Search
  • Follow NativePlanet
Share
» »ഭീമേശ്വരിയിൽ ചെയ്യാൻ 9 കാര്യങ്ങൾ

ഭീമേശ്വരിയിൽ ചെയ്യാൻ 9 കാര്യങ്ങൾ

By Maneesh

ബാംഗ്ലൂരിലെ നഗരജീവിതത്തലെ തിരക്കിൽ നിന്നും മടുപ്പിൽ നിന്നും ഒന്ന് ഓടിയൊളിക്കാൻ പറ്റിയ ഇടമാണ് ഭീമേശ്വരി. ബാംഗ്ലൂരിൽ നിന്ന് 100 കിലോമീറ്റർ അകലെയായാണ് പ്രകൃതി സ്നേഹികൾക്കും സാഹസിക പ്രിയർക്കും ഒരു പോലെ പ്രിയങ്കരമായ മനോഹരമായ ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

കാവേരി നദിയുടെ കരയിലായി വനമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ പറ്റിയസ്ഥലമാണ്. അതിനാൽ നിരവധി പ്രകൃതി സ്നേഹികൾ ഇവിടെ എത്താറുണ്ട്. കാനന മധ്യത്തിലായാലും കാവേരി നദിയിലായാലും നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന നിരവധി സാഹസിക വിനോദങ്ങളാണ് ഇവിടെയുള്ളത്.

01 ഫിഷിംഗ് ക്യാമ്പ്

01 ഫിഷിംഗ് ക്യാമ്പ്

കാവേരി ഫിഷിംഗ് ക്യാംപിലെ മൂന്ന് പ്രമുഖ ഫിഷിംഗ് ക്യാംപുകളിലൊന്നാണ് ഭീമേശ്വരി. കാവേരി നദിയോട് ചേര്‍ന്ന് നില്‍ക്കുന്ന മനോഹരമായ ഫിഷിംഗ് ക്യാംപ് ഭീമേശ്വരിയിലെത്തുന്ന യാത്രികര്‍ കാണാതെ പോകാറില്ല. ഫിഷിംഗ് ക്യാംപുകളിലെ ആകര്‍ഷണ കേന്ദ്രമായ മഹാശീര്‍ മത്സ്യങ്ങളെ ഇവിടെ ധാരാളമായി കാണാം, എന്നാല്‍ അപൂര്‍വ്വ ഇനത്തില്‍പ്പെടുന്ന ഇവടെ പിടിച്ചയുടന്‍ വെള്ളത്തിലേക്ക് തുറന്നുവിടുകയാണ് ഇവിടത്തെ പതിവ്.

Photo Courtesy: Pradeep Kumbhashi

02. ജംഗിൾ റിസോർട്ട്

02. ജംഗിൾ റിസോർട്ട്

ഭീമേശ്വരിയിൽ എത്തിയാൽ നിങ്ങളുടെ ആഗ്രഹ സഫലീകരണത്തിന് സൗകര്യം ഒരുക്കുന്ന കാനന മധ്യത്തിലുള്ള ഏക റിസോർട്ട് ആണ് ജംഗിൾ റിസോർട്ട്. കാനനമധ്യത്തിൽ താമസിക്കാനുള്ള കോട്ടേജുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒരു പകൽ മാത്രമുള്ള ആക്റ്റിവിറ്റികൾക്കായോ രാത്രിയും പകലുമായുള്ള ആക്റ്റിവിറ്റികൾക്കായോ നിങ്ങൾക്ക് ഇവിടെ ബുക്ക് ചെയ്യാം.

Photo Courtesy: Rishabh Mathur

03. രാത്രി താമസം

03. രാത്രി താമസം

രാത്രി താമസത്തിന് നിങ്ങൾക്ക് അനുയോജ്യമായ കോട്ടേജുകൾ തെരഞ്ഞെടുക്കാം. തടികൊണ്ട് നിർമ്മിച്ച കുടിലുകൾ, സുന്ദരമായി ഫർണിഷ് ചെയ്ത ടെന്റുകൾ ഇവകൂടാതെ രണ്ട് ലക്ഷ്വറി കോട്ടേജുകളും ഇവിടെ ലഭ്യമാണ്. ഇനി ഇവിടുത്തെ ആക്റ്റിവിറ്റികളെക്കുറിച്ച് വിശദമായി നോക്കാം.

Photo Courtesy: Rishabh Mathur

04. ട്രെക്കിംഗ്

04. ട്രെക്കിംഗ്

ഭീമേശ്വരിയിലെ പ്രകൃതിഭംഗി ആസ്വദിച്ചുള്ള ട്രെക്കിംഗ് ആണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ആക്റ്റിവിറ്റി. പക്ഷെ നിങ്ങൾക്ക് കൂടുതൽ സാഹസികാൻ ആകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനുള്ള സൗകര്യങ്ങളും ഭീമേശ്വരിയിൽ ഉണ്ട്. ഭീമേശ്വരിക്ക് അടുത്തുള്ള സ്കന്ദഗിരിയാണ് ട്രക്കിംഗ് സ്ഥലം.

