Search
  • Follow NativePlanet
Share
» »അമർനാഥ് യാത്ര 2024 ജൂൺ 29 മുതൽ, 52 ദിവസ തീർത്ഥാടനം, രജിസ്ട്രേഷൻ ആരംഭിച്ചു..അറിയണ്ടതെല്ലാം

അമർനാഥ് യാത്ര 2024 ജൂൺ 29 മുതൽ, 52 ദിവസ തീർത്ഥാടനം, രജിസ്ട്രേഷൻ ആരംഭിച്ചു..അറിയണ്ടതെല്ലാം

ശിവന്‍റെ അമർത്യതയുടെ രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന ഗുഹയിലേക്ക് ,
കഠിനമായ ഭൂമിയിലൂടെ, ജീവൻ പോലും പണയം വെച്ചുള്ള തീർത്ഥ യാത്രയാണ് അമർനാഥ് യാത്ര. മഞ്ഞിൽ രൂപം കൊണ്ട ശിവലിംഗം കണ്ട് ആരാധിക്കുവാനും വിശ്വാസത്തിന്‍റെ രഹസ്യങ്ങൾ അന്വേഷിച്ചുമുള്ള യാത്ര ഭാരതത്തിലെ വിശ്വാസികളെ സംബന്ധിച്ചെടുത്തോളം പ്രധാനപ്പെട്ട ഒന്നാണ്.

വിശ്വാസികൾ ഏറ്റവും ക്ഷമയോടെ കാത്തിരിക്കുന്ന ഈ വർഷത്തെ അമർനാഥ് യാത്ര ജൂൺ 29 ന് ആരംഭിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്തു മാത്രമേ യാത്ര പോകാൻ സാധിക്കൂ. ഇതാ അമർനാഥ് യാത്ര 2024 തിയതികൾ, രജിസ്ട്രേഷൻ, ആവശ്യമായ രേഖകൾ തുടങ്ങിയ കാര്യങ്ങൾ വിശദമായി വായിക്കാം.

Amarnath Yatra 2024- Know Date Registrarion And Route Details

അമർനാഥ് യാത്ര 2024 തിയതി

ഈ വർഷത്തെ അമര്‍നാഥ് യാത്ര 2024 ജൂൺ 29 ന് ആരംഭിക്കും. ഓഗസ്റ്റ് 19 വരെ ആകെ 52 ദിവസമാണ് ഇത്തവണത്തെ അമർനാഥ് തീര്‍ത്ഥാടനക്കാലം നീണ്ടുനിൽക്കുന്നത്. പതിനായിരക്കണക്കിന് വിശ്വാസികളാണ് ഓരോ വർഷവും യാത്രയിൽ പങ്കെടുക്കുന്നത്. കഠിനമായ കാലാവസ്ഥയും ദുർഘടമായ ഭൂപ്രകൃതിയും മറ്റ് ബുദ്ധിമുട്ടുകളും ഒക്കെ സഹിച്ച് വേണം ഈ യാത്ര പൂർത്തിയാക്കി മടങ്ങിയെത്തുവാൻ.

അമർനാഥ് യാത്ര 2024 രജിസ്ട്രേഷൻ

മുൻകൂട്ടിയുള്ള രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ അമര്‍നാഥ് യാത്രയില്‍ പങ്കെടുക്കുവാൻ സാധിക്കൂ. ഈ വർഷത്തെ രജിസ്ട്രേഷൻ ഏപ്രിൽ 15 തിങ്കളാഴ്ച മുതൽ ആരംഭിച്ചു കഴിഞ്ഞു. രജിസ്റ്റർ ചെയ്തു സ്പോട്ട് ലഭിച്ചാൽ മാത്രമേ സുഗമമായ അമര്‍നാഥ് യാത്ര പൂർത്തിയാക്കുവാൻ സാധിക്കൂ. രാജ്യത്തെ വിവിധ ബാങ്കുകളുടെ തിരഞ്ഞെടുത്ത ശാഖകൾ വഴിയ ഓൺലൈൻ ആയോ ബുക്കിങ് നടത്താം.
2024 ലെ അമര്‍നാഥ് യാത്രാ രജിസ്ട്രേഷൻ ഫീസ് 150 രൂപയാണ്.

അമർനാഥ് യാത്ര 2024 റൂട്ട്

അമർനാഥ് യാത്ര പോകാൻ രണ്ട് റൂട്ടുകളാണുള്ളത്. തീർത്ഥാടകർ അവരുടെ ആരോഗ്യവും നടക്കാനുള്ള കഴിവും ഒക്കെ അനുസരിച്ച് വേണം റൂട്ട് തിരഞ്ഞെടുക്കുവാൻ. നടത്തം എളുപ്പമുള്ള റൂട്ടിന് ദൂരം കൂടുതലും, ദൂരം കൂടുതലുള്ള റൂട്ടിന് ബുദ്ധിമുട്ട് കൂടുതലും ആണ്.

അമർനാഥ് യാത്ര 2024 - ആർക്കൊക്കെ പോകാം

അമർനാഥ് യാത്ര പോകാന് നിങ്ങൾ ശാരീരികമായി ഫിറ്റ് ആണെന്ന് കാണിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് യാത്രയ്ക്ക് നിർബന്ധമാണ്. 13 വയസ്സിൽ താഴെയുള്ളവർക്കും 70 വയസ്സിന് മുകളിലുള്ളവർക്കും യാത്രയിൽ പങ്കെടുക്കുവാൻ സാധിക്കില്ല. കൂടാതെ, ആറു ആഴ്ചയ്ക്കു മുകളിൽ ഗർഭിണികളായ സ്ത്രീകൾക്കും യാത്ര ചെയ്യുന്നതിന് വിലക്കുകളുണ്ട്.

അമർനാഥ് യാത്ര 2024 റൂട്ടുകൾ

പഹല്‍ഗാം റൂട്ട്- അമർനാഥ് യാത്രയിൽ എളുപ്പമുള്ള റൂട്ടാണ് പഹൽഗാം വഴിയുള്ളത്. 32 കിലോമീറ്റർ ദൂരമാണ് ഈ യാത്രയ്ക്കുള്ളത്. പഹല്‍ഗാമിൽ നിന്നാരംഭിക്കുന്ന യാത്ര മനോഹരമായ ഭൂപ്രകൃതിയിലൂടെയാണ് കടന്നു പോകുന്നത്. പുൽമേടുകളും കാടുകളും ഉള്ള വഴിയാണ് ഈ റൂട്ടിൽ അധികവും.

ബൽതാൽ റൂട്ട്- അമർനാഥ് യാത്രയിലെ കഠിനമായ റൂട്ട് ആണ് ബൽതാൽ റൂട്ട്. 15 കിലോമീറ്റർ ദൂരം മാത്രമേ പിന്നിടുവാനുള്ളുവെങ്കിലും അത് വളരെ സാഹസികമായി മാത്രം പോകേണ്ടതാണ്. ബൽതാൽ എന്ന സ്ഥലത്തു നിന്നുമാണ് യാത്ര ആരംഭിക്കുന്നത്. കുത്തനെയുള്ള കയറ്റങ്ങൾ കയറി വേണം പോകുവാൻ. നല്ല ശാരീരിക ക്ഷമതയുള്ളവർക്ക് മാത്രമേ ഈ വഴി പോകുവാൻ സാധിക്കൂ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+