നീണ്ടു കിടക്കുന്ന ഒരു ഗ്ലാസ് പാലം, കാടിന്‍റെ കടും പച്ചപ്പ് അതിന്‍റെ ചില്ലുകളിൽ പ്രതിഫലിച്ചു കാണാം. ചില്ലുപാലത്തിൽ കയറി താഴേക്ക് നോക്കിയാൽ കാടാണ്. മരങ്ങളും വള്ളിപ്പടർപ്പും ചെടികളുമെല്ലാമുള്ള നല്ല കാട്. ഇനി നേരേ നോക്കിയാലും ഇതേ പച്ചപ്പ് തന്നെയാണ്. സ്വല്പം കോടമഞ്ഞും നോക്കെത്താ ദൂരത്തുള്ള കാഴ്ചകളും ആകാശംതൊട്ടു നിൽക്കുന്ന മലകളും കൂടിയാകുമ്പോൾ 'മിഷൻ കംപ്ലീറ്റ്'.

Cover PC: Kerala Tourism
പറഞ്ഞുവരുന്നത് 900 കണ്ടിയെക്കുറിച്ചാണ്. ഫേസ് ബുക്ക് പോസ്റ്റുകളും യു ട്യൂബ് വീഡിയോകളും ഇൻസ്റ്റഗ്രാം റീൽസുകളുമായി കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇവിടം ഒരു താരമാണ്. അങ്ങനെയല്ല, തൊള്ളായിരം കണ്ടിയുടെ ഭംഗി അന്നും ഇന്നും ഒരേപോലെ സോഷ്യൽ മീഡിയകളില്‍ നിറഞ്ഞു നിൽക്കുകയാണ്.

PC:Ganesh Krishnan R/Unspalsh
വയനാട്ടിലെത്തുന്ന സഞ്ചാരികൾ ഭൂരിഭാഗവും ഇവിടം കൂടി കണ്ടെ നാടുപിടിക്കാറുള്ളൂ. തൊള്ളായിരം കണ്ടി കാണുവാൻ മാത്രമായി വയനാട്ടിലെത്തുന്നവരും കുറവല്ല. ചെറുപ്പക്കാർ മാത്രമല്ല, തൊള്ളായിരം കണ്ടിയെന്തെന്ന് അറിയുവാനുള്ള കൗതുകം പ്രായമായവരെയും കുട്ടികളെയുമെല്ലാം ഇവിടെ എത്തിക്കുന്നു.
സ്വകാര്യവ്യക്തിയുടെ ഇടം
900 കണ്ടിയെ സംബന്ധിച്ച് പലർക്കും അറിയാത്തതും അതുപോലെ കൗതുകമുണർത്തുന്നതുമായ ഒന്നാണ് തൊള്ളായിരം കണ്ടി സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലമാണ് എന്നത്. എന്നാൽ ഇവിടേക്ക് എത്തിപ്പെടുക എന്നത് എളുപ്പമുള്ള കാര്യമേയല്ല.

PC:Greg Rosenke
ഓഫ്റോഡ് യാത്രയാണ് 900 കണ്ടിയിലേക്കുള്ള പ്രധാന ആകർഷണം. അതും കാടിനു നടുവിലൂടെയാകുമ്പോൾ എങ്ങനെയുണ്ടാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലേ... ഓഫ് റോഡ് ആയാലും സാധാരണ ജീപ്പും ബൈക്കും കൂളായി കയറിപ്പോകും. നല്ല കിടിലന് കാഴ്ചകളാണ് ഈ വഴിയിലുള്ളത്. മരങ്ങളും വനവും ചോലകളും മാത്രമല്ല, ഇടയ്ക്ക് കാപ്പിത്തോട്ടങ്ങളും ഏലത്തോട്ടങ്ങളുമെല്ലാം കടന്നാണ് യാത്ര പോകുന്നത്. സമയമുണ്ടെങ്കിൽ വഴിയിലിറങ്ങി കാഴ്ചകൾ പകർത്തി മുന്നോട്ടോ പോകാം.
ചില്ലുപാലം
തൊള്ളായിരം കണ്ടിയിൽ യാത്രക്കാരെ പെരുത്താകർഷക്കുന്ന കാഴ് ഇവിടുത്തെ ചില്ലുപാലമാണ്. മരങ്ങള്‍ക്കു മുകളിലൂടെ, ആകാശത്തിലൂടെ നടക്കുന്ന പോലുള്ള തോന്നലിൽ വളരെ രസകരവും കൗതുകകരവുമായ അനുഭവമാണ് ഇവിടുത്തെ ഈ ഗ്ലാസ് ബ്രിഡ്ജും അതിനു മുകളിലൂടെയുള്ള നടത്തവും സന്ദർശകർക്കു നല്കുന്നത്. ഈ പാലം വന്ന അന്നു മുതൽ ഇന്നു വരെ സോഷ്യൽ മീഡിയയിലെ സ്ഥിരം സാന്നിധ്യം കൂടിയാണിത്. സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് പാലമുള്ളത്. പ്രത്യേക ഫൈബർ ഗ്ലാസിൽ നിർമ്മിച്ച പാലം അങ്ങനെ പൊട്ടുമോ എന്ന പേടിയൊന്നും വേണ്ട. ധൈര്യമായി മുന്നോട്ടുപോയി കാഴ്ചകൾ കാണാം. ഒരു സമയം പാലത്തിൽ കയറുവാന്‍ മൂന്ന് പേർക്ക് മാത്രമേ അനുമതിയുള്ളൂ. ഒരാൾക്ക് പരമാവധി അരമണിക്കൂർ സമയമാണ് പാലത്തിനു മുകളിൽ ചിലവഴിക്കുവാൻ സാധിക്കുന്നത്. രാവിലെ 9.00 മുൽ വൈകിട്ട് 6.00 വരെയാണ് ഇത് തുറന്നിരിക്കുന്നത്.

നിങ്ങളുടെ വയനാട് യാത്രയിൽ ഒരു പകൽ ചിലവഴിക്കുവാൻ കഴിയുന്ന രീതിയിൽ ഇവിടേക്ക് യാത്ര പ്ലാൻ ചെയ്യാം, രാത്രി താമസംകൂടി കണക്കാക്കി വരുന്നവർക്ക് അതിനുള്ള സൗകര്യവും ലഭിക്കും. തിരികെ പോകുമ്പോൾ വൈകിട്ട് ഒരുപാട് ഇരുട്ടു വീഴുന്നചതിനു മുൻപേ മടങ്ങാം. ആനയുൾപ്പെടെയുള്ള മൃഗങ്ങൾ രാത്രിയിൽ ഇതുവഴി വരാറുണ്ട്.
എത്തിച്ചേരുവാൻ
കൽപ്പറ്റയിൽ നിന്നും20 കിമി അകലെയാണ് 900 കണ്ടി സ്ഥിതി ചെയ്യുന്നത്. ചുണ്ടൽ എന്ന സ്ഥലത്തു നിന്നും മേപ്പാടി - ചൂരൽമല -സൂചിപ്പാറ റൂട്ടിൽ കള്ളാടി മഖാം കഴിഞ്ഞ് ചെറിയ പാലവും കടന്ന് വേണം ഇവിടേക്കുള്ള വഴിയിൽ കയറുവാൻ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













