Search
  • Follow NativePlanet
Share
» »തിരുവനന്തപുരത്ത് നിന്ന് തൂത്തുക്കുടിയിലേക്ക്

തിരുവനന്തപുരത്ത് നിന്ന് തൂത്തുക്കുടിയിലേക്ക്

By Maneesh

തിരുവനന്തപുരത്ത് നിന്ന് ഏകദേശം 200 കിലോമീറ്റര്‍ അകലെയായാണ് തമിഴ്‌നാട്ടിലെ തൂത്തുക്കുടി എന്ന തുറമുഖപട്ടണം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്ത് നിന്ന് നാലുമണിക്കൂര്‍ യാത്ര ചെയ്താല്‍ തൂത്തുക്കുടിയില്‍ എത്തിച്ചേരാം. തൂത്തുക്കുടിയില്‍ നിന്ന്
തിരികെവരുമ്പോള്‍ തിരുചെണ്ടൂര്‍, കന്യാകുമാരി എന്നീ സ്ഥലങ്ങളും സന്ദര്‍ശിക്കാം.

ഹോട്ടൽ ബുക്ക് ചെയ്യൂ, 50% ലാഭം നേടൂ

തൂത്തുക്കുടിയേക്കുറിച്ച്

തമിഴ്‌നാടിന്റെ തെക്കുകിഴക്കന്‍ തീരത്തു സ്ഥിതിചെയ്യുന്ന തുറമുഖ നഗരമാണ് തൂത്തുക്കുടി. പേള്‍ ടൗണ്‍ എന്ന പേരിലും തൂത്തുക്കുടി അറിയപ്പെടുന്നുണ്ട്. മത്സ്യബന്ധനത്തിനും കപ്പല്‍ നിര്‍മ്മാണത്തിനും പേരുകേട്ട സ്ഥലമാണിത്. കേരളത്തിന്റെ തലസ്ഥാനഗരമായ തിരുവനന്തപുരത്തിന് വളരെ അടുത്തായാണ് തൂത്തുക്കുടി സ്ഥിതിചെയ്യുന്നത്, വെറും 200 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അനന്തപുരിയില്‍ നിന്നും തൂത്തുക്കുടിയിലെത്താം. തൂത്തുക്കുടിയേക്കുറിച്ച് വായിക്കാം

യാത്ര ഇങ്ങനെ

യാത്ര ഇങ്ങനെ

തിരുവനന്തപുരത്ത് നിന്ന് നെയ്യാറ്റിൻകര വഴി തൂത്തുക്കുടിയിലേക്ക് യാത്ര പോകാം. നെയ്യാറ്റിൻകരയിൽ നിന്ന് നാഗർകോവിൽ തിരുച്ചെണ്ടൂർ വഴി തൂത്തുക്കുടിയിൽ എത്തിച്ചേരാം. തിരികേ വരുമ്പോൾ വേണമെങ്കിൽ കന്യാകുമാരിയും സന്ദർശിക്കാം. ഇന്ത്യയുടെ തെക്കേ മുനമ്പിലൂടെയാണ് ഈ യാത്ര.

തൂത്തുക്കുടിയിലെ കാഴ്ചകൾ

തൂത്തുക്കുടിയിലെ കാഴ്ചകൾ

കടലും കടല്‍ത്തീരവും ഇഷ്ടപ്പെടുന്നവര്‍ക്കുള്ളതാണ് തൂത്തുക്കുടി. ഇവിടുത്തെ തുറമുഖം വളരെ ആകര്‍ഷണീയമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്. പാര്‍ക്കുകള്‍ ഏറെയുള്ള നഗരംകൂടിയാണിത്. തൂത്തുക്കുടിയിലെ കാഴ്ചകൾ കാണാം
Photo courtesy: Pearljose

തൂത്തുക്കുടിയുടെ സ്ഥാനം

തൂത്തുക്കുടിയുടെ സ്ഥാനം

തമിഴ്നാടിന്റെ തെക്ക് കിഴക്കായാണ് തൂത്തുക്കുടി സ്ഥിതി ചെയ്യുന്നത്. തൂത്തുക്കുടിയുടെ വടക്ക് പടിഞ്ഞാറ് ഭാഗങ്ങളില്‍ തിരുനെല്‍വേലി ജില്ലയും കിഴക്കുഭാഗത്ത് രാമനാഥപുരം, വിരുദുനഗര്‍ ജില്ലകളും സ്ഥിതിചെയ്യുന്നു.
Photo courtesy: Natesh Ramasamy

പാർക്കുകൾ

പാർക്കുകൾ

പാർക്കുകൾക്ക് പേരുകേട്ട സ്ഥലമാണ് തൂത്തുക്കുടി. ഹാര്‍ബര്‍ പാര്‍ക്ക്, രാജാജി പാര്‍ക്ക്, റോച്ചെ പാര്‍ക്ക് എന്നിവയാണ് പ്രധാനപ്പെട്ട പാര്‍ക്കുകള്‍. കട്ടബൊമ്മന്‍ സ്മാരക കോട്ട ഇവിടുത്തെ ചരിത്രപ്രധാനമായൊരു കേന്ദ്രമാണ്. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന വീരപാണ്ഡ്യ കട്ടബൊമ്മന്റെ പേരിലാണ് ഈ കോട്ട അറിയപ്പെടുന്നത്.