Photo Courtesy: Rishabh Mathur

05. കാവേരിയിലെ കാഴ്ചകൾ

05. കാവേരിയിലെ കാഴ്ചകൾ

മൊട്ടക്കുന്നുകൾ കയറിയുള്ള ഈ ട്രെക്കിംഗിനിടയിൽ പലതരത്തിലുള്ള വന്യജീവികളെ നിങ്ങൾക്ക് കാണാനാകും. കുന്നിൻ മുകളിൽ കയറി താഴേക്ക് നോക്കിയാൽ കാവേരി നദിയുടെ സൗന്ദര്യം നിങ്ങൾക്ക് ആസ്വദിക്കാം. മാത്രമല്ല പച്ച വിരിച്ച പുൽമേടുകളിലൂടെയുള്ള യാത്ര നിങ്ങളുടെ മനസിനെ കൂടുതൽ റിലാക്സ് ആക്കും.

Photo Courtesy: Ashwin Kumar

06. റിവർ റാഫ്റ്റിംഗ്

06. റിവർ റാഫ്റ്റിംഗ്

കർണാടകയിൽ തന്നെ റിവർ റാഫ്റ്റിംഗിന് പേരു കേട്ട സ്ഥലമാണ് ഭീമേശ്വരി. കാവേരി നദിയിലൂടെയാണ് റിവർ റാഫ്റ്റിംഗ്. എട്ടുപേർ അടങ്ങിയ ഒരു ടീം ഉണ്ടായിരിക്കണം ഇതിന്. 1400 രൂപയാണ് റിവർ റാഫ്റ്റിംഗിനുള്ള ഫീസ്. ഏകദേശം 8 കിലോമീറ്ററോളം നദിയിലൂടെ നിങ്ങൾക്ക് ഉല്ലസിക്കാം.

Photo Courtesy: Rishabh Mathur

07. കൊറാക്കിൾ റൈഡ്

07. കൊറാക്കിൾ റൈഡ്

റിവർ റാഫ്റ്റിംഗ് കൂടാതെ ഇവിടെയുള്ള മറ്റൊരു ആക്ടിവിറ്റിയാണ് കൊറാക്കിൾ റൈഡ്. വട്ടത്തോണിയിൽ നദിയുടെ ഓളത്തിനനുസരിച്ച് തുഴഞ്ഞുള്ള യാത്രയാണ് ഇത്. ഇതുകൂടാതെ ബർമ്മ ലൂപ്പ്, സിപ്പ് ലൈനിംഗ് തുടങ്ങിയ ആക്റ്റിവിറ്റികളും ഉണ്ട്.

Photo Courtesy: Anne Roberts

08. റോപ്പ് ആക്റ്റിവിറ്റീസ്

08. റോപ്പ് ആക്റ്റിവിറ്റീസ്

ട്രക്കിംഗിനോട് നിങ്ങൾക്ക് വലിയ താല്പര്യമില്ലെങ്കിൽ നിങ്ങൾ നിരാശപ്പെടേണ്ട ത്രില്ലടിപ്പിക്കുന്ന മറ്റ് ചില ആക്റ്റിവിറ്റികളും ജംഗിൾ റിസോർട്ടിൽ ഒരുക്കിയിട്ടുണ്ട്. കാവേരി നദിക്ക് കുറുകേയായുള്ള ചില റോപ്പ് ആക്റ്റിവിറ്റികളാണ് അവ. കാണുമ്പോൾ നിങ്ങൾക്ക് അൽപ്പം ഭയം തോന്നുമെങ്കിലും പേടിക്കേണ്ട ആവശ്യം തീരെയില്ല. കാരണം എല്ലാവിധ സുരക്ഷ മുൻകരുതലുകളും ഇവിടെ ലഭ്യമാണ്.
Photo Courtesy: Rishabh Mathur

09. ബർമ്മ ലൂപ്

09. ബർമ്മ ലൂപ്

ബർമ്മ ലൂപ് ആൺ ഇവയിൽ ഒന്ന് നദിക്ക് കുറുകെ തൂക്ക് പാലം പോലെ കെട്ടിയിട്ടുള്ള കയറിലൂടെയുള്ള നടത്തമാണ് ഇത്. ഈ നടത്തം കഴിഞ്ഞ് കമ്പിയിൽ തൂങ്ങിയുള്ള തിരിച്ച് വരവാണ് ഇതിൽ ഏറ്റവും ത്രില്ലടിപ്പിക്കുന്നത്.
Photo Courtesy: Ashwin Kumar

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+