Search
  • Follow NativePlanet
Share
» »വാഗ അതിർത്തിയിലേക്ക് രാജ്യസ്നേഹം തുളുമ്പുന്ന യാത്ര

വാഗ അതിർത്തിയിലേക്ക് രാജ്യസ്നേഹം തുളുമ്പുന്ന യാത്ര

By Maneesh

അങ്ങനെ മറ്റൊരു റിപ്പബ്ലിക്ക് ദിനം കൂടി വരവായി. യാത്രയേക്കുറിച്ച് ചിന്തിക്കുന്നവർക്ക് സഞ്ചരിക്കാൻ മറ്റൊരു അവസരം കൂടി. എവിടെ പോകും ഈ റിപ്പബ്ലിക്കിന് എന്ന് ആലോചിക്കുന്നവരോട് അമൃത്സറിൽ പോയാലോ എന്ന് ഒരു ചോദ്യം ചോദിച്ചോട്ടേ. പഞ്ചാബിൽ നിങ്ങൾക്ക് എളുപ്പം എത്തിച്ചേരാൻ കഴിയുമെങ്കിൽ ഈ റിപ്പബ്ലിക്കിന് വാഗാ അതിർത്തിയിൽ തന്നെ പോകുന്നതാണ് നല്ലത്.

അമൃതസറും റിപ്പബ്ലിക്കും തമ്മിൽ എന്ത് ബന്ധമെന്ന് നിങ്ങൾ ചോദിക്കില്ലെന്ന് അറിയാം. കാരണം ചരിത്ര പ്രസിദ്ധമായ ജാലിയൻ വാലബാഗ് സ്ഥിതി ചെയ്യുന്നത് അമൃത്സറിൽ ആണ്. അതിലുപരി സൗത്ത് ഏഷ്യയിലെ ബർലിൻ‌ മതിൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വാഗ അതിർത്തി സ്ഥിതി ചെയ്യുന്നതും അമൃത്സറിൽ ആണ്.

ഇന്ത്യക്കാരനെന്ന് പറയുന്നതിൽ കൂടുതൽ അഭിമാനം തോന്നുന്ന കാഴ്ചകൾ കാണണമെങ്കിൽ നിങ്ങൾ വാഗ അതിർത്തിയിൽ ചെല്ലണം. നിങ്ങളുടെ സിരകളിൽ രാജ്യസ്നേഹം തിളയ്ക്കുന്ന കാഴ്ചകൾ മാത്രമെ അവിടെ കാണാൻ കഴിയു. ഡൽഹിയിലെ റിപ്പബ്ലിക്ക് പരേഡ് ആണ് രാജ്യാഭിമാനം തുടിക്കുന്ന അനുഭവം നിങ്ങൾക്ക് നൽകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ചടങ്ങ്. എന്നിരുന്നാലും വാഗാ അതിർത്തിയിലെ ചടങ്ങുകൾ ഇന്ത്യക്കാരനെന്ന നിലയിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണ്.

വാഗാ അതിർത്തി

റോഡ് മാർഗ്ഗം ഇന്ത്യയിൽ നിന്ന് പാക്കിസ്ഥാനിലേക്ക് വാഗ അതിർത്തി കൂടിയെ പോകാൻ കഴിയുകയുള്ളു. ഒരു കാലത്ത് സർവ്വീസ് നടത്തിയിരുന്ന ഡൽഹി - ലാഹോർ ബസ് വാഗ അതിർത്തി വഴിയാണ് കടന്ന് പോയിരുന്നത്. ഈ അതിർത്തിയുടെ ഇരുവശത്തുമായി ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും പട്ടാളക്കാർ അണി നിരന്നിട്ടുണ്ടാകും.

