മഴ യാത്രയിൽ എവിടേക്കൊക്കെ പോകാം? ചോദ്യം ആലപ്പുഴ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസത്തോടാണെങ്കിൽ ഉത്തരം എവിടെ വേണമെങ്കിലും പോകാം എന്നായിരിക്കും. ഏതൊരു സഞ്ചാരിയും പോകാനാഗ്രഹിക്കുന്ന മഴ യാത്രകളുമായാണ് ആലപ്പുഴയുടെ ഇത്തവണത്തെ വരവ്. ജൂലൈ മാസത്തിലെ വിനോദ യാത്രകൾ എന്തുകൊണ്ട് ആനവണ്ടിയിലാക്കണം എന്നതിന് ഒരുപാട് കാരണങ്ങൾ ആലപ്പുഴ ഡിപ്പോ കാണിച്ചുതരും.
ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി യാത്രകളാണ് ഈ മാസം ആലപ്പുഴയുടേതായി ഉള്ളത്. മാവേലിക്കര, ഹരിപ്പാട്, കായംകുളം, എടത്വ, ചെങ്ങന്നൂർ, ആലപ്പുഴ, ചേർത്തല എന്നീ ഏഴ് ഡിപ്പോകളിൽ നിന്നും ഗവി അടക്കമുള്ള സ്ഥലങ്ങളിലേക്ക് യാത്രയുണ്ട്. മഴക്കാലത്ത് കാട് എത്രമാത്രം ഭംഗിയുള്ളതാകും എന്ന് സഞ്ചാരികൾക്ക് നേരിട്ട് കണ്ട് അനുഭവിച്ചറിയുവാൻ തക്ക വിധത്തിലാണ് കെഎസ്ആർടിസി മഴയാത്രകൾ ഒരുക്കിയിരിക്കുന്നത്.

ആലപ്പുഴയുടെ യാത്രകളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഗവി- പരുന്തുപാറ യാത്ര തന്നെയാണ്. ജൂലെ മാസത്തിൽ മാത്രം 7 ഡിപ്പോകളിൽ നിന്നായി 17 യാത്രകളാണ് ഗവിയിലേക്ക് നടത്തുന്നത്. മാവേലിക്കരയിൽ നിന്ന് ജൂലൈ 4,22 തിയതികൾ, ഹരിപ്പാട്- ജൂലൈ 8.16,27, കായംകുളം- ജൂലൈ 6,18, എടത്വ- ജൂലൈ 3,8,19, ചെങ്ങന്നൂർ- ജൂലൈ 1,13,25, ആലപ്പുഴ- ജൂലൈ 2,26, ചേർത്തല- ജൂലൈ 15, 28 എന്നീ തിയതികളിലാണ് യാത്ര.
അതത് ഡിപ്പോകളിൽ നിന്ന് പത്തനംതിട്ടയിലെത്തിയ ശേഷം അവിടുന്ന് മൈലപ്ര , മണ്ണാറകുളഞ്ഞി , വടശ്ശേരിക്കര , പെരുനാട് , ചിറ്റാര്‍ , സീതത്തോട് , ആങ്ങമൂഴി , മൂഴിയാര്‍ , കക്കി ഡാം വഴിയാണ് ഗവിയില്‍ എത്തിച്ചേരുന്നത്. മൂഴിയാർ ഡാം , കക്കി ഡാം,ആനത്തോട്, കൊച്ചു പമ്പ, ഗവി എന്നിങ്ങനെ അഞ്ച് അണക്കെട്ടുകളും യാത്രയിൽ സന്ദർശിക്കും. തുടർന്ന് പരുന്തുംപാറ കൂടി സന്ദർശിച്ച് മടങ്ങും.
കാടിന്റെ കാഴ്ചകളിലൂടെ 70 കിലോമീറ്റർ ദൂരമാണ് ഗവി യാത്രയുള്ളത്. കാടും വെള്ളച്ചാട്ടങ്ങളം അണക്കെട്ടും ഇതിൽ കാണാം. ബസ് ടിക്കറ്റ്, ഉച്ചഭക്ഷണം, ബോട്ടിങ്, പ്രവേശന ഫീസ് എന്നിവ ഉൾപ്പെടെ ഡിപ്പോകളിൽ നിന്നുള്ള യാത്രയ്ക്ക് 1450നും 1850നും ഇടയിലാണ് നിരക്ക്. ഓരോ യാത്രയിലും നിശ്ചിത എണ്ണം യാത്രക്കാർക്ക് മാത്രമായിരിക്കും അനുമതി.
കൂടാതെ 60 കിലോമീറ്റർ ദൂരം കാടിനുള്ളിലൂടെ സഞ്ചരിക്കുന്ന അതിരപ്പിള്ളി-മലക്കപ്പാറ യാത്രയിൽ അതിരപ്പിള്ളി, വാഴച്ചാൽ, ചാർപ്പ വെള്ളച്ചാട്ടങ്ങളും കാണും. വാഗമൺ യാത്രയിൽ മൊട്ടക്കുന്നുകൾ വാഗമൺ ലേക്ക്, പൈൻ ഫോറസ്റ്റ്, തങ്ങൾപ്പാറ തുടങ്ങിയ സ്ഥലങ്ങളും ഒപ്പം പരുന്തുംപാറയും സന്ദർശിക്കും. മഴക്കാലങ്ങളിലെ ഈ സ്ഥലങ്ങളുടെ ഭംഗി വിവരിക്കാനാവില്ല.
മാമലക്കണ്ടം ജംഗിൾ സഫാരി, മൂന്നാർ, ഇടുക്കി എന്നിവിടങ്ങളിലേക്കും ജൂലൈ മാസത്തിൽ മഴയാത്ര ഉണ്ടാകും. കൂടാതെ ക്ഷേത്ര ദർശനങ്ങളും ആലപ്പുഴയിൽ നിന്നുണ്ട്. കൊല്ലൂർ മൂകാംബിക, ഗുരുവായൂർ, മൺറോ തുരുത്ത് യാത്രകളും വിവിധ ഡിപ്പോകളിൽ നിന്നുണ്ട്.

തിരുവനന്തപുരത്തെ പ്രധാന ക്ഷേത്രങ്ങളായ തിരുവല്ലം ശ്രീ പരശുരാമ ക്ഷേത്രം, ആഴിമല ശിവക്ഷേത്രം, ചെങ്കൽ മഹേശ്വരം ശിവപാർവ്വതി ക്ഷേത്രം, നെയ്യാറ്റിൻകര ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള തീർത്ഥയാത്രയും ഉണ്ട്. ആലപ്പുഴയിലെ വിവിധ ഡിപ്പോകളിൽ നിന്നുള്ള വിനോദ യാത്രയെക്കുറിച്ചറിയുവാൻ അതാത് ഇടങ്ങളിലെ ബജറ്റ് ടൂറിസം സെല്ലുമായി ബന്ധപ്പെടാം.
കായംകുളം ഡിപ്പോ- 9605440234 , 9400441002,
ഹരിപ്പാട് ഡിപ്പോ- 9947812214 , 9447975789
മാവേലിക്കര ഡിപ്പോ- -9446313991,9947110905
എടത്വ ഡിപ്പോ- 9846475874, 9947059388
ചെങ്ങന്നൂർ ഡിപ്പോ- 9846373247, 9496726515.
ആലപ്പുഴ ഡിപ്പോ- 9895505815 , 9446617832
ചേർത്തല ഡിപ്പോ- -9633305188, 9846507307
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













