അക്ഷയ തൃതീയ, ഹൈന്ദവ വിശ്വാസങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ള ദിവസങ്ങളിലൊന്ന്. വൈശാഖ മാസത്തിലെ ചാന്ദ്ര ദിനത്തിൽ ആഘോഷിക്കുന്ന ഈ ദിbസം 2024 മേയ് 10 വെള്ളിയാഴ്ചയാണ് വരുന്നത്. ഐശ്വര്യം കൊണ്ടുവരുന്ന ദിവസമാണിതെന്നാണ് വിശ്വാസം. മാത്രമല്ല, ചില ക്ഷേത്രങ്ങളെ സംബന്ധിച്ചും ഈ ദിവസം പ്രധാനപ്പെട്ടതാണ്. അക്ഷയ തൃതീയ വിശ്വാസങ്ങളുമായി ചേർന്നു നിൽക്കുന്ന ക്ഷേത്രങ്ങൾ പരിചയപ്പെടാം.

അക്ഷയ തൃതീയ
നല്ല കാര്യങ്ങൾക്ക് തുടക്കം കുറിക്കുവാൻ, ലക്ഷ്മി ദേവിയുടെ അനുഗ്രഹം നേടുവാൻ, അളവില്ലാത്ത സമ്പത്ത് ലഭിക്കുവാൻ, എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾക്ക് അക്ഷയ തൃതീയ ദിനം പേരുകേട്ടിരിക്കുന്നു. വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലെ തൃതീയ തിഥിയിലാണ്(മൂന്നാമത്തെ തിഥി) അക്ഷയ തൃതീയ വരുന്നത്. എന്നാൽ സ്വർണ്ണ വില്പനയുമായി ബന്ധപ്പെട്ടാണ് അക്ഷയ തൃതീയ കൂടുതൽ പേരുകേട്ടിരിക്കുന്നത്. ഈ ദിവസം സ്വർണ്ണം അല്ലെങ്കിൽ ഏതെങ്കിലും സമ്പത്ത് സ്വന്തമാക്കുന്നത് ഐശ്വര്യം കൊണ്ടുവരുമത്രെ.
അക്ഷയ തൃതീയയും ക്ഷേത്രങ്ങളുംസിംഹാചലം ക്ഷേത്രത്തിലെ നിജരൂപ ദർശനം
അക്ഷയ തൃതീയ ദിവസത്തിൽ മാത്രം നടക്കുന്ന ചടങ്ങുകളിലൊന്നാണ് ആന്ധ്രയിലെ സിംഹാചലം ക്ഷേത്രത്തിലെ വരാഹ നരസിംഹ സ്വാമിയുടെ നിരജൂപ ദർശനം. ഈ ഒരു ദിവസമൊഴികെ, വർഷം മുഴുവനും ചന്ദനത്തിൽ പൊതിഞ്ഞു നിൽക്കുന്ന ശിവലിംഗ രൂപത്തിൽ മാത്രമേ നരസിംഹത്തെ ഇവിടെ ആരാധിക്കുവാൻ സാധിക്കൂ. ഇതുമായി ബന്ധപ്പെട്ട ഒരു വിശ്വാസവും നിലനിൽക്കുന്നു.