വാഗ അതിർത്തിയിലെ സ്വർണ ജയന്തി കവാടം വരെ സന്ദർശകരെ കയറ്റിവിടും. ഓരോ മണിക്കൂറിലും ആയിരക്കണക്കിന് സന്ദർശകർ ഇവിടെ എത്തച്ചേരുന്നത്. അതിനാൽ ഇവിടെ അധിക സമയം ചിലവിടാൻ സന്ദർശകരെ അനുവദിക്കില്ല. എങ്കിലും ദിവസവും വൈകുന്നേരം നടക്കുന്ന ഔദ്യോഗിക പരേഡായ ബീറ്റിംഗ് ദി റിട്രീറ്റ് കാണാൻ സന്ദർശകർക്ക് അവസരമുണ്ടാകും. ഏകദേശം മുപ്പത് മിനിറ്റോളം നീളുന്നതാണ് ഈ പരേഡ്.

എങ്ങനെ എത്തിച്ചേരും

പഞ്ചാബിന്റെ ആത്മീയ കേന്ദ്രം എന്ന് അറിയപ്പെടുന്ന അമൃത്സറിന് അടുത്താണ് വാഗബോർഡർ സ്ഥിതി ചെയ്യുന്നത്. അമൃത്സറിൽ നിന്ന് ഏകദേശം മുപ്പത് കിലോമീറ്റർ യാത്ര ചെയ്യണം വാഗ അതിർത്തിയിലെത്താൻ.

വാഗ അതിർത്തിയിലേക്ക് നമ്മുക്ക് പോയാലോ? കാഴ്ചകൾ കാണാം
Photos: Ajay M K

വാഗ അതിർത്തിയിലേക്ക്

വാഗ അതിർത്തിയിലേക്ക്

വാഗ അതിർത്തി സന്ദർശിക്കാൻ ഏത് ദിവസവും തെരഞ്ഞെടുക്കാം. എല്ലാ ദിവസവും വൈകുന്നേരം ബീറ്റിംഗ് ദി റിട്രീറ്റ് എന്ന പരേഡ് ഉണ്ടായിരിക്കും. അതിർത്തിക്ക് അടുത്തുള്ള പാർക്കിംഗ് ഏരിയായിൽ വാഹനം നിർത്തിയിട്ട്. അതിർത്തിയിലേക്ക് നടന്ന് പോകണം

ആയിരക്കണക്കിന് സഞ്ചാരികൾ

ആയിരക്കണക്കിന് സഞ്ചാരികൾ

ആയിരക്കണക്കിന് സഞ്ചാരികളാണ് വാഗ അതിർത്തിയിൽ ദിവസേന എത്തിച്ചേരുന്നത്. അതിനാൽ വലിയ തോതിലുള്ള ട്രാഫിക് ജാം ഇവിടെ അനുഭവപ്പെടും. പ്രത്യേകിച്ച് ബീറ്റിംഗ് ദി റിട്രീറ്റ് പരേഡ് കഴിഞ്ഞുള്ള സമയങ്ങളിൽ. പോക്കറ്റടിക്കാരുടെ ശല്യവും ഈ സമയങ്ങളിൽ ഉണ്ടാകും. നിങ്ങളുടെ വിലയേറിയ വസ്തുക്കൾ സൂക്ഷിക്കാൻ ശ്രദ്ധിക്കുക.

ലേഡീസ് ആന്റ് ജന്റ്സ്

ലേഡീസ് ആന്റ് ജന്റ്സ്

കുറച്ച് കൂടി മുന്നോട്ട് സഞ്ചരിക്കുമ്പോൾ സ്ത്രീകളേയും പുരുക്ഷൻമാരേയും വെവ്വേറേ വഴികളിലൂടെ തിരിച്ചുവിടും.

അതീവ സുരക്ഷ

അതീവ സുരക്ഷ

അതീവ സുരക്ഷ പ്രാധാന്യമുള്ള സ്ഥലമായതിനാൽ. വൻ സുരക്ഷ ക്രമീകരണങ്ങൾ ഇവിടെ നടത്തിയിട്ടുണ്ട്.

അതിർത്തി ഭടൻമാർ

അതിർത്തി ഭടൻമാർ

രാജ്യം കാക്കുന്ന ധീരജവാൻമാർ ഇവിടെ നിങ്ങളുടെ സുരക്ഷ ഉറപ്പാക്കി നിലയുറപ്പിച്ചിട്ടുണ്ട്.

