Search
  • Follow NativePlanet
Share
» »ആന്ധ്രയുടെ ഊട്ടി കാണാം, തുരങ്കങ്ങളും പാലങ്ങളും കടന്നൊരു ട്രെയിന്‍ യാത്ര ചെലവ് വെറും 2130 രൂപ

ആന്ധ്രയുടെ ഊട്ടി കാണാം, തുരങ്കങ്ങളും പാലങ്ങളും കടന്നൊരു ട്രെയിന്‍ യാത്ര ചെലവ് വെറും 2130 രൂപ

ആന്ധ്രയുടെ ചൂടിൽ നിന്ന് രക്ഷപെട്ട്, കുളിരും തണുപ്പും കാപ്പിത്തോട്ടങ്ങളും നിറ‍ഞ്ഞു നിൽക്കുന്ന ഒരു ഇടത്തേയ്ക്ക് പോയാലോ? ഇങ്ങനെയൊരു ചോദ്യത്തിന് ഉത്തരമുള്ള ഒരേയൊരു ഇടമേ ആന്ധ്രാ പ്രദേശിലുള്ളൂ.. അതാണ് അരകു വാലി. 'ആന്ധ്രയുടെ ഊട്ടി'യെന്ന് വിളിക്കപ്പെടുന്ന അരകു വാലി പ്രകൃതി സൗന്ദര്യവും പച്ചപ്പും ആവോളം നിറഞ്ഞു നിൽക്കുന്ന ഇടത്തുകൂടിയുള്ള യാത്രയാണ്.

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ട്രെയിൻ യാത്രകളിലൊന്നായി മാറിയ വിശാഖപട്ടണം-അരക് വാലി യാത്ര എല്ലാ യാത്രാപ്രേമികളും ജീവിതത്തിലൊരിക്കലെങ്കിലും പോയിരിക്കേണ്ട ഒരു യാത്രയാണ്. തുരങ്കങ്ങളും പാലങ്ങളും അതിമനോഹരമായി പരിപാലിക്കുന്ന കൃഷിയിടങ്ങളും കാടും ഒക്കെ കണ്ടുള്ള വാക്കുകളിൽ വിവരിച്ച് തീർക്കാൻ കഴിയാത്ത ഒരു യാത്രയാണ് അരകുവാലിയിലേക്കുള്ളത്.

Araku Vally One Day Trip From Visakhapatnam

ഇത്രയൊക്കെ കേട്ടുകഴിയുമ്പോൾ അരകുവാലി ഒന്നു കണ്ടാൽ കൊള്ളാം എന്നു തോന്നുന്നില്ലേ?അല്ലേലും അരാകു വാലി പോലൊരു സ്ഥലം കാണാൻ ഒരു അവസരം കിട്ടാൻ കാത്തു നിൽക്കുന്നവരാണല്ലേ നമ്മൾ. വിശാഖപട്ടണവും അരകുവാലിയും കണ്ടുവരുന്ന ഒരു പാക്കേജ് ഇന്ത്യൻ റെയിൽവേ ഐആർസിടിസി ടൂറിസം ഒരുക്കിയിട്ടുണ്ട്.

കാണാം ആന്ധ്രയുടെ ഊട്ടി

വിശാഖപട്ടണത്തു നിന്നു തുടങ്ങി അരാകു വാലി കണ്ട് തിരികെ വിശാഖപട്ടണത്ത് തന്നെ നിങ്ങള എത്തിക്കുന്ന യാത്രാ പാക്കേജാണ് റെയിൽവേ അവതരിപ്പിച്ചിരിക്കുന്നത്. വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽ നിന്നും രാവിലെ 6.54ന് ട്രെയിൻ നമ്പർ 08551 ൽ കയറാം. ട്രെയിനിൽ കയറി ഉറങ്ങിയാൽ പിന്നെ അരാകുവാലി എത്തുമ്പോൾ ഉണർന്നാൽ മതിയല്ലോ എന്നൊന്നും കരുതരുതേ.

