Search
  • Follow NativePlanet
Share
» »പി‌സി‌ആർ ടെസ്റ്റ് മുതല്‍ ക്വാറന്‍റൈന്‍ വരെ... കഴിഞ്ഞ ഒരു വര്‍ഷത്തില്‍ മഹാമാരി യാത്രയെ മാറ്റിമറിച്ച വഴികൾ

പി‌സി‌ആർ ടെസ്റ്റ് മുതല്‍ ക്വാറന്‍റൈന്‍ വരെ... കഴിഞ്ഞ ഒരു വര്‍ഷത്തില്‍ മഹാമാരി യാത്രയെ മാറ്റിമറിച്ച വഴികൾ

ഒരൊറ്റ വൈറസ് ലോകത്തിന്‍റെ താളം കീഴ്മേല്‍ മറിച്ചിട്ട് ഒരു വര്‍ഷമായിരിക്കുകയാണ്. കൊറോണ വൈറസ് മാറ്റിമറിച്ചത് ലോകത്തെ മുഴുവനുമായാണ്... ഒരു വര്‍ഷം വളരെ വേഗത്തില്‍ കടന്നു പോയെങ്കിലും ഇനിയും ഉള്‍ക്കൊള്ളുവാന്‍ കഴിാത്ത പല മാറ്റങ്ങളും ഈ സമയത്തിനുള്ളില്‍ ജീവിതത്തില്‍ വന്നുകഴിഞ്ഞിട്ടുണ്ട്. മാറ്റങ്ങളെ ന്യൂ നോര്‍മല്‍ എന്ന പേരില്‍ സ്വീകരിച്ചുവെങ്കിലും പഴയ നോര്‍മലിലേക്ക് ഇനിയൊരു മടങ്ങിവരവ് ഉടനേയുണ്ടാവില്ല!കൊറോണ മാറ്റിമറിച്ച പ്രധാന മേഖലകളിലൊന്ന് യാത്രയാണ്. ഒരു ടിക്കറ്റിനേയും ബാഗേജിനെയുംകാള്‍ പ്ലാന്‍ ചെയ്തു പോകേണ്ട അവസ്ഥയും കൊറോണ തന്നിട്ടുണ്ട്. ഫെയ്‌സ്മാസ്ക് മുതൽ പി‌സി‌ആർ ടെസ്റ്റ്, ക്വാറന്‍റൈന്‍ നിയമങ്ങള്‍ വരെ...പാൻഡെമിക് യാത്രയെ മാറ്റിമറിച്ച 7 വഴികൾ ഇതാ....

ഫേസ് മാസ്കും സുരക്ഷാ വസ്ത്രവും

ഫേസ് മാസ്കും സുരക്ഷാ വസ്ത്രവും

വീടിനു പുറത്തിറങ്ങണമെങ്കില്‍ മാസ്ക് ഇല്ലാതെ ആവില്ല എന്നതാണ് കൊവിഡ് കൊണ്ടുവന്നിരിക്കുന്ന ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന്. എവിടേക്ക് ഇറങ്ങുകയാണെങ്കിലുംനിര്‍ബന്ധമായും മാസ്ക് ധരിച്ചിരിക്കണം എന്നതാണ് നിബന്ധന. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ കൗൺസിൽ ഏവിയേഷൻ റിക്കവറി ടാസ്ക്ഫോഴ്സ് വിമാനയാത്രക്കാര്‍ക്കും വിമാനത്താവളത്തിലെത്തുന്നവര്‍ക്കും മാസ്ക് നിര്‍ബന്ധമാക്കിയിരുന്നു. ഫേസ് ഷീല്‍ഡും പിപിഇ കിറ്റും ഉള്‍പ്പെടെ ധരിച്ചാണ് മിക്കവരും വിമാന യാത്ര ചെയ്യുന്നത്.

