Search
  • Follow NativePlanet
Share
» »ദുബായ് മുതൽ ഗോവ വരെ, 15,876 രൂപാ മുതൽ യാത്രാ പാക്കേജുമായി എയർ ഇന്ത്യ, ഒപ്പം ടിക്കറ്റ് മുതൽ വിസയും താമസവും

ദുബായ് മുതൽ ഗോവ വരെ, 15,876 രൂപാ മുതൽ യാത്രാ പാക്കേജുമായി എയർ ഇന്ത്യ, ഒപ്പം ടിക്കറ്റ് മുതൽ വിസയും താമസവും

പോക്കറ്റിൽ ഒതുങ്ങുന്ന തുകയിൽ വിനോദയാത്ര പോകാൻ എല്ലാവർക്കും ഇഷ്ടമാണ്. യാത്ര പോയിവന്നാലും സാമ്പത്തിക ബാധ്യതയോർത്ത് വിഷമിക്കാതെ അടുത്ത യാത്രയ്ക്കായി പണം സ്വരുക്കൂട്ടുന്ന തരത്തിലുള്ള ട്രിപ്പുകളാണ് നമുക്ക് വേണ്ടത്. അങ്ങനെ ബജറ്റ് ഫ്രണ്ട്ലി ആയി, കീശ കീറാതെ പോയി വരാൻ സാധിക്കുന്ന യാത്രകൾ അവതരിപ്പിക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്. അതെ, വിമാന ടിക്കറ്റുകൾ മാത്രമല്ല, കിടിലൻ ടൂർ പാക്കേജുകളും ഇനി എയർ ഇന്ത്യ വഴി പോയി വരാം.

ഇന്ത്യയിലെയും വിദേശത്തെയും നിരവധി ലക്ഷ്സ്ഥാനങ്ങൾ ഉൾക്കൊള്ളിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ് ഹോളിഡേസ് എന്ന പേരില്‍ മേക്ക് മൈ ട്രിപ്പുമായി ചേര്‍ന്നാണ് ഈ പുതിയ പദ്ധതിഒരുക്കിയിരിക്കുന്നത്. അവധിക്കാല യാത്രകൾക്ക് അപ്പോൾ ടിക്കറ്റ് ബുക്കിങ് മാത്രരല്ല, പാക്കേജ് തന്നെ എയർ ഇന്ത്യ തരും. കുറഞ്ഞ നിരക്കിൽ വിമാനടിക്കറ്റും വിസയും താമസവുമടക്കം അടിച്ചുപൊളിച്ച് പോയി വരാമെന്നു ചുരുക്കം.

Air India Xpress Hoildays Tour Packages

കാശ്മീർ, രാജസ്ഥാൻ, ഗോവ, അമർനാഥ്, ഹിമാചൽ പ്രദേശ്, മറ്റ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലേക്കും ദുബായ്. സിംഗപ്പൂർ പോലെയുള്ള അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കും എക്‌സ്പ്രസ് ഹോളിഡേസ് വഴി പോകാം. കുടുംബത്തോടൊപ്പവും, കൂട്ടുകാരുടെ കൂടെയോ അല്ലെങ്കിൽ തനിച്ചോ പോകുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന പാക്കേജുകളാണെല്ലാം.

എല്ലാ പാക്കേജിലും ഇരുവശത്തേക്കുമുള്ള വിമാന ടിക്കറ്റ്, മൂന്ന് രാത്രിയും നാല് പകലും ഫോർ സ്റ്റാർ ഹോട്ടലിലെ താമസം, എയർപോർട്ടിൽ നിന്നും ഹോട്ടലിലേക്കും തിരികെ എയർപ്പോർട്ടിലേക്കും ടാക്സി സേവനം, ഭക്ഷണം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. പാക്കേജ് എടുത്താൽ എവിടെ താമസിക്കും എന്തു കഴിക്കും തുടങ്ങിയ കാര്യങ്ങളൊന്നും ആലോചിച്ച് ബുദ്ധിമുട്ടേണ്ടി വരില്ല.

എയർ ഇന്ത്യ ദുബായ് പാക്കേജ്

കുറ‍ഞ്ഞ ചെലവിൽ ദുബായ് യാത്ര ആഗ്രഹിക്കുന്നവര്‍ക്കായാണ് ഈ പാക്കേജ്. ദുബായ് സൂപ്പർ സേവർ ഹോളിഡേ പാക്കേജ് 44,357 രൂപ മുതല്‍ തുടങ്ങുന്നു. നാല് രാത്രിയും അഞ്ച് പകലും നീളുന്ന ദുബായ് യാത്രയിൽ ഇരുവശത്തേക്കുമുള്ള വിമാന ടിക്കറ്റ്, വീസ, സൈറ്റ് സീയിങ്, താമസ സൗകര്യം എന്നിവയടക്കമാണ് നിരക്ക്.

എയർ ഇന്ത്യ ഗോവ പാക്കേജ്

എല്ല ചെലവുകളും ഉൾപ്പെടെ ഒരാൾക്ക് 15,876 രൂപാ മുതലാണ് ഗോവാ പാക്കേജ് ആരംഭിക്കുന്നത്. 4-സ്റ്റാർ ഹോട്ടലിൽ താമസം, റൗണ്ട് ട്രിപ്പ് ഫ്ലൈറ്റുകൾ, സൈറ്റ് സീയിങ്, എയർപോർട്ട് ട്രാൻസ്ഫറുകൾ, 3 രാത്രിയും 4 പകലും ഭക്ഷണം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
കാശ്മീരിലേക്ക് 39,258 രൂപ മുതലും അമർനാഥിലേക്ക് 33,000 രൂപ മുതലും പാക്കേജുകൾ ലഭ്യമാണ്.

എയർ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലെ പ്രൊഡക്ട് ആൻഡ് സർവീസ് വിഭാഗത്തിൽ നിന്ന് 'എക്‌സ്‌പ്രസ് ഹോളിഡേയ്‌സ്' കണ്ടെത്താം. വെബ്സൈറ്റ് വഴിയും മൊബൈൽ ആപ്പ് വഴിയും പാക്കേജുകൾ ബുക്ക് ചെയ്യാം,

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+