Araku-valley-trip

PC:Billjones94/Unsplash

അരകുവാലി യാത്രയുടെ രസം ഈ ട്രെയിൻ യാത്ര കൂടിയാണ്. പാലങ്ങളും രസകരമായ പ്രകൃതിയും തുരങ്കങ്ങളും കണ്ട് തീർത്തും വ്യത്യസ്തമായ ഒരു യാത്രയായിരിക്കും ഇതെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. അങ്ങനെ 10.55ന് ട്രെയിൻ അരക് റെയിവേ സ്റ്റേഷനിലെത്തും. ഇവിടുന്ന് ആദ്യം ട്രൈബൽ മ്യൂസിയം , ചപുറെ , പിന്നെ അരകുവിലെ തേയിലത്തോട്ടങ്ങള്‍ എന്നിവിടങ്ങൾ കാണും. ഇവിടുത്തെ ധിംസ നൃത്തം കാണാനും സൗകര്യമുണ്ട്.

തിരികെ വിസാഗിലേക്ക് റോഡ് മാർഗമാണ് മടക്കം. ട്രെയിൻ യാത്രയില്‍ കണാൻ സാധിക്കാതെ പോയ കാഴ്ചകൾ ഈ റോഡ് ട്രിപ്പിൽ കാണാം. അനന്തഗിരി കോഫീ പ്ലാന്‍റേഷൻ, ഗലികൊണ്ട വ്യൂ പോയിന്‍റ്, ബോറാ കേവ്സ് എന്നിവിടങ്ങളും കാണും. ഇതെല്ലാം കഴിഞ്ഞ് നിങ്ങളെ തിരികെ വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനിലോ ബസ് സ്റ്റാൻഡിലോ എത്തിക്കുകയും ചെയ്യും.

ബോറാ കേവ്സ്

ഈ യാത്രയില് സന്ദർശിക്കുന്ന ബോറാ കേവ്സ് സവിശേഷ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. 150 മില്യൺ വർഷം പഴക്കമുള്ള ഗുഹ പ്രകൃതി ഒളിപ്പിച്ചുവെച്ച അത്ഭുതങ്ങളിൽ ഒന്നാണ്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഗുഹകളിലൊന്നായായ ഇത് ഏകദേശം രണ്ടു കിലോമീറ്റർ ദൂരത്തിൽ നീണ്ടു കിടക്കുന്നു. എന്നാൽ 0.35 കിലോമീറ്റർ ദൂരം മാത്രമേ സന്ദര്‍ശകർക്ക് ഉള്ളിലേക്ക് പോകുവാൻ അനുമതിയുള്ളൂ.സ്റ്റാലക്‌റ്റൈറ്റ്, സ്റ്റാലഗ്മൈറ്റ് എന്നിവങ്ങനെ രണ്ടു തരത്തിലുള്ള പാറകളാണ് ഇവിടെയുള്ളത്.

ഐആർസിടിസിയുടെ നേതൃത്വത്തിൽ എല്ലാ ദിവവും ഈ പാക്കേജ് ലഭ്യമാണ്. ട്രെയിനില്‌ ഇസി ക്ലാസിൽ 3, സ്ലീപ്പറില്‍ 4, 2 എസിൽ 10 എന്നിങ്ങനെയാണ് സീറ്റ് ലഭ്യത. എക്സിക്യൂട്ടീവ് ക്ലാസിൽ മുതിര്‌ന്നവർക്ക് 4450 രൂപ, കുട്ടികൾക്ക് 4080 രൂപ, സ്ലീപ്പർ ക്ലാസിൽ മുതിർന്നവര്‍ക്ക് 2285 രൂപാ,കുട്ടികള്‍ക്ക് 1915 രൂപാ, സെക്കൻഡ് ക്ലാസിൽ മുതിർന്നവർക്ക് 2130 രൂപ, കുട്ടികൾക്ക് 1760 രൂപാ എന്നിങ്ങനെയാണ് നിരക്ക്.

ബുക്കിങ്ങിനായി 8287932318, 9390112758, 8287932227, 8287932319 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+