Search
  • Follow NativePlanet
Share
» »അന്നദാന പ്രഭുവിന് മുന്നിലെ വഴിപാട്, 63 വിഭവങ്ങളുമായി രുചിയുടെ മേളമൊരുക്കുന്ന ആറന്‍മുള വള്ള സദ്യ

അന്നദാന പ്രഭുവിന് മുന്നിലെ വഴിപാട്, 63 വിഭവങ്ങളുമായി രുചിയുടെ മേളമൊരുക്കുന്ന ആറന്‍മുള വള്ള സദ്യ

ആറന്മുള വള്ളസദ്യ 2023: മലയാളികളുടെ ഏറ്റവും വലിയ രുചിമേളയെന്നും ഭക്ഷണ മാമാങ്കമെന്നും വിശേഷിപ്പിക്കപ്പെടുന്ന സദ്യക്കൂട്ട്! ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന ആറന്മുള വള്ളസദ്യ ഓരോ വർഷവും വിശ്വാസങ്ങൾ കൊണ്ടും ആളുകളും പങ്കാളിത്തംകൊണ്ടും സജീവമാവുകയാണ്. 2023 ലെ ആറന്മുള വള്ളസദ്യ ദിവസങ്ങൾ ആരംഭിക്കുവാൻ ഇനി അധിക ദിവസങ്ങളുമില്ല.

ജൂലൈ 23 ഞായറാഴ്ച ഈ വർഷത്തെ ആറന്മുള വള്ളസദ്യ ആരംഭിക്കും. ആറന്മുള പള്ളിയോട സംഘങ്ങളും കരക്കാരും പത്തനംതിട്ടക്കാരും മാത്രമല്ല, കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ കാത്തിരിക്കുന്ന ദിവസങ്ങളാണിനി വരുന്നത്. ഈ കാലയളവിൽ ലക്ഷക്കണക്കിനാളുകളാണ് ആറന്മുളയിലേക്ക് എത്തുന്നച്. ആറന്മുള വള്ള സദ്യയെക്കുറിച്ചും അതിന്റെ ചരിത്രം, വിശ്വാസങ്ങൾ, വിഭവങ്ങൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വായിക്കാം.

Aranmula Valla Sadya

ആറന്മുള വള്ളസദ്യ

ഒരുപാട് ചടങ്ങുകളുടെയും വിശ്വാസങ്ങളുടെയം ആചാരങ്ങളുടെയും രുചിയേറിയ കൂടിച്ചേരലാണ് ആറന്മുള വള്ളസദ്യ. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നടത്തുന്ന ഈ വഴിപാടില്‍ ഓരോ വര്‍ഷവും ലക്ഷക്കണക്കിന് വിശ്വാസികളാണ് പങ്കെടുക്കുന്നത്. അന്നദാന പ്രഭുവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആറന്മുളയപ്പന് മുന്നിൽ സമർപ്പിക്കുന്ന ഏറ്റവും വലിയ വഴിപാടായ ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സമൂഹ സദ്യയെന്നും അറിയപ്പെടുന്നു. നൂറ്റാണ്ടുകളായി പിന്തുടരുന്ന ആചാരങ്ങളാണ് ഇതിനുള്ളത്. അഭീഷ്ട സിദ്ധിക്കായി നടത്തുന്ന വഴിപാടാണിത്.

ആറന്മുള വള്ളസദ്യ ഐതിഹ്യം

ഭഗവാന്‍റെ യാത്രയുടെ ഓർമ്മയ്ക്കായി നടത്തുന്ന ചടങ്ങാണ് ആറന്മുള വള്ളസദ്യയും വള്ളം കളിയും എന്നുമാണ് വിശ്വാസം. പമ്പാ തീരത്തുണ്ടായിരുന്ന നിലയ്ക്കലിലെ രായാരണപുരം എന്ന സ്ഥലത്ത് അർജുനന്‍റെ തേവാരമൂർത്തിയായിരുന്ന മഹാവിഷ്ണുവിന്‍റെ സാന്നിധ്യം ഉണ്ടായിരുന്നുവത്രെ. ഒരിക്കൽ ഭഗവൻ സ്വയം നാരായണപുരത്ത് നിന്നും ആറ് മുള കെട്ടിയ ചങ്ങാടത്തിൽ പമ്പാനദിയിലൂടെ വന്നുവത്രെ. ഇങ്ങനെ ഭഗവാനെത്തിയ കര ആറന്മുള ആയത്രെ. തുടർന്ന് ഇതിന്‍റെ ഓർമ്മയ്ക്കായാണ് റന്മുള വള്ളസദ്യയും വള്ളം കളിയും നടത്തുന്നത്.

