ഓരോ ദിവസവും മാറ്റങ്ങളിലൂടെയാണ് ഇന്ത്യന്‍ റെയിൽവേ കടന്നു പോകുന്നത്. വേഗമേറിയതും സുരക്ഷിതവുമായ യാത്രകൾ ഉറപ്പു നല്കുന്ന വന്ദേ ഭാരത് ട്രെയിൻ സർവീസ് മുതൽ യാത്രക്കാരുടെ മനസ്സറിഞ്ഞ മാറ്റങ്ങളാണ് റെയിൽവേ കൊണ്ടുവന്നിരിക്കുന്നത്. അമൃത് ഭാരത് ട്രെയിൻ, സ്മാര്‍ട് റെയിൽവേ സ്റ്റേഷനുകൾ എന്നിവ ഈ പട്ടികയിൽ ഇടം നേടിയിരിക്കുന്നവയിൽ ചിലത് മാത്രമാണ്. രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളെ ഏറ്റവും ആധുനിക സൗകര്യങ്ങൾ നല്ക നവീകരിക്കുകയാണ് സ്മാര്‍ട് റെയിൽവേ സ്റ്റേഷനുകൾ ഉദ്ദേശിക്കുന്നത്.
ഇന്ത്യയിലൊട്ടാകെ 1309 റെയിൽവേ സ്റ്റേഷനുകളാണ് സ്മാർട് റെയിൽവേ സ്റ്റേഷനുകളായി മാറുന്നത്. ഇതില് കേരളത്തിൽ മാത്രം 34 റെയിൽവേ സ്റ്റേഷനുകൾക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. ഏറ്റവും മികച്ച സൗകര്യങ്ങൾ ലഭ്യമാക്കി റെയിൽവേ സ്റ്റേഷനുകളെ ഉയർത്തിയെടുക്കുകയാണ് അമൃത് ഭാരത് സ്റ്റേഷൻ സ്കീം ലക്ഷ്യം.

നേരത്തെ സ്മാര്‍ട് സ്റ്റേഷനുകളുടെ നിര്‍മ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി കേന്ദ്ര റെയിൽവേ മന്ത്രി സഭയിൽ അറിയിച്ചിരുന്നു. പട്ടികയിൽ ഉൾപ്പെട്ട കേരളത്തിലെ സ്റ്റേഷനുകളിലെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. വരുന്ന 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് രണ്ടു മുതൽ അഞ്ച് വരെ സ്റ്റേഷനുകളിലെ സ്മാർട് സ്റ്റേഷൻ നിർമ്മാണം പൂർത്തിയാകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.
അമൃത് ഭാരത് സ്റ്റേഷൻ സ്കീം
ദീർഘകാല സമീപനത്തോടെയുള്ള റെയിൽവേ സ്റ്റേഷൻ വികസനമാണ്
അമൃത് ഭാരത് സ്റ്റേഷൻ സ്കീം
വിഭാവനം ചെയ്യുന്നത്. ഓരോ ഘട്ടമായി സ്റ്റേഷൻ വികസനം കൊണ്ടുവരുന്നതാണിത്. നിരവധി പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു. കാത്തിരിപ്പ് മുറികൾ, സൗജന്യ വൈഫൈ, സർക്കുലേറ്റിംഗ് ഏരിയകൾ, ടോയ്‌ലറ്റുകൾ, ആവശ്യാനുസരണം ലിഫ്റ്റ്/എസ്‌കലേറ്റർ സംവിധാനങ്ങൾ, പ്രാദേശിക ഉൽപ്പന്നങ്ങൾക്കുള്ള കിയോസ്‌കുകൾ , എക്‌സിക്യൂട്ടീവ് ലോഞ്ചുകൾ, ബിസിനസ് മീറ്റിംഗുകൾക്കുള്ള നോമിനേറ്റഡ് ഇടങ്ങൾ, ലാൻഡ്‌സ്‌കേപ്പിംഗ് തുടങ്ങി ഓരോ സ്റ്റേഷനും അനുസരിച്ചുള്ള മാറ്റങ്ങളാണ് കൊണ്ടുവരിക.
