Search
  • Follow NativePlanet
Share
» »ബെംഗളുരു ആലപ്പുഴ യാത്ര: പോകാം മൈസൂർ- കൊച്ചുവേളി എക്സ്പ്രസിന്, ആലപ്പുഴ വഴി ബാംഗ്ലൂരിനുള്ള ഏക പ്രതിദിന ട്രെയിൻ

ബെംഗളുരു ആലപ്പുഴ യാത്ര: പോകാം മൈസൂർ- കൊച്ചുവേളി എക്സ്പ്രസിന്, ആലപ്പുഴ വഴി ബാംഗ്ലൂരിനുള്ള ഏക പ്രതിദിന ട്രെയിൻ

ബെംഗളുരുവിൽ നിന്ന് വിനോദ സഞ്ചാരികളും സാധാരണ യാത്രക്കാരും ഏറെയുള്ള റൂട്ടാണ് ആലപ്പുഴയിലേക്കുള്ളത്. വാരാന്ത്യങ്ങളും അവധികളും ആഘോഷിക്കാൻ ഒരിടം തേടുന്നർക്ക് ബാംഗ്ലൂരിൽ നിന്ന് എളുപ്പത്തിൽ പോയി ഒന്നോ രണ്ടോ ദിവസം ചെലവഴിച്ച് വരാവുന്ന ഇടം. കാണാനും കഴിക്കാനും പോകാനും ഇഷ്ടംപോലെ സാധ്യതകളാണ് ആലപ്പുഴയിലുള്ളത്. എന്നാൽ ഇഷ്ടാനുസരണം പോയി വരാന്‍ ആവശ്യത്തിന് ട്രെയിനുകളും ബസുകളും ഇല്ലാ എന്നതാണ് പലരെയും കുഴപ്പിക്കുന്നത്.

സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും ബെംഗളുരുവിൽ നിന്ന് ആലപ്പുഴയിലേക്ക് കേരള കർണ്ണാടക ആർടിസി ബസുകൾ വളരെ കുറവാണ്. തിരക്കും അവധിയും ഒക്കെയായാൽ സീറ്റ് കിട്ടുന്ന കാര്യം ആലോചിക്കുകയും വേണ്ട. ട്രെയിനിനാണ് യാത്രയെങ്കിൽ ബെംഗളുരുവിൽ നിന്ന് ആലപ്പുഴ വഴി ഒരു ട്രെയിൻ മാത്രമാണ് പ്രതിദിന സർവീസ് നടത്തുന്നത്. ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്താൽ ഉറപ്പിക്കാമെങ്കിലും അവസാന നിമിഷ യാത്രകൾക്ക് ബുദ്ധിമുട്ടായേക്കാം. ഇതാ ആലപ്പുഴ വഴി പോകുന്ന മൈസൂർ-കൊച്ചുവേളി എക്സ്പ്രസ് പരിചയപ്പെടാം.

മൈസൂർ-കൊച്ചുവേളി എക്സ്പ്രസ് (16315) സ്റ്റോപ്പുകൾ, സമയം

മൈസൂരിൽ നിന്ന് കൊച്ചുവേളിയിലേക്ക് ആലപ്പുഴ വഴി സർവീസ് നടത്തുന്ന ഏക ട്രെയിനാണ് മൈസൂർ-കൊച്ചുവേളി എക്സ്പ്രസ് (16315). എല്ലാ ദിവസവും ഉച്ചയ്ക്ക് 12.45 ന് മൈസൂർ ജംങ്ഷനിൽ നിന്നും പുറപ്പെടും. കെഎസ്ആർ ബെംഗളുരുവിൽ ട്രെയിൻ 16:35 ന് എത്തും. ബെംഗളുരു കന്‍റോൺമെന്‍റിലും ഇതിന് സ്റ്റോപ്പുണ്ട്. 17:00 മണിക്ക് ബെംഗളുരു കന്‍റോൺമെന്‍റില്‍ ട്രെയിന്‍ എത്തുന്ന സമയം.
കെഎസ്ആർ ബെംഗളുരുവിൽ നിന്ന് 16:50 ന് യാത്ര തുടരുന്ന ട്രെയിൻ 12 മണിക്കൂർ 12 മിനിറ്റ് യാത്രയ്ക്കൊടുവിൽ പുലർച്ചെ 05:02 ന് ആലപ്പുഴയിൽ എത്തും.

സ്ലീപ്പർ, എസി ചെയർ കാർ, എസി ത്രീ ടയർ, എസി ടൂ ടയർ എന്നീ കോച്ചുകളാണ് ലഭ്യമായിട്ടുള്ളത്. ബാംഗ്ലൂരിൽ നിന്ന് ആലപ്പുഴയ്ക്ക് സ്ലീപ്പറിന് 380 രൂപ, എസി ചെയർ കാറിന് 830 രൂപ,എസി ത്രീ ടയറിന് 1030 രൂപ, എസി ടൂ ടയറിന് 1470 രൂപ എന്നിങ്ങനെയാണ് നിരക്ക്.

