Search
  • Follow NativePlanet
Share
» »ഹരിശ്ചന്ദ്രഗഡിലേക്കുള്ള ഇരട്ടവഴികൾ!

ഹരിശ്ചന്ദ്രഗഡിലേക്കുള്ള ഇരട്ടവഴികൾ!

By Maneesh

കോട്ടകൾക്ക് പേരുകേട്ടതാണ് മഹാരാഷ്ട്രയിലെ പശ്ചിമഘട്ട മലനിരകൾ. ഈ കോട്ടകളിൽ പേരുകേട്ട കോട്ടയാണ് ഹരിശ്ചന്ദ്രഗഡ് കോട്ട. ഈ കോട്ട നിലനിൽക്കുന്ന ഹരിശ്ചന്ദ്രഗഡിനെക്കുറിച്ച് പുരാണങ്ങളിൽ പരാമർശം ഉണ്ട്. ആറാം നൂറ്റാണ്ടിലാണ് ഇവിടെ കോട്ട നിർമ്മിക്കപ്പെട്ടതെന്ന് പറയപ്പെടുന്നു. ചരിത്രം എന്തായാലും ഹരിശ്ചന്ദ്രഗഡിലേക്ക് നിരവധി സഞ്ചാരികളാണ് ഒഴുകിയെത്തുന്നത്. നിങ്ങൾ ഒരു ട്രെക്കിംഗ് പ്രിയനാണെങ്കിൽ ഹരിശ്ചന്ദ്രഗഡ് നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടും.

ഹരിശ്ചന്ദ്രഗഡിലേക്ക് യാത്ര പോകാം

മഹാരാഷ്ട്രയിലെ താനെ, പൂനെ അഹ്മദ്നഗർ എന്നീജില്ലകളുടെ അതിർത്തിയിലാണ് ഹരിശ്ചന്ദ്രഗഡ് സ്ഥിതി ചെയ്യുന്നത്. അതിനാൽ തന്നെ ഇവിടെ എത്തിച്ചേരാൻ പല വഴികൾ ഉണ്ട്.

മുംബൈയിൽ നിന്ന് യാത്ര പോകുമ്പോൾ

മുംബൈ > കല്യാൺ >ഖുബി ഫട്ട > ഖിരേശ്വർ

മുംബൈയിൽ നിന്ന് ലോക്കൽ ബസിൽ കയറി കല്യാണിൽ ഇറങ്ങുക. കല്യാണിൽ നിന്ന് അലേഫട്ടയ്ക്ക്(Alephata)പോകുന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസിൽ കയറുക. മൽഷേജ് ഘട്ട് വഴി പോകുന്ന ബസിൽ കയറാൻ പ്രത്യേകം ശ്രദ്ധിക്കണം. ഖുബി ഫട്ട(Khubi Phata) ആണ് നമ്മുടെ ലക്ഷ്യ സ്ഥാനം. മൽഷേജ് ഘട്ടിൽ നിന്ന് അഞ്ച് മിനുറ്റ് ബസ് മുന്നോട്ട് പോയാൽ ഈ സ്ഥലത്ത് എത്തും.

ഖുബിഫട്ടയിൽ ഒരു ഡാം ഉണ്ടാകും, ഡാമിന്റെ കരയിലൂടെ ഒരു ആറുകിലോമീറ്റർ മുന്നോട്ട് നടക്കണം. നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ ജീപ്പ് കിട്ടിയേക്കാം. ജീപ്പ് കിട്ടിയില്ലെങ്കിൽ വെറുതെ മുന്നോട്ട് നടന്നാൽ മതി. നടന്ന് നടന്ന് നിങ്ങൾ ഹരിശ്ചന്ദ്രഗഡിന്റെ അടിവാരത്തെ ഖിരേശ്വർ എന്ന ഗ്രാമത്തിൽ എത്തിച്ചേരും. ഇവിടെ നിന്നാണ് യാത്ര തുടങ്ങുന്നത്.

മറ്റൊരു വഴി

മുംബൈ > കല്യാൺ > സവർണെ > ബേ‌ല്പാഡ

ട്രെക്കിംഗിൽ പരിചയമില്ലാത്താവർ ഈ വഴി തെരഞ്ഞെടുക്കരുത് അത്ര ദുഷ്കരമാണ് ഈ വഴി. കല്യാണിൽ നിന്ന് അലേഫട്ടയിലേക്കുള്ള ബസിലാണ് കയറേണ്ടിയത്. എന്നാൽ മൽഷേജ് ഘട്ട് എത്തുന്നതിന് മുൻപ് സവർണെയിൽ നിങ്ങൾ ബസ് ഇറങ്ങണം. സർവർണേയിൽ നിന്ന് ഒരു കിലോമീറ്റർ യാത്ര ചെയ്താൽ ബേൽപാഡയിൽ എത്താം. ഇവിടെ നിന്നാണ് ഹരിശ്ചന്ദ്രഗഡിലേക്കുള്ള ട്രെക്കിംഗ് ആരംഭിക്കുന്നത്.