PC:Sureshiras
ഒരിക്കൽ പുരൂരവ രാജാവ് വരാഹ നരസിംഹ പ്രതിഷ്ഠയെ ഒരു ചിതൽപ്പുറ്റിൽ നിന്നും കണ്ടെത്തുകയും പുറത്തെടുക്കുകയും ചെയ്തു. എന്നാൽ അതിന്റെ ശക്തിയും ചൈതന്യവും താങ്ങുവാൻ കഴിയാതെ വന്നപ്പോൾ, അതിനെ ചന്ദന കൊണ്ടു മൂടുവാൻ ഒരശരീരി കേൾക്കുകയും അങ്ങനെ അവർ ചെയ്യുകയും ചെയ്തു. ഒപ്പം, ചന്ദൻ യാത്രാ ഉത്സവ സമയത്ത് വർഷത്തിലൊരിക്കൽ അക്ഷയതൃതീയ ദിനത്തിൽ മാത്രമേ ദേവന്റെ ദർശനം അനുവദിക്കാവൂഎന്ന നിർദ്ദേശവും അവർക്ക് ലഭിച്ചു. അങ്ങനെ ഈ ദിസം നിജ രൂപ ദർശനത്തിനായി ലക്ഷക്കണക്കിന് വിശ്വാസികൾ ഇവിടേക്ക് വരുന്നു.
പുരി ജഗനാഥ ക്ഷേത്രം
പുരി ജഗനാഥ ക്ഷേത്രത്തിലെ രഥയാത്ര നമുക്കറിയാം. ജദനാഥൻ സഹോദരങ്ങളായ ബലരാമനും സുഭദ്രയ്ക്കും ഒപ്പം അവരുടെ വേനൽക്കാല വീടായ ഗുണ്ടിച്ചാ മന്ദിറിലേക്ക് പോകുന്ന ആഘോപൂർവ്വമായ യാത്രയാണിത്. ദിവസങ്ങൾ നീണ്ടു നില്‍ക്കുന്ന യാത്രയിൽ ലക്ഷക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്നു. ഈ രഥങ്ങളുടെ നിർമ്മാണം ആരംഭിക്കുന്നത് അക്ഷയ തൃതീയ ദിനത്തിലാണ്. ഇതിനു മുന്നോടിയയാി വലിയ പൂജകളും ചടങ്ങളും ഇവിടെ നടക്കും.

PC:Government of Odisha
ചാർധാം തീര്‍ത്ഥാടനവും അക്ഷയ തൃതീയയും
ചാർധാം ക്ഷേത്രവുമായി അക്ഷയ തൃതീയയ്ക്ക് വലിയ ബന്ധമുണ്ട്. ആറുമാസത്തോളം കാലം അടഞ്ഞു കിടന്നതിനു ശേഷം ചാർ ധാം ക്ഷേത്രങ്ങൾ തുറക്കുന്നത് ഈ ദിവസവുമായി ബന്ധപ്പെട്ടാണ്. ദീപാവലിയിൽ തുടങ്ങി ആറുമാസത്തോളം സമയം അടച്ചിട്ടതിനു ശേഷം ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങൾ അക്ഷയതൃതീയയില്‍ വീണ്ടും തുറക്കും. കേദാർനാഥ്, ബദരീനാഥ് ക്ഷേത്രങ്ങൾ തുറക്കുന്ന തിയതി കണക്കാക്കുന്നത് ഈ ദിവസമാണ്.
കുംഭകോണത്തെ ഗരുഡ സേവ
അക്ഷയ തൃതീയ ദിവസത്തെ മറ്റൊരു പ്രധാന ക്ഷേത്രാചാരമാണ് തമിഴ്നാട് കുംഭകോണത്തിലെ ഗരുഡ സേവ. ഈ ദിവസം സമീപത്തെ 12ൽ അധികം ക്ഷേത്രങ്ങളിൽ നിന്നും ഉത്സവ വിഗ്രഹങ്ങൾ ഗരുഡ വാഹനത്തിൽ കൊണ്ടുവന്ന് നഗരം കാണിക്കുന്നു. ആയിരക്കണക്കിനാളുകളാണ് ഈ ദിവസം ഇവിടെ എത്തുന്നത്.

ബങ്കെ ബിഹാരി ക്ഷേത്രം
വൃന്ദാ വനത്തിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ഒന്നാണ് ബങ്കെ ബിഹാരി ക്ഷേത്രം. ഇവിടുത്തെ പ്രതിഷ്ഠയുടെ കാൽപ്പാദങ്ങൾ വർഷത്തിൽ മുഴുവനും താമരപ്പൂക്കളാൽ മൂടിയിട്ടിരിക്കും. എന്നാൽ, അക്ഷയ തൃതീയ ദിനത്തിൽ ഈ പാദം കാണുവാനും പ്രാർത്ഥിക്കുവാനും സാധിക്കും. വൃന്ദാവനത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രമാണ് ബാങ്കെ ബിഹാരി.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