Aranmula Valla Sadya Nirapara

ആറന്മുള വള്ളസദ്യ ചടങ്ങുകൾ

കൗതുകമുണർത്തുന്നതും പുതുമ നഷ്ടപ്പെടാത്തതുമായ നിരവധി ചടങ്ങുകൾ ആറന്മുള വള്ളസദ്യയുടെ ഭാഗമാണ്. ആറന്മുള വള്ളസദ്യ വഴിപാട് നടത്തുവാൻ ആദ്യം പള്ളിയോട കരയിൽ നിന്നുള്ള അനുവാദം മേടിക്കലാണ് ആദ്യ പടി. അനുവാദം കിട്ടിക്കഴിഞ്ഞാൽ സദ്യയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങാം. വള്ളസദ്യയുടെ ദിവസം വഴിപാട് നേർന്നയാൾ രാവിലെ ആറന്മുള ക്ഷേത്രത്തിലെത്തി രണ്ട് നിറപറ സമർപ്പിക്കണം. ഒന്നു ഭഗവാനും അടുത്തത് പള്ളിയോടത്തിനും എന്ന സങ്കല്പത്തിലാണ് രണ്ട് പറകൾ സമർപ്പിക്കുന്നത്.

തുടർന്ന് ക്ഷേത്രത്തിൽനിന്ന് പൂജിച്ച് നല്കുന്ന മാലയും വെറ്റിലയും പാക്കുമായി അതത് പള്ളിയോട കടവിലെത്തി പള്ളിയോടത്തെ ക്ഷേത്രത്തിലേക്ക് യാത്രയയക്കണം. വഴിപാട് നടത്തുന്നവർ കരമാർഗം ക്ഷേത്രത്തിലെത്തണം. പമ്പാ നദിയിലൂടെ വഞ്ചിപ്പാട്ട് പാടിയെത്തുന്ന പള്ളിയോടങ്ങൾ ക്ഷേത്രത്തിലെത്തുമ്പോൾ വള്ളത്തെ വാദ്യമേളങ്ങൾ, വിളക്ക്, താലപ്പൊലി, മുത്തുക്കുട തുടങ്ങിയവയുടെ അകമ്പടിയോടെ സ്വീകരിക്കും. തുടർന്ന് വള്ളക്കാർ പ്രദക്ഷിണം വെച്ചശേഷം വള്ളക്കാർ കൊടിമരച്ചുവട്ടിലേക്ക് പോകും. അവിടെ പറ വെച്ചിരിക്കുന്ന സ്ഥലത്ത് പോയിമുത്തുക്കുടയും ഒരു തുഴയും ആറന്മുള തേവർക്ക് സമർപ്പിച്ച് ഊട്ടുപുരയിലേക്ക് പോകും

ഇനിയാണ് കൗതുകകരമായ ചടങ്ങുകൾ തുടങ്ങുന്നത്. വള്ളസദ്യയ്ക്ക് ഓപോ വിഭവവവും പാട്ടിലൂടെ ചോദിച്ച് മേടിക്കുകയാണ് വള്ളക്കാർ ചെയ്യുന്നത്. ചോദിക്കുന്ന വിഭവങ്ങൾ ഇല്ലായെന്ന് പറയാതെ വഴിപാടുകാരൻ അതെല്ലാം വിളമ്പുന്നു.

