അത്ര എളുപ്പത്തില്‍ കീഴടാക്കാന്‍ പറ്റാത്തകാര്യത്തെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്കാണ് ഉരുക്കുകോട്ട. ഉരുക്കുകോട്ട കീഴടക്കുക എന്നത് നല്ലപോരാളിയുടെ ലക്ഷണമാണ്. എന്തും കീഴടക്കാനുള്ള തന്റേടമുള്ള സഞ്ചാരികള്‍ക്ക് കീഴടക്കാന്‍ പറ്റിയ ഒരു ഉരുക്കുകോട്ട പരിചയപ്പെടാം.
മലങ്കോട്ടകള്‍ക്ക് പേരുകേട്ട മഹാരാഷ്ട്രയില്‍ തന്നെയാണ് ഈ ഉരുക്കുകോട്ട സ്ഥിതി ചെയ്യുന്നത്. ലോഹ്ഗാഡ് എന്നാണ് ഈ കോട്ടയുടെ പേര്. ലോഹ്ഗഡ് എന്ന മറാത്തി വാക്കിന്റെ അര്‍ത്ഥം ഉരുക്കുകോട്ടെയെന്നാണ്.
ലോഹ്ഗഡിലേക്ക് പോകാം
പൂനയില്‍ നിന്ന് 52 കിലോമീറ്റര്‍ അകലെയായാണ് ലോഹ്ഗഡ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 3,450 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ കോട്ട ഇന്ദ്രായനി, പാവ്‌ന എന്ന സമതലങ്ങളെ വിഭചിച്ചാണ് ഉയര്‍ന്ന് നില്‍ക്കുന്നത്.
മുംബൈയില്‍ നിന്ന് ലോണവാല ട്രെയിന്‍കയറുക. പൂനയില്‍ നിന്നാണെങ്കില്‍ ലോണാവലയിലേക്ക് നിരവധി ട്രെയിനുകള്‍ ലഭ്യമാണ്. ഈ ട്രെയിനില്‍ കയറി മാലവ്‌ലി റെയില്‍വെ സ്റ്റേഷനിലാണ് നിങ്ങള്‍ ട്രെയിന്‍ ഇറങ്ങേണ്ടത്.
ഇനിയെന്ത് ചെയ്യും
മാലവ്‌ലിയില്‍ നിന്ന് ഒന്‍പത് കിലോമീറ്റര്‍ അകലെയായിട്ടാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. ഈ കോട്ടയുടെ അടിവാരം വരെ വാഹനങ്ങള്‍ എത്തിച്ചേരും. ലോഹാഗഡ്‌വാഡി എന്ന ഗ്രാമത്തിന് അടുത്തായാണ് ഈ സ്ഥലം. കോട്ടയിലേക്ക് സ്റ്റെപ്പ് കയറിയാണ് നിങ്ങള്‍ പോകേണ്ടത്. ഏകദേശം 500 ഓളം സ്റ്റെപ്പുകള്‍. 500 സ്റ്റെപ്പ് കയറാന്‍ ഉശിരില്ലാത്തവരൊന്നും കോട്ടയിലേക്ക് വരരുത്.
ലോഹഗഡ് കോട്ടയിലെ കാഴ്ചകള്‍ കാണാം
പ്രധാനകവാടം
പാവ്ന തടാകം
ഉരുക്കുകോട്ട
എലിഫന്റ് പോണ്ട്
Photo Courtesy: Pmohite
ഗംഭീരമായ കോട്ടമതിൽ
Photo Courtesy: Rashmi.parab
വിഞ്ചുകാട്ട
Photo Courtesy: Soumitra Inamdar
ശിവക്ഷേത്രം
പുറംകാഴ്ച
ലോഹ്ഗഡ്; ഒരു വിദൂര ദൃശ്യം
നീണ്ട് നിവർന്ന് കിടക്കുന്ന ഇരുമ്പ്കോട്ട
Photo Courtesy: Ramji R
കോട്ടയുടെ ഉയരങ്ങൾ
പച്ചപ്പിന്റെ സൗന്ദര്യം
കോട്ടകയറാനുള്ള സ്റ്റെപ്പുകൾ
വേനൽക്കാലത്ത് പോയാൽ ഇങ്ങനെയിരിക്കും
ഡിസംബറിൽ
Photo Courtesy: Varun Patil



Click it and Unblock the Notifications














