മഹാരാഷ്ട്രയിലെ പശ്ചിമഘട്ട മലനിരകളിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു സുന്ദരമായ കോട്ടയാണ് രാജ്മച്ചി. മഹാരാഷ്ട്രയിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ ലോണാവാലയ്ക്ക് സമീപത്തയാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 2710 അടി ഉയരത്തിലായാണ് ഈ കോട്ട. അതിനാൽ ഈ കോട്ടയിൽ കയറിച്ചെന്നാൽ സഹ്യാദ്രിമലനിരകളുടെ സുന്ദരമായ കാഴ്ചകൾ കാണാം.
യാത്ര പുറപ്പെടാം
പൂനെയിൽ നിന്ന് ലോണവാലയിലേക്ക് യാത്ര ചെയ്യുമ്പോൾ ഖണ്ഡാല ഗഡിൽ എത്തുന്നതിന് മുൻപ് കുഞ്ഞെ ഗാവോൺ ഗ്രാമത്തിലേക്കുള്ള റോഡിലേക്ക് തിരിയുക. ഈ ഗ്രാമം പിന്നീട്ട് ദുർഘടമായ റോഡിലൂടെ മുന്നോട്ട് പോയാൽ രാജ്മച്ചി ഗ്രാമത്തിൽ നിങ്ങൾക്ക് എത്തിച്ചേരാം. ഉദേവാഡിയെന്നും ഈ ഗ്രാമം അറിയപ്പെടുന്നു. ഇവിടെ നിന്നാണ് കോട്ടയിലേക്കുള്ള ട്രെക്കിംഗ് ആരംഭിക്കുന്നത്.
രാജ്മച്ചി കോട്ടയിലേക്കുള്ള ട്രെക്കിംഗ് വളരെ എളുപ്പമാണ്. ഏകദേശം നാൽപ്പത് മിനുറ്റ് കാൽനടയായി യാത്ര ചെയ്താലെ കോട്ടയിൽ എത്താൻ കഴിയു. എന്നാൽ കോട്ടയിൽ എത്തിയാൽ ഉടൻ കോട്ടയുടെ സൗന്ദര്യവുമായി നിങ്ങൾക്ക് ഇഴകിച്ചേരാം കഴിയും.
താമസിക്കാൻ ഗുഹകൾ
രാജ്മച്ചി കോട്ടയിൽ ക്യാമ്പിംഗിനും അവസരമുണ്ട്. ഇവിടുത്തെ രണ്ട് ഗുഹകളിലായി ഏകദേശം നാൽപ്പതോളം പേർക്ക് തങ്ങാനുള്ള സൗകര്യമുണ്ട്. കോട്ടയിൽ തങ്ങാൻ ഭയമുള്ളവർക്ക് കോട്ടയുടെ അടിവാരത്തുള്ള കാലഭൈരവ ക്ഷേത്രത്തിലും തങ്ങാവുന്നതാണ്.
രാജ്‌മച്ചി കോട്ടയുടെ കൂടുതൽ വിശേഷങ്ങൾ അറിയാം
രാജ്‌മച്ചി ജലസംഭരണി
വാച്ച് ടവർ
Photo Courtesy: Rhushiraj Patil
ശിവക്ഷേത്രം
കോട്ടയിൽ നിന്നുള്ള കാഴ്ചകൾ
Photo Courtesy: Kandoi.sid
വേനൽക്കാലം
കയറിച്ചെല്ലേണ്ട സ്ഥലം
അകലെയല്ലാതെ
രാജ്മച്ചി എന്ന ഗ്രാമം
Photo Courtesy: Rhushiraj Patil
ട്രെക്കിംഗ് സ്റ്റാർട്ട് പോയന്റ്
Photo Courtesy: Rhushiraj Patil
മാധവ ക്ഷേത്രം
Photo Courtesy: Dr Murali Mohan Gurram



Click it and Unblock the Notifications