Aranmula Valla Sadya- Palliyodam

ആറന്മുള വള്ളസദ്യ വിഭവങ്ങൾ

63 ഇനം കറികള്‍ ഉൾപ്പെടെയുള്ള വിശിഷ്ടമായ സദ്യയാണ് ആറന്മുള സദ്യയ്ക്ക് വിളമ്പുന്നത്. മാത്രമല്ല, വള്ളസദ്യ വിളമ്പുന്നതിനും കഴിക്കുന്നതിനും ഓരോ ക്രമവും ഉണ്ട്. . തൊട്ടുകൂട്ടുന്ന കറികള്‍, കൂട്ടുകറികള്‍, ചാറുകറികള്‍ എന്നിങ്ങനെ മൂന്നു വിഭാഗമാണ് കറികൾ. സാമ്പാർ ഒഴിച്ച് കഴിഞ്ഞ് പായസം വിളമ്പുന്ന രീതിയും ഇവിടെയുണ്ട്.

അച്ചാറിൽ കടുമാങ്ങ,ഉപ്പുമാങ്ങ, നാരങ്ങ, അമ്പഴങ്ങ,ഇഞ്ചി,നെല്ലിക്ക, പുളിയിഞ്ചി എന്നിവയും ഉപ്പേരിയിൽ കായ വറുത്തത്, ചക്കഉപ്പേരി,ശർക്കര വരട്ടി, ഉഴുന്നുവട, എള്ളുണ്ട,ഉണ്ണിയപ്പം എന്നിവയും കൂട്ടുകറിയിൽ അവിയൽ, ഓലൻ, പച്ചഎരിശേരി, വറുത്ത എരിശ്ശേരി, മാമ്പഴ പച്ചടി, കൂട്ടുകറി എന്നിവയും തൊടുകറിയിൽ തൈര്, കിച്ചടി, ചമ്മന്തിപ്പൊടി, തകരതോരൻ, ചീരത്തോരൻ, ചക്കതോരൻ എന്നിവയും മെഴുക്കുപെരട്ടിയിൽ കൂർക്കമെഴുക്കുപുരട്ടി കോവയ്ക്ക മെഴുക്കുപുരട്ടി,
ചേനമെഴുക്കുപുരട്ടി, പയർമെഴുക്കുപുരട്ടി എന്നിവയും

Aranmula Valla Sadya- dishes

ഒഴിച്ചുകറിയിൽ നെയ്യ് പരിപ്പ്,സാമ്പാർ, കാളൻ, പുളിശ്ശേരി, പാളത്തൈര്,രസം, മോര് എന്നിവയും
പായസത്തിൽ അമ്പലപ്പുഴ പാൽപ്പായസം, പാലട, കടലപായസം,
ശർക്കരപായസം,അറുനാഴിപായസം എന്നിവയും കൂടാതെ പുത്തരി ചോറ്, പപ്പടം വലിയത്,പപ്പടം ചെറിയത്, പൂവൻപഴം,അട ഉപ്പ്, ഉണ്ടശർക്കര, കൽക്കണ്ടം/പഞ്ചസാര, മലർ, മുന്തിരിങ്ങ, കരിമ്പ്,തേൻ എന്നിവയുമുണ്ടാകും

സദ്യ കഴിഞ്ഞാൽ

സദ്യ കഴിച്ച ശേഷം വള്ളക്കാർ തിരികെ കൊടിമരച്ചുവട്ടിലേക്ക് വന്ന് ഭ​ഗവാനെ തൊഴും. ശേഷം നേരത്തെ നിറച്ചു വച്ചിരിക്കുന്ന പറ മറിക്കുന്നതാണ് ചടങ്ങ്. തുടർന്ന് വഴിപാടുകാരെ അനുഗ്രഹിച്ച ശേഷം പള്ളിയോടക്കാർ മടങ്ങുന്നതോടു കൂടി വള്ളസദ്യയുടെ ചടങ്ങുകൾക്ക് സമാപനമാകും.

ആറന്മുള വള്ളസദ്യ 2023

കർക്കടകം 15 മുതൽ കന്നി 15 വരെയാണ് ആറന്മുള വള്ളസദ്യ നടക്കുന്നത്.
ജൂലൈ 23 ഞായറാഴ്ച മുതൽ ഒക്ടോബർ 2 തിങ്കളാഴ്ച വരെയാണ് ഈ വർഷത്തെ ആറന്മുള വള്ളസദ്യ നടക്കും. ഈ വർഷം അ‍ഞ്ഞൂറോളെ വള്ളസദ്യകളാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ഒരു ദിവസം 12 വള്ളസദ്യകൾ വരെ നടത്തും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+