ഹരിശ്ചന്ദ്രഗഡിലെ കാഴ്ചകൾ കാണാം

കൊങ്കൺ ക്ലിഫ്

കൊങ്കൺ ക്ലിഫ്

ഇവിടെ എത്തുന്ന സഞ്ചാരികളെ ഏറേ ആകർഷിപ്പിക്കുന്ന സ്ഥലമാണ് കൊങ്കൺ ക്ലിഫ്. സുമുദ്രനിരപ്പിൽ നിന്ന് 4000 അടി ഉയരത്തിലാണ് ഈ ക്ലിഫ് സ്ഥിതി ചെയ്യുന്നത്. പത്തി വിടർത്തിയ സർപ്പം പോലെയാണ് ഈ ക്ലിഫിന്റെ രൂപം.

Photo: Bajirao

നൂലുപോലെ വെ‌ള്ളച്ചാട്ടം

നൂലുപോലെ വെ‌ള്ളച്ചാട്ടം

മലമുകളിൽ നിന്ന് നൂലു പോലെ ഒലിച്ചിറങ്ങുന്ന വെള്ളച്ചാട്ടം കാണാൻ അതീവഭംഗിയാണ്. മംഗളഗംഗാനദിയാണ് ഇത്

Photo: Bajirao

ഭയപ്പെടുത്തുന്ന പാറക്കൂട്ടങ്ങൾ

ഭയപ്പെടുത്തുന്ന പാറക്കൂട്ടങ്ങൾ

കൂറ്റാൻ പാറക്കൂട്ടങ്ങളാണ് ഈ സ്ഥലത്തിന്റെ മറ്റൊരു പ്രത്യേകത. ഈ പാറക്കൂട്ടങ്ങളൂടെ ഓരം ചേർന്ന് സഞ്ചാരികൾ പോകാറുണ്ട്.

Photo: Bajirao

മഴകാണുന്ന പോലെ

മഴകാണുന്ന പോലെ

മലമുകളിൽ നിന്ന് ഒലിച്ചിറങ്ങുന്ന നദി താഴേക്ക് പതിക്കുമ്പോൾ ചിതറിവീഴുന്ന ജലത്തുള്ളികൾ ഒരു പെരുമഴയുടെ ഓർമ്മ തരും.

Photo: Bajirao

ഹരിശ്ചന്ദ്രേശ്വർ ക്ഷേത്രം

ഹരിശ്ചന്ദ്രേശ്വർ ക്ഷേത്രം

ഹരിശ്ചന്ദ്രഗഡിലെ ഒരു പ്രധാന ആകർഷണമാണ് ഹരിശ്ചന്ദ്രേശ്വർ ക്ഷേത്രം. മാധ്യകാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രത്തിന് 16 മീറ്റർ നീളമുണ്ട്. ഈ ക്ഷേത്രത്തിന് സമീപം ഒരു കുളമുണ്ട്. മംഗളഗംഗ നദി ഉറവയെടുക്കുന്നത് ഇവിടെ നിന്നാണ്.

Photo: Bajirao

സപ്തതീർത്ഥ പുഷ്കർണി

സപ്തതീർത്ഥ പുഷ്കർണി

ഹരിശ്ചന്ദ്രഗഡിലെ ഒരു തീർത്ഥക്കുളമാണ് സപ്തതീർത്ഥ പുഷ്കർണി. ഈ കുളത്തിന് ചുറ്റും പതിനാലോളം ക്ഷേത്ര സാദൃശ്യമു‌ള്ള നിർമ്മിതികൾ ഉണ്ട്.

Photo: Bajirao

ഗണപതി വിഗ്രഹം

ഗണപതി വിഗ്രഹം

കരിങ്കല്ലിൽ കൊത്തിയെടുത്ത ഇതുപോലുള്ള നിരവധി വിഗ്രഹങ്ങൾ ഇവിടെ കാണാം

Photo: Bajirao

കാലവൈരഭ ശിഖരം

കാലവൈരഭ ശിഖരം

കൊങ്കൺ ക്ലിഫിൽ നിന്നുള്ള ദൃശ്യം. കാലവൈരഭ ശിഖരമാണ് ദൃശ്യത്തിൽ
Photo: Cj.samson

കേദരേശ്വർ ഗുഹ

കേദരേശ്വർ ഗുഹ

ഹരിശ്ചന്ദ്രേശ്വര ക്ഷേത്രത്തിന് വലതുവശത്തായാണ് ഈ വലിയ ഗുഹ സ്ഥിതി ചെയ്യുന്നത്. അഞ്ച് അടി ഉയരമുള്ള ഒരു ശിവലിംഗം ഈ ഗുഹയിൽ സ്ഥിതി ചെയ്യുന്നുണ്ട്.

Photo: rohit gowaikar

കൊങ്കൺകട

കൊങ്കൺകട

കൊങ്കൺ ക്ലിഫിന്റെ ഒരു സമീപദൃശ്യമാണ് ഇത്.
Photo: Vikram Bhimbar

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+