Search
  • Follow NativePlanet
Share
» »ഗോവ വരെ പോകേണ്ട! ആലപ്പുഴയുണ്ടല്ലോ.. വരുന്നൂ ഫ്ലോട്ടിങ് ബ്രിഡ്ജ് മുതൽ ഫ്ലൈ ബോർഡ് വരെ

ഗോവ വരെ പോകേണ്ട! ആലപ്പുഴയുണ്ടല്ലോ.. വരുന്നൂ ഫ്ലോട്ടിങ് ബ്രിഡ്ജ് മുതൽ ഫ്ലൈ ബോർഡ് വരെ

ഗോവയിലേക്ക് യാത്ര പോകുമ്പോൾ മടുക്കുവോളം ബീച്ചിൽ കറങ്ങാം, കടലിലിറങ്ങാം എന്നതായിരിക്കും ഭൂരിഭാഗം സഞ്ചാരികളുടെയും പ്ലാൻ. രാത്രി പിന്നെ പതിവുപോലെ നൈറ്റ് ലൈഫും പബ്ബും ഒക്കെയായി ആഘോഷിക്കാം. രാത്രി ജീവിതം മാറ്റിനിർത്തിയാല്‍ ജലസാഹസിക വിനോദങ്ങൾ ആസ്വദിക്കാൻ പോകാൻ പറ്റിയ ഒരിടമുണ്ട് നമ്മുടെ നാട്ടിൽ.. അതാണ് ആലപ്പുഴ.

ഒന്നിനൊന്ന് വ്യത്യസ്ത ബീച്ചുകൾ, കെട്ടുവള്ളങ്ങളിലെ യാത്രകൾ, ബോട്ട് സര്‍വീസ്, കായൽ യാത്രകൾ എന്നിങ്ങനെ എണ്ണിത്തീർക്കാൻ കഴിയാത്തത്രയും കാര്യങ്ങൾ ആലപ്പുഴയില്‍ സഞ്ചാരികൾക്ക് ആസ്വദിക്കാനുണ്ട്. എന്നാൽ ഇനി നിങ്ങളുടെ ആലപ്പുള യാത്രകളെ വൈകാതെ അടിപൊളിയാക്കുവാൻ സാഹസിക വിനോദങ്ങളും എത്തുകയാണ്.

Alappuzha

ജില്ലയിൽ വിനോദസഞ്ചാര വകുപ്പ് നടപ്പാക്കാനുദ്ദേശിക്കുന്ന വിവിധ പദ്ധതികൾക്ക് സാഹസിക ടൂറിസം സൊസൈറ്റിയുടെ അംഗീകാരം ലഭിച്ചതോടെയാണ് ആലപ്പുഴയുടെ മുഖം മാറുവാനായി പോകുന്നത്. ബീച്ചുകളുടെ ആകർഷണമായ ഫ്ലോട്ടിങ് ബ്രിഡ്ജിനും ജില്ലയിൽ അനുമതി ലഭിച്ചിട്ടുണ്ട്. അതോടൊപ്പം ജലകായികവിനോദ ഇനങ്ങളായ സ്പീഡ് ബോട്ട് റൈഡ്, ബനാന ബോട്ട്, ജെറ്റ് സ്കൈ, വാട്ടർ സ്കൂട്ടർ തുടങ്ങിയ സാഹസിക ഇനങ്ങൾക്കും ഇവിടം അനുയോജ്യമാണെന്നും കണ്ടെത്തിയിട്ടുണ്ട്.

കേരളാ ടൂറിസത്തിന്‍റെ വിജയം കൊയ്ത പദ്ധതികളിലൊന്നാണ് ഫ്ലോട്ടിങ് ബ്രിഡ്ജ്. സാഹസിക ടൂറിസം സൊസൈറ്റി ജില്ലയിൽ രണ്ട് സ്ഥലങ്ങളാണ് ഫ്ലട്ടിങ് ബ്രിഡ്ജിനായി കണ്ടെത്തിയിരിക്കുന്നത്. ഇതിൽ മികച്ച സ്ഥലത്തായിരിക്കും ഫ്ലോട്ടിങ് ബ്രിഡ്ജ് വരിക. വിജയ് പാർക്കിന് നേരെയുള്ള തീരപ്രദേശവും കാറ്റാടി മരങ്ങൾ സ്ഥിതി ചെയ്യുന്ന ഭാഗവുമാണ് പട്ടികയിലുള്ളത്.