മൈസൂർ ജംങ്ഷൻ - 12:45
മാണ്ഡ്യ - 13:30
മഡ്ഡൂർ - 13:50
രാമനഗരം - 14:12
കെംഗേരി - 14:41
കെഎസ്ആർ ബാംഗ്ലൂർ - 16:35
ബാംഗ്ലൂർ കാന്റ് - 17:00
കൃഷ്ണരാജപുരം - 17:13
വൈറ്റ് ഫീൽഡ് - 17:24
ബംഗാരപേട്ട് - 18:03
കുപ്പം - 18:34
തിരുപത്തൂർ ജംങ്ഷൻ - 19:49
സേലം ജംങ്ഷൻ - 21:22
ഈറോഡ് ജംങ്ഷൻ - 22:20
തിരുപ്പൂർ - 23:08
കോയമ്പത്തൂർ ജംങ്ഷൻ - 00:12
പാലക്കാട് ജംങ്ഷൻ - 01:30
തൃശൂർ - 02:40
ആലുവ - 03:33
എറണാകുളം ജംങ്ഷൻ - 04:00
ചേര്ത്തല - 04:38
ആലപ്പുഴ - 05:02 എന്നിങ്ങനെയാണ് സമയം. തുടർന്ന് കൊച്ചുവേളിയിലേക്ക് യാത്ര തുടരുന്ന ട്രെയിൻ
അമ്പലപ്പുഴ - 05:15
ഹരിപ്പാട് - 05:35
കായംകുളം ജംങ്ഷൻ - 06:00
കൊല്ലം ജംങ്ഷൻ - 07:22
കൊച്ചുവേളി - 09:15 എന്നിങ്ങനെ എത്തിച്ചേരും.

കൊച്ചുവേളി- മൈസൂർ എക്സ്പ്രസ് (16316)

തിരികെ എല്ലാ ദിവസവും കൊച്ചുവേളിയിൽ നിന്ന് ആലപ്പുഴ വഴി ബെംഗളുരുവിനും ട്രെയിൻ സർവീസുണ്ട്. കൊച്ചുവേളിയിൽ നിന്ന് വൈകിട്ട് 16:45 ന് പുറപ്പെടുന്ന ട്രെയിൻ 19:12 ന് ആലപ്പുഴയിൽ എത്തും. തുടർന്ന് പിറ്റേന്ന് രാവിലെ 07:44 ന് ബെംഗളുരു കന്‍റോൺമെന്‍റിലും 08:15 ന് ബെംഗളുരു കെഎസ്ആറിലു ട്രെയിൻ എത്തും. ആലപ്പുഴയിൽ നിന്ന് കെഎസ്ആർ ബെംഗളുരുവിലേക്ക് 13:00 മണിക്കൂറാണ് യാത്രാ സമയം.

കൊച്ചുവേളി- മൈസൂർ എക്സ്പ്രസ് (16316) സ്റ്റോപ്പുകൾ, സമയം

കൊച്ചുവേളി - 16:45
കൊല്ലം ജംക്ഷൻ - 17:37
കായംകുളം ജംക്ഷൻ - 18:16
ഹരിപ്പാട് - 18:34
അമ്പലപ്പുഴ - 18:54
ആലപ്പുഴ - 19:12
ചേർത്തല - 19:39
എറണാകുളം ജംക്ഷൻ - 20:30
ആലുവ - 20:58
തൃശൂർ - 21:52
പാലക്കാട് ജംക്ഷൻ - 23:22
കോയമ്പത്തൂർ ജംക്ഷൻ - 00:52
തിരുപ്പൂർ - 01:38
ഈറോഡ് ജംക്ഷൻ - 02:30
സേലം ജംക്ഷൻ - 03:32
തിരുപത്തൂർ ജംക്ഷൻ - 05:04
കുപ്പം - 05:54
ബംഗാരപേട്ട് - 06:23
വൈറ്റ് ഫീൽഡ് - 07:04
കൃഷ്ണരാജപുരം - 07:15
ബാംഗ്ലൂർ കാന്റ് - 07:44
കെഎസ്ആർ ബാംഗ്ലൂർ - 08:15
കെംഗേരി - 08:54
രാമനഗരം - 09:19
മഡ്ഡൂർ - 09:44
മാണ്ഡ്യ - 09:59
മൈസൂർ ജംക്ഷൻ - 11:15

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore alappuzha train
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+