Search
  • Follow NativePlanet
Share
» »വീണ്ടും വരുന്നു ആപ്രിക്കോട്ട് ബ്ലോസം ഫെസ്റ്റിവൽ.. ലഡാക്ക് യാത്രയ്ക്ക് പറ്റിയ സമയം

വീണ്ടും വരുന്നു ആപ്രിക്കോട്ട് ബ്ലോസം ഫെസ്റ്റിവൽ.. ലഡാക്ക് യാത്രയ്ക്ക് പറ്റിയ സമയം

വലിയ അവധി തുടങ്ങിയതോടെ യാത്രാ പ്ലാനുകളും വീടുകളിൽ സജീവമായിട്ടുണ്ടാവും. മാര്‍ച്ച് അവസാനത്തോടെ എല്ലാ പരീക്ഷകളും തീരുമെനന്തിനാൽ വരുന്ന രണ്ടു മാസം യാത്രകൾക്കും ആഘോഷങ്ങൾക്കുമായി മാറ്റിവെച്ചിരിക്കുകയാണ്. ഈ സമയത്ത് എവിടേക്കൊക്കെ പോകണം എന്നൊരു പ്ലാൻ ആയില്ലെങ്കിൽ ഒരു ട്രിപ്പ് നേരെ ലഡാക്കിനു പ്ലാൻ ചെയ്തോളൂ. ലഡാക്കിലെ സ്ഥിരം കുറേ കാഴ്ചകൾ മാത്രമല്ല, വസന്തകാലം വരവറിയിക്കുന്ന ഒട്ടേറെ കാര്യങ്ങൾക്കും ഇവിടെ സാക്ഷ്യം വഹിക്കാം.. എന്താണെന്നല്ലേ... നോക്കാം

 Apricot Blossom Festival 2023
PC:Ryan Yao/Unsplash

വസന്തം ആരംഭിക്കുന്ന ഏപ്രിൽ മാസത്തിൽ ലഡാക്കിലേക്കു വരുവാനുള്ള ആകർഷണം മറ്റൊന്നുമല്ല ഇവിടുത്തെ കാഴ്ചകളും തനതായ ആഘോഷങ്ങളും പിന്നെ വസന്തത്തിൻരെ കാഴ്ചകളും തന്നെയാണ്. വർഷത്തിൽ മറ്റേതു സമയത്തു വന്നാലും അനുഭവിക്കുവാൻ സാധിക്കാത്ത തരത്തിൽ ചില കാഴ്ചകൾ കാണാൻ ഇവിടേക്ക് വരാം. അതിൽത്തന്നെ ഏറ്റവും വലിയ ആകർഷണം ആപ്രിക്കോട്ട് ഫെസ്റ്റിവൽ ആണ്. പൂത്തുലഞ്ഞു നിൽക്കുന്ന ആപ്രിക്കോട്ട് മരങ്ങളുടെ കാഴ്ച കാണുവാൻ ഈ മാസത്തോളം പറ്റിയ വേറൊരു അവസരമില്ല!

 Apricot Blossom Festival
PC:Nature Uninterrupted

ആപ്രിക്കോട്ട് ബ്ലോസം ഫെസ്റ്റിവൽ 2023

എല്ലാ വർഷവും വസന്തത്തിന്റെ വരവ് ആഘോഷിക്കുന്ന ആപ്രിക്കോട്ട് ബ്ലോസം ഫെസ്റ്റിവൽ ഇവിടുത്തെ ഏപ്രില്‍ മാസത്തിലെ ഏറ്റവും മനോഹരമായ ആഘോഷങ്ങളിലൊന്നും കൂടിയാണ്. ഈ വർഷം ഏപ്രിൽ 4 മുതൽ 17 വരെയാണ് ആപ്രിക്കോട്ട് ബ്ലോസം ഫെസ്റ്റിവൽ നടക്കുന്നത്. ല‍ഡാക്ക് ടൂറിസം ഡിപ്പാർട്ട്മെന്‍റാണ് ആഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

വെള്ളയും ഇളംപിങ്കും ചേർന്ന നിറത്തിൽ പൂത്തുലഞ്ഞു നിൽക്കുന്ന ആപ്രിക്കോട്ട് മരത്തിന്‍റെ ശാഖകൾ വസന്തത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നാണ്. ഇവിടുത്തെ മിക്ക ഭാഗങ്ങളിലും ഈ കാഴ്ച കാണാം. എന്നിരുന്നാലും ഒരുപാട് നീണ്ടുനിൽക്കുന്ന ഒന്നല്ലാത്തതിനാൽ ചിലപ്പോൾ ഏപ്രിൽ അവസാനമാകുമ്പോഴേക്കും ഒക്കെും പൊഴിയുവാനും സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ ഏപ്രിൽ മാസത്തില്‍ ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ അത് ഈ ഫെസ്റ്റിവലിനോട് അടുപ്പിച്ചുതന്നെയാക്കാം.

 Apricot Blossom Festival

മാത്രമല്ല, ലഡാക്കിന്റെ സംസ്കാരവും പാരമ്പര്യങ്ങളും ജീവിതരീതികളും പരിചയപ്പെടുവാനും ഈ അവസരം പ്രയോജനപ്പെടുത്താം. നീണ്ട തണുപ്പ് മാറി പുറത്തിറങ്ങുവാൻ സാധിക്കുന്ന കാലമായതിന്റെ സന്തോഷവും ഇവിടെ ഇതിനൊപ്പം ആസ്വദിക്കാം. ആപ്രിക്കോട്ടിന്റെ തന്നെ വ്യത്യസ്ച രുചികളും ഈ സമയത്ത് കഴിയും.

മികച്ച സമയം

അമിതമായ തണുപ്പോ ചൂടോ ഇല്ലാത്തതിനാൽ ല‍ഡാക്ക് സന്ദർശിക്കുവാൻ പറ്റിയ സമയങ്ങളിലൊന്നും കൂടിയാണിത്. നാടിനെ അറിയുവാനാണെങ്കിലും പ്രകൃതി ഭംഗി ആസ്വദിക്കുവാനാണെങ്കിലും ഇത് തന്നെയാണ് മികച്ച സമയം. മാത്രമല്ല, ഫോട്ടോഗ്രഫിയിൽ താല്പര്യമുണ്ടങ്കിൽ ലഡാക്കിന്ഡറെ വ്യത്യസ്ത നിറങ്ങള് പകർത്തുവാനും ഈ അവസരം പ്രയോജനപ്പെടുക്കാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+