മലയാളികളുടെ പ്രിയ അഭിനേത്രികളിലൊരാളാണ് അന്നും ഇന്നും അനിഖ സുരേന്ദ്രൻ. ബാലതാരമായെത്തി തെന്നിന്ത്യൻ താരമായി മാറിയ അനിഖ നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ഛോട്ടാ മുംബൈയിൽ ആണ് ആദ്യം അിനയിച്ചതെങ്കിലും കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായായി അനിഖ സിനിമയിലെത്തുന്നത്. തുടർന്ന് തമിഴ് സൂപ്പർ താരം അജിത്തിനൊപ്പം അഭിനയിച്ച യെന്നൈ അറിന്താൽ, ,വിശ്വാസ്വം എന്നീ ചിത്രങ്ങളാണ് അനിഖയെ കൂടുതൽ പ്രസിദ്ധയാക്കിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം യാത്രകളുടെയും ഫോട്ടോഷൂട്ടുകളുടെയും ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അനിഖയുടെ മണാലി യാത്രയാണ് വൈറലായിരിക്കുന്നത്.

10 ഡിഗ്രി കാലാവസ്ഥ മികച്ചതാണാണ് എന്ന ക്യാപ്ഷനോടെയാണ് അനിഖ മണാലിയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കാഴ്ചകൾ ആസ്വദിച്ച് നിൽക്കുന്നതും പട്ടിക്കുട്ടികളെ ഓമനിക്കുന്നതും ആപ്പിൾ വിളഞ്ഞ് നിൽക്കുന്നതും ട്രക്കിൽ യാത്ര ചെയ്യുന്ന വീഡിയോയുമെല്ലാം ചിത്രങ്ങളിൽ കാണാം.
ഏപ്രിൽ മാസത്തിലെ മണാലി
ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും ചൂടിൽ ഉരുകുമ്പോഴും ഏറ്റവും മികച്ച കാലാവസ്ഥയും കുളിരുമായി നിൽക്കുന്ന ഇടമാണ് മണാലി. ഹിമാചൽ പ്രദേശിലേക്ക് വരുന്നവരിൽ കൂടുതലും സന്ദര്‍ശിക്കുന്നത് മണാലി തന്നെയാണ്യ മണാലിയിലെ പീക്ക് സീസൺ കൂടിയാണ് ഏപ്രിൽ മാസം. വേനൽച്ചൂടിൽ നിന്നും രക്ഷപെട്ട് യാത്ര പ്ലാൻ ചെയ്യുന്നവർ ആദ്യം തിരഞ്ഞെടുക്കുന്ന ലക്ഷ്യസ്ഥാനം ആണ് മണാലി. പത്ത് ഡിഗ്രി മുതൽ 25 ഡിഗ്രി വരെയാണ് ഈ മാസം ഇവിടെ അനുഭവപ്പെടുന്ന താപനില.

PC:Surya teja/Unsplash
പ്രകൃതിഭംഗിയാണ് മണാലിയുടെ ആകർഷണം. അതിനോടൊപ്പം പ്രദേശത്തിന്‍റെ ചരിത്രവും പൈതൃകവും സംസ്കാരവും കൂടിയാകുമ്പോൾ പറയാനില്ല. പുരാതനങ്ങളായ ആശ്രമങ്ങൾ, ക്ഷേത്രങ്ങൾ, കൊട്ടാരങ്ങൾ തുടങ്ങിയവയാണ് ഇവിടുത്തെ മറ്റ് ആകർഷണങ്ങൾ. ഹിഡിംബ ദേവി ക്ഷേത്രം, മനു ക്ഷേത്രം, വസിഷ്ഠ ക്ഷേത്രം, ജോഗ്‌നി വെള്ളച്ചാട്ടം, ബിയാസ് നദി തുടങ്ങിയവ ഇവിടെ എല്ലാവരും കാണുവാൻ പോകുന്ന ഇടങ്ങളാണ്.
ഈ കാലാവസ്ഥയും ഇവിടുത്തെ പ്രകൃതിഭംഗിയും കൂടി ചേരുമ്പോൾ സമ്മർ യാത്രകളിൽ ഒരിക്കലെങ്കിലും പോയിരിക്കേണ്ട ലക്ഷ്യസ്ഥാനമായി മണാലി മാറുന്നു. എന്നാൽ ഈ സമയത്ത് ഇവിടെ മഞ്ഞ് പ്രതീക്ഷിക്കരുത്. അതേസമയം അപ്രതീക്ഷിതമായി ചെറിയ മഴ പെയ്യുവാൻ സാധ്യതയുണ്ട്. പൊതുവെ രാത്രി കാലങ്ങളിൽ നല്ല തണുപ്പും പകൽനേരത്ത് അല്പം വെയിലുമായാണ് ഇപ്പോൾ ഇവിടുത്തെ കാലാവസ്ഥ. രാത്രിയിൽ പത്ത് ഡിഗ്രിയിലും താപനില താഴുവാൻ സാധ്യതയുള്ളതിനാല്‍ ജാക്കറ്റ് കരുതുന്നത് നല്ലതായിരിക്കും.

PC:Raghav Yadav/Unsplash
സാഹസിക വിനോദങ്ങൾക്ക് പറ്റിയ സമയം
മണാലിയെ ഏറ്റവും മികച്ച രീതിയിൽ എക്സ്പ്ലോർ ചെയ്യുവാൻ പറ്റിയ സമയമാണ് ഏപ്രിൽ മാസം . ട്രക്കിങ് ആയാലും ഹൈക്കിങ്, ക്യാംപിങ് ആയാലും ഇനി റിവർ റാഫ്ടിങ്ങോ, പാരാഗ്ലൈഡിങോ പോലെ സാഹസിക വിനോദങ്ങളായാലും മണാലി അതിന് പൂർണ്ണ സജ്ജമാണ്. മണാലിയെ അതിന്‍റെ ഏറ്റവും മികച്ച രൂപത്തില്‍ ആസ്വദിക്കുവാൻ പറ്റിയ സമയമാണിത്.
റോഹ്താങ് പാസ് കാണാം
മണാലിയിലെ കാഴ്ചകളിൽ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് ഇവിടുത്തെ ഏറ്റവും ഉയരമുള്ള പ്രദേശങ്ങളിലൊന്നായ റോഹ്താങ് പാസ്. മണാലിയിൽ നിന്നും 35 കിലോമീറ്റർ അകലെയാണ് റോഹ്താങ് പാസ് സ്ഥിതി ചെയ്യുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













