Search
  • Follow NativePlanet
Share
» »അമൃത് ഭാരത് ട്രെയിൻ വരുന്നു, പറന്നാലും കുലുങ്ങില്ല... സുഖയാത്ര ഉറപ്പ്, പ്രത്യേകതകൾ ഇതെല്ലാം

അമൃത് ഭാരത് ട്രെയിൻ വരുന്നു, പറന്നാലും കുലുങ്ങില്ല... സുഖയാത്ര ഉറപ്പ്, പ്രത്യേകതകൾ ഇതെല്ലാം

വന്ദേ ഭാരത് ട്രെയിനുകൾക്ക് ശേഷം ഇപ്പോഴിചാ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ വരവാണ്. കുറഞ്ഞ ചെലവിൽ ദീർഘദൂര യാത്രകൾ സുഗമമാക്കുവാൻ അവതരിപ്പിക്കുന്ന അമൃത് ഭാരത് ട്രെയിൻ ഇന്ന് അയോധ്യയിൽ ഡിസംബർ 30 ന് ഫ്ലാഗ് ഓഫ് ചെയ്യും. ഇന്ത്യയുടെ ആദ്യത്തെ രണ്ട് അമൃത് ഭാരത് ട്രെയിനുകളാണ് ഇന്ന് സര്‍വീസ് ആരംഭിക്കുന്നത്.

ഏറ്റവും മികച്ച സൗകര്യങ്ങളും സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തുന്ന അമൃത് ഭാരത് ട്രെയിനുകൾ ആദ്യം വന്ദേ സാധാരൺ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീടത് അമൃത് ഭാരത് എന്ന പേരിലേക്ക് മാറുകയായിരുന്നു. മണിക്കൂറിൽ പരമാവധി 130 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ സാധിക്കുന്നവയാണ് ഈ ട്രെയിനുകൾ.

Amrit Bharat Express

ഇന്ത്യയുടെ ആദ്യ അമൃത് ഭാരത് ട്രെയിൻ സർവീസുകള്‍

രാജ്യത്തെ ആദ്യ രണ്ട് വന്ദേ ഭാരത് ട്രെയിൻ സർവീസുകളാണ് ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്നത്. 800 കിലോമീറ്ററിൽ കൂടുതൽ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുകയാണ് അമൃത് ഭാരത് ട്രെയിനുകളുടെ ഉദ്ദേശം.

ദർഭംഗ- ആനന്ദ വിഹാർ അമൃത് ഭാരത് 15557

ബീഹാറിലെ ദർഭംഗയ്ക്കും ഡൽഹിയിലെ ആനന്ദ് വിഹാറിനും ഇടയിലാണ് ആദ്യ അമൃത് ഭാരത് ട്രെയിന്‍ സര്‍വീസ് വരുന്നത്. തിങ്കൾ, വ്യാഴം എന്നീ ദിവസങ്ങളിൽ ദർഭംഗയിൽ നിന്ന് ആനന്ദ് വിഹാറിലേക്ക് സർവീസ് നടത്തും. ഉച്ചകഴിഞ്ഞ് 3.00 മണിക്ക് ദർഭംഗ ജംങ്ഷനിൽ നിന്നും പുറപ്പെടുന്ന ട്രെയിന്‍ 21 മണിക്കൂർ 35 മിനിറ്റ് യാത്രയ്ക്ക് ശേഷം അടുത്ത ദിവസം ഉച്ചയ്ക്ക് 12.35ന് ആനന്ദവിഹാറിൽ എത്തും.
സ്പീപ്പർ ക്ലാസ് മാത്രമാണ് അമൃത് ഭാരത് ട്രെയിനിലുള്ള്. 600 രൂപയാണ് നിരക്ക്.

