'രാജ്ഗഡ്' ആ പേരില്‍ തന്നെയുണ്ട് എല്ലാം. മഹാരാഷ്ട്രയിലെ രാജ്ഗഡ് കോട്ട സന്ദര്‍ശിച്ചിട്ടുള്ളവര്‍ എല്ലാവരും തന്നെ പറയും രാജ് ഗഡ് കോട്ട തന്നെയാണ് കോട്ടകളുടെ രാജാവെന്ന്. കോട്ടകളുടെ രാജാവിനെ കാണാന്‍ നമുക്ക് രാജകീയമായ ഒരു യാത്ര തന്നെ നടത്തിയാലോ?
പൂനെയില്‍ നിന്ന് 40 കിലോമീറ്റര്‍ കിഴക്ക് പടിഞ്ഞറായിട്ടാണ് രാജ്ഗട്ട് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന്ബ് 4514 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന രാജ്ഗഡ് കോട്ടയിലായിരുന്നു ശിവാജി ഇരുപത്തഞ്ച് വര്‍ഷത്തോളം താമസിച്ചിരുന്നത്. തുടര്‍ന്ന് ഛത്രപതിയായി അവരോധിക്കപ്പെട്ടതിനേത്തുടര്‍ന്ന് റായ്ഗഡിലേക്ക് ശിവാജി തന്റെ ആസ്ഥാനം മാറ്റുകയായിരുന്നു.
രാജ്ഗഡിലേക്ക്
രാജ്ഗഡ് സന്ദര്‍ശിക്കാന്‍ നിരവധി വഴികളുണ്ട്, ആലു ദര്‍വാസ, ഗുഞ്ജവനെ ദര്‍വാസ, ചോര്‍ ദര്‍വാസ തുടങ്ങിയ കവാടങ്ങളിലൂടെ കോട്ടയില്‍ പ്രവേശിക്കാം.
ആലു ദര്‍വാസ
പൂനയില്‍ നിന്ന് ഭോറിലേക്ക് യാത്ര ചെയ്യുക. ഭോറില്‍ എത്തിയാല്‍ ഭൂട്ടോണ്ടെ ഗ്രാമത്തിലേക്ക് ബസ് ലഭിക്കും. ഭൂട്ടോണ്ടെ ഗ്രാമത്തില്‍ നിന്ന് മൂന്ന് മണിക്കൂര്‍ മലകയറിയാല്‍ ആലുദര്‍വാസയില്‍ എത്താം.
ഗുഞ്ജാവനെ ദര്‍വാസ
പൂനയില്‍ നിന്ന് വെല്‍ഹ ബസില്‍ കയറി മര്‍ഗാസാനി എന്ന ഗ്രാമത്തില്‍ എത്തിച്ചേരുക. ഇവിടെ നിന്ന് ഗുഞ്ജാവന ഗ്രാമത്തില്‍ എളുപ്പത്തില്‍ എത്താം. ഇവിടെ നിന്ന് മൂന്ന് മണിക്കൂര്‍ മലകയറിയാല്‍ ഗുഞ്ജാവനെ ദര്‍വാസയില്‍ എത്താം.
ചോര്‍ ദര്‍വാസ
കോട്ടയിലേക്കുള്ള മറ്റൊരു വഴിയാണ് ചോര്‍ ദര്‍വാസ. പൂനയില്‍ നിന്ന് വെല്‍ഹ ബസില്‍ കയറി വിന്‍സാര്‍ ഗ്രാമത്തില്‍ ഇറങ്ങുക. കാനാന്‍ഡി നദി കടന്ന് നാലു മണിക്കൂര്‍ ട്രെക്ക് ചെയ്താല്‍ ഇവിടെയെത്താം
ഇനിയൊരു എളുപ്പവഴി
അതീവ സാഹസീകപ്രിയരായ സഞ്ചാരികള്‍ക്ക് വേണ്ടിയാണ് മേല്‍പ്പറഞ്ഞ വഴികള്‍ പറഞ്ഞത്. ഇനി ഒരു എളുപ്പ വഴി പറയാം. വസീഗറില്‍ നിന്നോ പാലിയില്‍ നിന്നോ പാലിദര്‍വാസയിലേക്ക് യാത്ര ചെയ്യാം. മൂന്ന് മണിക്കൂര്‍ അതികം പ്രയാസമില്ലാതെ യാത്ര ചെയ്താല്‍ ഇവിടെ എത്തിച്ചേരാം.
കോട്ടയുടെ കാഴ്ചകള്‍ കാണാം
പാലി ദർവാസ
കോട്ടകളുടെ രാജാവ്
ശിവാജി
Photo Courtesy:SahilSahadevan
പത്മാവതി കുളം
ട്രെക്കിംഗ്
Photo Courtesy: Goldengoof
വിസ്മയിപ്പിക്കുന്ന കാഴ്ചകൾ
Photo Courtesy: vivek Joshi
അതാണ് കോട്ട
രാജ്ഗഡ് കോട്ട
Photo Courtesy: Cj.samson
കോട്ടയിലെ ലിഖിതങ്ങൾ
Photo Courtesy: Harshmehta
രാജ്ഗഡ് കോട്ട
Photo Courtesy: Abhijeet Safai
രാജ്ഗഡ് കോട്ട
Photo Courtesy: Abhijeet Safai
രാജ്ഗഡ് കോട്ട
Photo Courtesy: Abhijeet Safai
രാജ്ഗഡ് കോട്ട
Photo Courtesy: Abhijeet Safai
രാജ്ഗഡ് കോട്ട
Photo Courtesy: Abhijeet Safai
രാജ്ഗഡ് കോട്ട
Photo Courtesy: Akshaypadte



Click it and Unblock the Notifications