എയര്‍ലൈനിലെ ഭക്ഷണം

എയര്‍ലൈനിലെ ഭക്ഷണം

കൊവിഡ് മഹാമാരി മാറ്റിമറിച്ച മറ്റൊന്നാണ് വിമാന യാത്രകളിലെ ഭക്ഷണം. ദീര്‍ഘദൂര യാത്രകളിലും ക്ലാസ് യാത്രകളിലുമെല്ലാം വിമാനത്തിലെ ക്രൂ അംഗങ്ങള്‍ വന്ന് യാത്രക്കാരോട് സംസാരിച്ച് ഭക്ഷണം നല്കുമായിരുന്നുവെങ്കില്‍ ഇന്ന് യാത്രക്കാരും ക്രൂ അംഗങ്ങളും പരമാവധി അകലം പാലിക്കുകയാണ് ചെയ്യുന്നത്. കൊണ്ടുപോയി നല്കുന്നതിനു പകരം മുന്‍കൂട്ടി പാക്ക് ചെയ്ത ഭക്ഷണമാണ് ഇപ്പോള്‍ വിമാന യാത്രകളില്‍ നല്കുന്നത്.

പിസിആര്‍ ടെസ്റ്റ്

പിസിആര്‍ ടെസ്റ്റ്

മുന്‍പ് പറഞ്ഞതു പോലെ ടിക്കറ്റും ബാഗും മാത്രമല്ല ഇപ്പോള്‍ യാത്രകള്‍ക്ക് ആവശ്യമായി വരിക. എവിടേക്ക് യാത്ര പോകുന്നു എന്നതിനൊപ്പം പിസിആര്‍ നെഗറ്റീവ് ടെസ്റ്റ് റിസല്‍ട്ടും കയ്യില്‍ കരുതേണ്ട അത്യാവശ്യ ഡോക്യുമെന്‍റായി ഇപ്പോള്‍ മാറിയിട്ടുണ്ട്.. ഓരോ സംസ്ഥാനത്തേയ്ക്കു കയറുമ്പോഴും നിര്‍ബന്ധിത രേഖയാണിത്. മിക്കവരും 72 മണിക്കൂറെങ്കിലും മുന്‍പുള്ള നെഗറ്റീവ് ടെസ്റ്റ് റിസല്‍ട്ട് ആണ് ആവശ്യപ്പെടുന്നത്. എല്ലാ എയര്‍ലൈനുകളും എല്ലാ രാജ്യങ്ങളും ടെസ്റ്റ് റിസല്‍ട്ട് ഇല്ലാതെ യാത്ര അനുവദിക്കുകയേയില്ല,
പരിശോധന നടത്തേണ്ട സമയങ്ങൾ ഓരോ സ്ഥലത്തും വ്യത്യാസപ്പെട്ടിരിക്കുന്നു, അതിനാൽ യാത്രയ്ക്ക് മുമ്പായി ഏറ്റവും പുതിയ നിയമങ്ങൾ പരിശോധിച്ച് കാര്യങ്ങളില്‍ വ്യക്തത വരുത്തുത.. ചില വിമാനക്കമ്പനികൾ‌ ടെസ്റ്റിംഗ് ക്ലിനിക്കുകളുമായി സഹകരിച്ച് അന്തർ‌ദ്ദേശീയ യാത്രകൾ‌ക്കായിരിക്കുമ്പോൾ‌ യാത്രക്കാർ‌ക്ക് പി‌സി‌ആർ‌ ടെസ്റ്റുകൾ‌ക്ക് കിഴിവുള്ള നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു.

സാമൂഹിക അകലം പാലിച്ചുള്ള യാത്രകള്‍

സാമൂഹിക അകലം പാലിച്ചുള്ള യാത്രകള്‍

വൈറസിന്റെ പിടിയില്‍പെടാതിരിക്കുവാന്‍ ഏറ്റവും മിക്കച്ച മാര്‍ഗ്ഗം സാമൂഹിക അകലം പാലിക്കുക എന്നതാണ്. വിമാന യാത്രകളില്‍ ഇക്കാര്യങ്ങള്‍ക്ക് ആവശ്യമായ സഹകരണം നല്കിയിട്ടുണ്ട് മിക്ക വിമാനകമ്പിനികളും . ഓൺലൈൻ ചെക്ക്-ഇൻ ചെയ്യല്‍ നടത്തുന്നതിനാല്‍ അവിടെയുള്ള ക്യൂ നില്‍ക്കല്‍ എളുപ്പത്തില്‍ ഒഴിവാക്കാം. നിലവില്‍ ആകെ ശേഷിയുടെ 80 ശതമാനം സീറ്റുകള്‍ മാത്രമാണ് വിമാനയാത്രകളില്‍ ഉപയോഗിക്കുന്നത്. ഇതും സാമൂഹിക അകലം പാലിക്കുവാന്‍ സഹായിക്കുന്നു. ഡിജിറ്റൽ ബോർഡിംഗ് പാസ് മുതല്‍ ഫേസ് ഷീല്‍ഡും മാസ്കും സാനിറ്റൈസറും യാത്രക്കാര്‍ക്ക് നല്കുകയും ചെയ്യുന്നുണ്ട് കമ്പനികള്‍. ചില എയര്‍ലൈനുകള്‍ ബുക്ക് ചെയ്ത സീറ്റിനു തൊട്ടടുത്തുള്ള സീറ്റ് കുറഞ്ഞ നിരക്കില്‍ വാങ്ങുവാനും പാക്കേജ് നല്കുന്നു.