മാൾഡാ ടൗൺ- എസ്എംവിടി ബെംഗളുരു അമൃത് ഭാരത്

പശ്ചിമ ബംഗാളിലെ മാൾഡാ ടൗണിനും ബെംഗളുരുവിലെ സർ എം വിശ്വേശ്വരയ്യ ടെർമിനസിനും ഇടയിലായാണ് അടുത്ത അമൃത് ഭാരത് സർവീസ് . 42 മണിക്കൂർ 10 മിനിറ്റ് യാത്രാ ദൈര്‍ഘ്യമുള്ള ഈ ട്രെയിൻ ആഴ്ചയിൽ !രു ദിവസം മാത്രമായിരിക്കും സർവീസ് നടത്തുക.

കുലുക്കമില്ലാതെ പോകാം

സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് സർവ്വീസായ അമൃത് ഭാരത് ട്രെയിനുകൾ കുറഞ്ഞ ചെലവിൽ കൂടുതൽ ദൂരം യാത്ര ചെയ്യുവാൻ സഹായിക്കുന്ന ഒന്നാണ്. സ്ലീപ്പർ കം അൺ റിസർവ്ഡ് ക്ലാസ് സേവനം നല്കുന്ന ഈ ട്രെയിനുകൾ നോൺ എസിയാണ്. മണിക്കൂറിൽ 130 കിലോമീറ്റർ വരെ വേഗതയിൽ പോകാൻ സാധിക്കുന്ന ഈ ട്രെയിനിൽ കുലുക്കം അനുഭവപ്പെടില്ല എന്നതാണ് പ്രധാന ആകര്‍ഷണം.

ജെർക്ക് ഫ്രീ അഥവാ കുലുക്കമില്ലാത്ത ട്രെയിൻ എന്നു വിശേഷിപ്പിക്കുന്ന ഇതിൽ പ്രത്യേക സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുന്നത്. ഇതിലെ സെമി പെർമനന്‍റ് കപ്ലർ ആണ് യാത്രയ്ക്കിടിലെ ട്രെയിനിന്‍റെ കുലുക്കം ഒഴിവാക്കുവാൻ സഹായിക്കുന്നത്. ട്രെയിൻ സ്റ്റാർട്ട് ചെയ്യുമ്പോഴും സ്റ്റോപ്പുചെയ്യുമ്പോഴും ജെർക്ക് ഇഫക്‌റ്റിനെ നിഷേധിക്കുന്ന തരത്തിൽ രണ്ട് കോച്ചുകളിൽ ചേരാൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു.

എൽഎച്ച്ബി കോച്ച് അടിസ്ഥാനമാക്കിയുള്ള പുഷ്-പുൾ ടെക്നോളജിയും ഇതിനുണ്ട്. ഒന്ന് മുൻവശത്തും മറ്റൊന്ന് പിന്നിലുമായി രണ്ട് എൻജിനുകളാണ് ഈ ട്രെയിനുള്ളത്. . മുൻവശത്തെ എഞ്ചിൻ ട്രെയിനിനെ വലിക്കുമ്പോൾ, പിന്നിലെ എഞ്ചിൻ അതേസമയം അതിനെ പുഷ് ചെയ്യുന്നു.

അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനിൽ 22 കോച്ചുകൾ ആണുള്ളത്ഇതില്‍ 12 കോച്ചുകൾ നോൺ എസി സ്ലീപ്പർ ക്ലാസ് (SL), 8 ജനറൽ അൺറിസർവ്ഡ് ക്ലാസ് (GS/UR), 2 ലഗേജ് കോച്ചുകൾ എന്നിവയാണ്.

അമൃത് ഭാരത് ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക്

അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളിൽ ഒരു കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വരെയുള്ള സ്ഥലത്തേക്ക് യാത്ര ചെയ്യുന്നതിനുള്ള ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 35 ആണെന്ന് ലൈവ് മിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. റിസർവേഷൻ ഫീസും മറ്റ് നിരക്കുകളും ഒഴികെയുള്ള നിരക്കാണിത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+