടനപക്ഷികള്‍ തടാകത്തിലെ സന്ദര്‍ശകരാണ്. വിശദമായി വായിക്കാം
Photo Courtesy: sanjeew singh