സ്വർണ ജയന്തി കവാടം

സ്വർണ ജയന്തി കവാടം

വാഗ അതിർത്തിയിലേക്കുള്ള കവാടമാണ് സ്വർണ ജയന്തി കവാടം.

അതിർത്തിയിലേക്ക്

അതിർത്തിയിലേക്ക്

നമ്മൾ വാഗ അതിർത്തിയിലേക്ക് പ്രവേശിക്കുകയാണ്. റോഡ് മാർഗം സ്വർണ ജയന്തി കവാടം കടക്കാൻ അനുവദിക്കില്ല. പകരം കവാടത്തിന്റെ ഇരുവശത്തുമുള്ള പടിക്കെട്ടിലൂടെയാണ് നമ്മൾ വാഗ അതിർത്തിയിൽ എത്തുക.

നമ്മുടെ ദേശം, നമ്മുടെ അഭിമാനം

നമ്മുടെ ദേശം, നമ്മുടെ അഭിമാനം

ഇന്ത്യ എന്ന മഹാരാജ്യത്തെ ഓർത്ത് കൂടുതൽ അഭിമാനിക്കുന്ന നിമിഷങ്ങളാണ് വാഗ അതിർത്തിയിൽ എത്തുന്ന നിമിഷങ്ങൾ

അതിർത്തിയിൽ

അതിർത്തിയിൽ

നമ്മൾ ഇപ്പോൾ വാഗ അതിർത്തിയിൽ എത്തിച്ചേർന്നിരിക്കുകയാണ്. കീറിമുറിക്കപ്പെട്ട ഭാരതം എന്ന മഹാസംസ്കാരത്തെ ഓർത്ത് വേദനിക്കുയും ഇന്ത്യ എന്ന രാജ്യത്തിന്റെ ഭാഗമായതിൽ അഭിമാനം കൊള്ളുകയും ചെയ്യുന്ന നിമിഷം.

സെഷൻ

സെഷൻ

വാഗ അതിർത്തിയിൽ നമുക്ക് കുറച്ച് സമയം ചിലവിടാം. ഈ സമയം അതിർത്തി സേനയുടെ നേതൃത്വത്തിൽ വാഗ അതിർത്തിയേക്കുറിച്ചു‌ള്ള സെഷൻ ഉണ്ടായിരിക്കും. ഇത് കൂടുത‌ൽ കാര്യങ്ങൾ നമുക്ക് മനസിലാക്കാൻ ഉപകരിക്കും.

അവിടെയാണ് പാക്കിസ്ഥാൻ

അവിടെയാണ് പാക്കിസ്ഥാൻ

വാഗ അതിർത്തിയി‌ൽ നിന്നാൽ നമുക്ക് പാക്കിസ്ഥാൻ നോക്കികാണാം. പാക്കിസ്ഥാനിലേക്കുള്ള കവാടത്തിൽ പാക്കിസ്ഥാന്റെ രാഷ്ട്ര പിതാവായ മുഹമ്മദലി ജിന്നയുടെ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്.

ഇന്ത്യൻ പതാകയേന്തി പാക്കിസ്ഥാനെ അടുത്തറിയാം

ഇന്ത്യൻ പതാകയേന്തി പാക്കിസ്ഥാനെ അടുത്തറിയാം

ഇവിടെയെത്തുന്ന ഓരോഗ്രൂപ്പുകളിലേയും ആളുകളേ പാക്കിസ്ഥാനിലേക്കുള്ള കവാടം വരെ കൊണ്ടുപോകും. രണ്ട് വരിയായാണ് നമ്മൾ അതിർത്തിയിലേക്ക് പോകുന്നത്. മുന്നിൽ നിൽക്കുന്നവരുടെ കയ്യിൽ ഇന്ത്യൻ പതാക നൽകും.

ദേശീയ ഗാനം

ദേശീയ ഗാനം

ദേശീയ ഗാനം ആലപിച്ച് ഭാരതമാതാവിനോടുള്ള ആദരവ് ഒരിക്കൽ കൂടി അറിയിച്ചാണ് നമ്മൾ വാഗ അതിർത്തിയിൽ നിന്ന് പിൻവാങ്ങുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+