Photo courtesy: Ramkumar

ക്ഷേത്രങ്ങൾ

ക്ഷേത്രങ്ങൾ

സുബ്രഹ്മണ്യ പ്രതിഷ്ഠയുള്ള പ്രശസ്തമായ തിരുച്ചെന്തൂര്‍ ക്ഷേത്രം തൂത്തുക്കുടിയിലാണ് സ്ഥിതിചെയ്യുന്നത്.പാറവെട്ടിയുണ്ടാക്കിയ കളുഗുമലൈയിലെ ജൈന ക്ഷേത്രം, കോര്‍കൈ ടാങ്ക്, വെട്രിവേലമ്മന്‍ ക്ഷേത്രം എന്നിവയെല്ലാം ഇവിടുത്തെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകര്‍ഷണ കേന്ദ്രങ്ങളാണ്.
Photo courtesy: sowrirajan s

തിരുമന്ദിര്‍നഗര്‍

തിരുമന്ദിര്‍നഗര്‍

പഴയകാലത്ത് തിരുമന്ദിര്‍നഗര്‍ എന്നാണത്രേ തൂത്തുക്കുടി അറിയപ്പെട്ടിരുന്നത്. സീതാദേവിയെ അന്വേഷിച്ച് ലങ്കയിലേയ്ക്ക് യാത്രയായ ഹനുമാന്‍ തൂത്തുക്കുടിയില്‍ വിശ്രമിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ദൂതന്‍ എന്നര്‍ത്ഥം വരുന്ന തൂതന്‍ എന്ന വാക്കില്‍ നിന്നാണ് തൂത്തുക്കുടിയെന്ന സ്ഥലനാമമുണ്ടായതെന്നാണ് കരുതപ്പെടുന്നത്. ശ്രീരാമന്റെ ദൂതനായിട്ടാണല്ലോ ഹനുമാന്‍ ലങ്കയിലേയ്ക്ക് പോയത്.

Photo courtesy: Sooriya rsgks

പ്രാചീന കാലത്തെ തുറമുഖ നഗരം

പ്രാചീന കാലത്തെ തുറമുഖ നഗരം

സമുദ്രത്തില്‍ നിന്നും ഉണ്ടായ സ്ഥലം എന്നര്‍ത്ഥം വരുന്ന തൂര്‍ത്തു എന്ന വാക്കില്‍ നിന്നാണ് തൂത്തുക്കുടിയെന്ന വാക്കുണ്ടായതെന്നും പറയപ്പെടുന്നുണ്ട്. കുടി എന്നാല്‍ താമസസ്ഥലം എന്നാണ് അര്‍ത്ഥം. പാണ്ഡ്യഭരണകാലത്തും മറ്റും പ്രധാനപ്പെട്ട തുറമുഖമായിരുന്നു തൂത്തുക്കുടിയിലേത്.
Photo courtesy: Ramkumar

ചരിത്രം

ചരിത്രം

1548ല്‍ പാണ്ഡ്യരാജാവില്‍ നിന്നും പോര്‍ച്ചുഗീസുകാര്‍ തൂത്തുക്കുടി കൈക്കലാക്കി. പിന്നീട് 1658ല്‍ ഡച്ചുകാരും അതുകഴിഞ്ഞ് 1825ല്‍ ബ്രിട്ടീഷുകാരും തൂത്തുക്കുടിയെ സ്വന്തം അധികാരപരിധിയ്ക്കുള്ളിലാക്കി. 1866ലാണ് തൂത്തുക്കുടി മുനിസിപ്പാലിറ്റി രൂപീകരിച്ചത്, റോച്ചെ വിക്ടോറിയയെ ഈസ്റ്റ് ഇന്ത്യാ കമ്പനി മുനിസിപ്പാലിറ്റി ചെയര്‍മാനാക്കി അവരോധിയ്ക്കുകയും ചെയ്തു. 2008ലാണ് തൂത്തുക്കുടി കോര്‍പ്പറേഷനായി മാറിയത്.

Photo courtesy: Wellcome Images

കാഴ്ചകൾ

കാഴ്ചകൾ

തൂത്തുക്കുടി തെർമ്മൽ പവർ പ്ലാന്റിന്റെ ഒരു രാത്രികാല കാഴ്ച.
Photo courtesy: Ramkumar

രാത്രികാഴ്ച

രാത്രികാഴ്ച

തൂത്തുക്കുടി നഗരത്തിന്റെ രാത്രിയിലെ കാഴ്ച
Photo courtesy: Ramr2r

പള്ളികൾ

പള്ളികൾ

തൂത്തുക്കുടിൽ ഹോളിക്രോസ് പള്ളിയുടെ അൾത്താര
Photo courtesy: Manikandanalex13

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: road trips
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+