ക്വാറന്‍റൈന്‍ നിയമങ്ങള്‍

ക്വാറന്‍റൈന്‍ നിയമങ്ങള്‍

നേരത്തെ യാത്രകളില്‍ താമസിക്കേണ്ട ഹോട്ടലുകള്‍ ആയിരുന്നു കണ്ടുപിടിക്കേണ്ടിയിരുന്നത്. ഇപ്പോള്‍ അത് ക്വാറന്‍റൈന്‍ സൗകര്യം നല്കുന്ന ഇടങ്ങള്‍ കണ്ടുപിടിക്കേണ്ട തരത്തിലായിട്ടുണ്ട്. വിനോദ സഞ്ചാരികള്‍ക്ക് ഏതൊക്കെ രാജ്യങ്ങളാണ് സഞ്ചാരികളെ അനുവദിക്കുന്നത് എന്നും അവിടുത്തെ ക്വാറന്‍റൈന്‍ നിയമങ്ങള്‍ എന്തെല്ലാമാണ് എന്നൊക്കെ നോക്കിയുമാണ് യാത്രകള്‍ പ്ലാന്‍ ചെയ്യുവാന്‍ സാധിക്കൂ എന്ന നിലയിലാണ് കാര്യങ്ങള്‍. അതിനാല്‍ നിങ്ങളുടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുമുമ്പ് യാത്രാ, ക്വാറന്‍റൈന്‍ നിയമങ്ങളെക്കുറിച്ച് നിങ്ങൾക്ക് നന്നായി അറിയാമെന്ന് ഉറപ്പാക്കുക.

 ഇന്‍ഷുറന്‍സ്

ഇന്‍ഷുറന്‍സ്


ട്രാവല്‍ ഇന്‍ഷൂറന്‍സിനു പുറമേ ഇപ്പോള്‍ കൊവിഡ്-19 ഇന്‍ഷൂറന്‍സും ഇപ്പോള്‍ യാത്രകളുടെ ഭാഗമായി മാറിയിട്ടുണ്ട്. യാത്രകൾ വർദ്ധിപ്പിക്കുന്നതിനായി നിരവധി വിമാനക്കമ്പനികൾ കോവിഡ് -19 ട്രാവൽ ഇൻഷുറൻസ് ഓപ്ഷനുകൾ അവതരിപ്പിച്ചു. എമിറേറ്റ്സ് ഉപഭോക്താക്കൾക്കായി ഒരു സൗജന്യ മൾട്ടി-റിസ്ക് ട്രാവൽ ഇൻഷുറൻസ് ആരംഭിച്ചു.

വിദേശയാത്ര പ്ലാന്‍ ചെയ്യുവാണോ? 350 ഡോളറിന് ഐസ്‌ലൻഡ് ട്രിപ്പ് പോകാം

കാശ്മീരിന്റെ ഭംഗി ഇവിടെ ഇന്‍ഡോറില്‍ ആസ്വദിക്കാം, ഗുലാവഠ് ലോട്ടസ് വാലിയില്‍!!

മോവായിയും പ്യൂകായോയും!! രഹസ്യങ്ങളൊളിഞ്ഞിരിക്കുന്ന ദ്വീപിലെ തൊപ്പിവച്ച പ്രതിമകള്‍

വിമാനയാത്രയ്ക്ക് ചിലവേറും! വിമാനത്താവളങ്ങളിലെ സുരക്ഷാ ഫീസ് വര്‍ധിപ്പിച്ച് ഡിജിസിഎ

Read more about: travel travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X