ഗോവ യാത്രയിൽ കാണുന്ന ജെറ്റ് സ്കൈ, വാട്ടർ സ്കൂട്ടർ, ബനാന ബോട്ട് തുടങ്ങിയവയും വൈകാതെ ആലപ്പുഴയിൽ എത്തും. കടലിലെ സാഹസികത്തിന് ഏറ്റവും അനുയോജ്യമായ ഒന്നാണ് ജെറ്റ് സ്കൈ. രണ്ടു പേർക്കാണ് ജെറ്റ് സ്കൈയിൽ സഞ്ചരിക്കാൻ സാധിക്കുക. മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ വരെ ഇത് പോകും.

വിദേശരാജ്യങ്ങളിൽ സ്ഥിരം കാണുന്ന ഫ്ലൈ ബോര്‌‍ഡും ആലപ്പുഴയിൽ എത്തിക്കാൻ പദ്ധതിയുണ്ട്. പേരുപോലെ തന്നെ ഒരു ബോർഡിൽ നിന്ന് വെള്ളത്തിന്റെ ശക്തിയിൽ മുകളിലേക്കും താഴേക്കും പോകുന്നതാണ് ഇത്. ഷൂവിന്റെ മാതൃകയിലുള്ള പരസ്പരം ബന്ധിച്ച ബോർഡിൽ ഇതിൽ കയറുന്ന ആളുടെ കാൽ ബന്ധിക്കും. പിന്നിൽ ഘടിപ്പിച്ചിട്ടുള്ള ട്യൂബ് വഴി വെള്ളത്തിൽ സമ്മർദ്ദം കൊടുത്താണ് ഇത് ഉയരുന്നത്. മര്‍ദ്ദം അതിന്‍റെ പരമാവധിയിൽ എത്തുമ്പോൾ ഫ്‌ളൈ ബോർഡ് അതിവേഗതയിൽ പോകും.

ആർക്കും വളരെ ലളിതമായി പോകാവുന്ന ബനാനാ ബോട്ട് അഥവാ വാട്ടർ സ്ലൈഡ് ആലപ്പുഴയിൽ എത്തുമെന്നാണ് വിവരം. മറ്റു വാട്ടർ റൈഡുകളെ അപേക്ഷിച്ച് സുഖവും സുരക്ഷിതവുമായി ഇതിൽ സഞ്ചരിക്കാം. ബനാനാ ബോട്ടിന്‍റെ സൗകര്യവും സൈസും അനുസരിച്ച് ഒരേ സമയം മൂന്നു മുതൽ പത്ത് പേർക്ക് വരെ ഇതിൽ സ‍ഞ്ചരിക്കാം.

വാട്ടർ സ്കൂട്ടർ ആണ് ആലപ്പുഴയിൽ എത്തുന്ന മറ്റൊരു ഇനം. കടൽത്തിരകൾക്ക് മുകളിലൂടെ തെന്നിപ്പറക്കാൻ ഇത് നിങ്ങളെ സഹായിക്കുന്നു. ഇത് കൂടാതെ കനോയിംഗിനും കയാക്കിംഗിനും ഇവിടെ വലിയ ആരാധകരുമുണ്ട്. ആലപ്പുഴയിലെ കനാലുകളിലും വേമ്പനാട്ട് കായലിലും ആണ് ഇവിടെ കനോയിങ്ങും കയാക്കിങും നടത്തുന്നത്. ആലപ്പുഴ ബീച്ചിനൊപ്പം വട്ടക്കായലിലെ കൈനകരിയിലും സാഹസിക ടൂറിസം പദ്ധതികൾ ആരംഭിക്കാനാണ് വിനോദ സഞ്ചാര വകുപ്പിന്റെ നീക്കം

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+