Search
  • Follow NativePlanet
Share
» »ആലപ്പുഴ ബീച്ച് ഫെസ്റ്റ് 2024: ബീച്ചിൽ പുതുവത്സരാഘോഷം, ആഘോഷത്തിന് മൂന്ന് ലക്ഷത്തോളം പേർ!

ആലപ്പുഴ ബീച്ച് ഫെസ്റ്റ് 2024: ബീച്ചിൽ പുതുവത്സരാഘോഷം, ആഘോഷത്തിന് മൂന്ന് ലക്ഷത്തോളം പേർ!

പുതുവർഷം വ്യത്യസ്തമായി ആഘോഷിക്കാൻ എല്ലാവർക്കും താല്പര്യമുണ്ട്. കാട് കയറിയും ബീച്ചുകളിലേക്ക് പോയും പബ്ബും പാർട്ടിയും അടക്കം സാധ്യതകൾ നിരവധിയുണ്ട്. എന്നാൽ നമ്മുടെ നാട്ടിൽ നമ്മുടെ നാട്ടുകാർക്കൊപ്പം അടിപൊളിയായി ആഘോഷങ്ങൾ തുടങ്ങിയാലോ..പുതുവത്സരാഘോഷങ്ങൾക്ക് ആവേശം പകരാൻ ആലപ്പുഴ ബീച്ച് ഫെസ്റ്റ് വരികയാണ്. ആലപ്പുഴക്കാർ മാത്രമല്ല, കേരളമൊട്ടാകെ കാത്തിരിക്കുന്ന ആലപ്പുഴ ബീച്ച് ഫെസ്റ്റ് 2024 ന് ഡിസംബർ 28 ശനിയാഴ്ച കൊടിയേറും.

ഡിസംബർ 31 ചൊവ്വാഴ്ച രാത്രി ഈ വർഷത്തിന് വിട പറഞ്ഞ് പുത്തൻ വര്‌ഷത്തെ ആഘോഷത്തോടെ സ്വീകരിക്കുവാൻ ആലപ്പുഴ തയ്യാറായിക്കഴിഞ്ഞു. ആലപ്പുഴ ഡിടിപിസി, ജില്ലാ ഭരണകൂടം, ആലപ്പുഴ നഗരസഭ എന്നിവ സംയുക്തമായാണ് ബീച്ച് ഫെസ്റ്റ് നടത്തുന്നത്.

Alappuzha Beach Fest 2024 From 28-31 Expecting 3 Lakh People on New Year s Eve

കലാ-കായികമത്സരങ്ങൾ, ഗാനമേള, നാടൻപാട്ട് , ഫ്യൂഷൻ ചെണ്ടമേളം, മ്യൂസിക് ബ്രാൻഡ് , മെഗാഷോ എന്നിങ്ങനെ ഓരോ ദിവസവും രാവും പകലും വ്യത്യസ്തമായ പരിപാടികളും ആഘോഷങ്ങളും ആണ് ബീച്ച് ഫെസ്റ്റിന്‍റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ഫെസ്റ്റിന്‍റെ ഭാഗമായി നടത്തുന്ന ഫൂഡ് ഫെസ്റ്റ് 27 വെള്ളിയാഴ്ച മുതൽ ആരംഭിക്കും.

കൂടാതെ, അമ്യൂസ്മെന്‍റ് പാർക്ക്, മത്സ്യ ഷോ , ഫുഡ് ഫെസ്റ്റ് എന്നിവയിലും പങ്കെടുക്കാം. മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനം നേടാനുള്ള അവസരവും ഫെസ്റ്റിന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ആലപ്പുഴ ബീച്ച് ഫെസ്റ്റ് 2024 ശനിയാഴ്ച വൈകുന്നേരം 6.00 മണിക്ക് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര പിന്നണിഗായകൻ
ബിജു നാരായണനും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയ്ക്ക് രാത്രി എട്ടു മണിക്ക് തുടക്കമാകും.
29 ഞായറാഴ്ച വൈകിട്ട് 7 മണിക്ക് താമരശേരി ചുരം ബാൻഡ് അവതരിപ്പിക്കുന്ന മ്യൂസിക് ബാൻഡ് ഷോയാണ് പ്രധാന ആകർഷണം.

പുതുവർഷാഘോഷത്തിന് 31 ബുധനാഴ്ച രാത്രി ആലപ്പുഴ കടപ്പുറത്ത് മൂന്നു ലക്ഷം പേർക്ക് ഒത്തുചേരുന്നതിന് ആവശ്യമായ സുരക്ഷ സംവിധാനങ്ങളും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+