ബാംഗ്ലൂരിൽ നിന്ന് പൂനെയിലേക്ക് പോകുന്ന വഴിയാണ് സതാര സ്ഥിതി ചെയ്യുന്നത്. ഏഴുമലകൾ എന്നാണ് സതാര എന്ന വാക്കിന്റെ അർത്ഥം. ഏഴുമലകളുടെ നടുവിലാണ് സതാര സ്ഥിതി ചെയ്യുന്നത്. ജരാന്ധേശ്വര്‍, യവാന്ധേശ്വര്‍, അജിന്‍ക്യടാര, കിട്‌ലിച്ച ഡോണ്‍ഗര്‍, സജ്ജന്‍ഗഡ്, പെദ്ധ്യാച ഭൈരോബ, നക്ഡിച്ച ഡോണ്‍ഗര്‍ എന്നിവയാണ് ഈ ഏഴ് മലകള്‍.
സതാരയെക്കുറിച്ച് പറയുകയാണെങ്കിൽ നിരവധി കാര്യങ്ങൾ പറയനുണ്ട്. എങ്കിലും സതാര എന്ന സുന്ദരഭൂമിയെ ഒരു പറുദീസയായി മാറ്റുന്ന പൂക്കളുടെ സമതലത്തിലേക്ക് ഒരു യാത്ര പോകാം. കൗസ് സമതലം എന്നാണ് ഇത് അറിയപ്പെടുന്നത്. ഇവിടുത്തെ കൗസ് തടാകവും സഞ്ചാരികളെ ആകർഷിപ്പിക്കുന്ന ഒന്നാണ്. സസ്യജന്തുജാലങ്ങളുടെ കലവറയായ ഇവിടെ പ്രകൃതി സ്‌നേഹികളെ സംതൃപ്തരാക്കുന്നതെല്ലാം ഉണ്ട്. കൗസ് തടാകത്തില്‍ നിന്നാണ് സതാരയിലേയ്ക്കുവേണ്ട വെള്ളം ലഭിയ്ക്കുന്നത്.
ബാംഗൂരിൽ നിന്ന് 732 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സതാരയിലെ പൂക്കളുടെ സമതലത്തിലെ കാഴ്ചകൾ കാണാം. ബാംഗ്ലൂരിൽ നിന്നും മൈസൂരിൽ നിന്നും സതാരയിലേക്ക് ബസുകൾ ലഭ്യമാണ്.
പൂക്കളുടെ സമതലം
Photo: arun p
സഹ്യദ്രിയുടെ പൂന്തോട്ടം
Photo: arun p
പൂക്കളുടെ കാലം
Photo: arun p
കാസ് തലാവ്
Photo: Travelling Slacker
/
ഇവിടെ റജിസ്റ്റർ ചെയ്യാം
Photo: Ankur P



Click it and Unblock the Notifications












