ദേഷ്നോക്ക് എന്ന സ്ഥലം മലയാളികളെ സംബന്ധിച്ചിടത്തോളം അപരിചിതമായ ഒരു ഇടമാണ്. പക്ഷെ അവിടെ സ്ഥിതി ചെയ്യുന്ന എലികളുടെ ക്ഷേത്രത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാവാം. എലികളുടെ ക്ഷേത്രമെന്ന് കേൾക്കുമ്പോൾ ഗണപതിയുമായി ബന്ധപ്പെട്ട ക്ഷേത്രമാണെന്ന് കരുതരുത്. ഗണപതി വാഹനമാണ് എലി എന്ന് കരുതി ഈ ക്ഷേത്രവും ഗണപതിയുമായി ഒരു ബന്ധവുമില്ല.
എലികളുടെ ക്ഷേത്രം എന്ന് കേട്ടാൽ എലിയാണ് ഇവിടുത്തെ പ്രതിഷ്ടയെന്നും വിചാരിക്കാരുത്. ഈ ക്ഷേത്രത്തിൽ നിറയെ കറുത്ത എലികളാണ്. എവിടെ നോക്കിയാലും എലികൾ അതിനാലാണ് ഈ ക്ഷേത്രം എലികളുടെ ക്ഷേത്രം എന്ന് അറിയപ്പെടുന്നത്.
ദേഷ്നോക്കിലേക്ക് പോകാം
വിചിത്രമായ കാര്യങ്ങൾക്ക് പേരുകേട്ട സ്ഥലമായ രാജസ്ഥാനിലാണ് ദേഷ്നോക്ക് സ്ഥിതി ചെയ്യുന്നത്. കൃത്യമായി പറഞ്ഞാൽ രാജസ്ഥാനിലെ ബീക്കാനീർ ജില്ലയിൽ. പാക്കിസ്ഥാന്റെ അതിർത്തിയിൽ ബീക്കാനീറിൽ നിന്ന് 30 കിലോമീറ്റർ അകലെയായിട്ടാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
എലികളുടെ ക്ഷേത്രം
കർണിമാത ക്ഷേത്രമെന്നാണ് എലികളുടെ ക്ഷേത്രത്തിന്റെ ശരിയായ പേര്. ദേഷ്നോക്ക് എന്ന ഗ്രാമം സഞ്ചാരികളുടെ ഇടയിൽ ശ്രദ്ധനേടാൻ കാരണം കർണിമാത ക്ഷേത്രമാണ്. ദുര്‍ഗാദേവിയുടെ ഒരു അവതാരമായ കര്‍ണിമാതാ ദേവിയും ഇവിടെ പൂജിക്കപ്പെടുന്നു. ബികാനര്‍ വംശജരുടെ കുലദേവതയാണ് കര്‍ണിമാത ദേവി.
കർണിമാത ക്ഷേത്രത്തെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അറിയാം
ഗംഗാ സിംഗ് മഹാരാജാവ്
Photos: Pablo Nicolás Taibi Cicare
കബാസ്
എലി ഭക്തി
ശില്പവേലകൾ



Click it and Unblock the Notifications