ഇതുകൂടാതെ സ്റ്റേഷൻ കെട്ടിടങ്ങളുടെ വികസനം, നഗരത്തിന്റെ ഇരുവശത്തുമുള്ള സ്റ്റേഷനുകൾ തടസ്സമില്ലാതെ കൂട്ടിച്ചേര്‍ക്കുക, മൾട്ടിമോഡൽ കണക്റ്റിവിറ്റി വളർത്തിയെടുക്കുക, സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ പരിഹാരങ്ങൾ സ്വീകരിക്കുക, വൈകല്യമുള്ള വ്യക്തികൾക്ക് സൗകര്യങ്ങൾ ഉറപ്പാക്കുക, റൂഫ് പ്ലസ അവതരിപ്പിക്കുക തുടങ്ങിയവും സ്റ്റേഷനുകൾക്കനുസരിച്ചുള്ള മാറ്റങ്ങളാണ്.
മഹാരാഷ്ട്രയിൽ 123 റെയിൽവേ സ്റ്റേഷനുകൾ, ഒഡീഷയിൽ 57 സ്റ്റേഷനുകൾ, രാജസ്ഥാനില്‍ 82, തമിഴ്നാടിൽ 73, ഉത്തർ പ്രദേശില് 149, എന്നിങ്ങനെയാണ് ഏറ്റവും കൂടുതൽ സ്മാര്‍ട് റെയിൽവേ സ്റ്റേഷനുകൾ അനുവദിച്ചിരിക്കുന്ന സംസ്ഥാനങ്ങൾ.
കേരളത്തിലെ സ്മാർട് റെയിൽവേ സ്റ്റേഷനുകൾ
| ജില്ല | റെയിൽവേ സ്റ്റേഷൻ | സ്റ്റേഷൻ കോഡ് | |
|---|---|---|---|
| 1 | ആലപ്പുഴ | ആലപ്പുഴ | ALL |
| 2 | മലപ്പുറം | അങ്ങാടിപ്പുറം | AAM |
| 3 | എറണാകുളം | അങ്കമാലി | AFK |
| 4 | തൃശൂർ | ചാലക്കുടി | CKI |
| 5 | കോട്ടയം | ചങ്ങനാശേരി | CGY |
| 6 | ആലപ്പുഴ | ചെങ്ങന്നൂർ | CNGR |
| 7 | തിരുവനന്തപുരം | ചിറയൻകീഴ് | CYN |
| 8 | എറണാകുളം | എറണാകുളം ജംങ്ഷൻ | ERS |
| 9 | എറണാകുളം | എറണാകുളം ടൗൺ | ERN |
| 10 | കോട്ടയം | ഏറ്റുമാനൂർ | ETM |
| 11 | കോഴിക്കോട് | ഫറോഖ് | FK |
| 12 | തൃശൂർ | ഗുരുവായൂർ | GUV |
| 13 | കാസർകോഡ് | കാസർകോഡ് | KGQ |
| 14 | ആലപ്പുഴ | കായംകുളം | KYJ |
| 15 | കൊല്ലം | കൊല്ലം | QLN |
| 16 | കോഴിക്കോട് | കോഴിക്കോട് | CLT |
| 17 | മലപ്പുറം | കുറ്റിപ്പുറം | KTU |
| 18 | ആലപ്പുഴ | മാവേലിക്കര | MVLK |
| 19 | തിരുവനന്തപുരം | നെയ്യാറ്റിൻകര | NYY |
| 20 | മലപ്പുറം | നിലമ്പൂർ റോഡ് | NIL |
| 21 | പാലക്കാട് | ഒറ്റപ്പാലം | OTP |
| 22 | പരപ്പനങ്ങാടി | പരപ്പനങ്ങാടി | PUK |
| 23 | കണ്ണൂർ | പയ്യന്നൂർ | PAY |
| 24 | കൊല്ലം | പുനലൂർ | PUU |
| 25 | തൃശൂർ | ഷൊർണൂര്‍ ജംങ്ങ്ഷൻ | SRR |
| 26 | കണ്ണൂർ | തലശ്ശേരി | TLY |
| 27 | തിരുവനന്തപുരം | തിരുവനന്തപുരം | TVC |
| 28 | തൃശൂർ | തൃശൂർ | TCR |
| 29 | മലപ്പുറം | തിരൂർ | TIR |
| 30 | പത്തനംതിട്ട | തിരുവല്ല | TRVL |
| 31 | എറണാകുളം | തൃപ്പൂണിത്തുറ | TRTR |
| 32 | കോഴിക്കോട് | വടകര | BDJ |
| 33 | തിരുവനന്തപുരം | വർക്കല | VAK |
| 34 | തൃശൂർ | വടക്കാഞ്ചേരി | WKI |
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












