വെള്ളിയുടെ നാട്
അർജന്‍റീനയുടെ അതിശയങ്ങൾ അതിന്‍റെ പേരിൽനിന്നുതന്നെയാണ് തുടങ്ങുന്നത്. നേരത്തെ സ്പെയിനിന്‍റെ കോളനിയായിരുന്ന അർജന്‍റീനയുടെ ഔദ്യോഗിക ഭാഷ സ്പാനിഷാണ്. ആ സമയത്ത് ഇവിടേക്കു വന്ന കൊളോണിയൽ സഞ്ചാരികളിൽ നിന്നുമാണ് അർജന്‍റീന എന്ന പേരു ലഭിക്കുന്നത്. ലാറ്റിൻ ഭാഷയിൽ അർജന്‍റം എന്നാൽ വെള്ളി എന്നാണര്‍ത്ഥം. അതിൽ നിന്നുമാണ് അർജന്‍റീന എന്ന പേരുവന്നതെന്നാണ് ചരിത്രം പറയുന്നത്.
ഈ കാലത്ത് ലാറ്റൻ അമേരിക്കൻ രാജ്യങ്ങളിൽ വെള്ളിയുടെ വലിയ ശേഖരമുള്ള ഒരു നാട് ഉണ്ടെന്നുള്ള കഥകൾ സ്പെയിനിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അനേകം ആളുകൾ ഇത് തേടി പോവുകയും ചെയ്തു. അതിലൊരാളായിരുന്നു അലക്സിയോ ഗാർഷ്യ. ഇയാളുടെ നേതൃത്വത്തിൽ കുറേ ആളുകൾ ലാറ്റിനമേരിക്കയുടെ തെക്കുഭാഗത്തെത്തുകയും ഇവിടുത്തെ ഗോത്രവര്‍ഗ്ഗക്കാരിൽ നിന്ന് വെള്ളിൽ തീർത്ത വസ്തുക്കൾ സ്വന്തമാക്കുകയും ചെയ്തെങ്കിലും അദ്ദേഹം അവരുടെ അക്രമത്തിൽ മരിച്ചു. ബാക്കിയുള്ളവർ ഈ വെളളിയുമായ തിരികെ പോയി. പിന്നീട് സീയറ ഡെൽ പ്ലാറ്റ, വെള്ളി മാത്രമുള്ള ഒരു നാട് നാട് ഉണ്ടെന്നും അവിടേക്ക് വെള്ളി ഒഴുകുന്ന നദിയുണ്ടെന്നുമെല്ലാം അക്കാലത്തെ കഥകളായിരുന്നു. റയോ ഡെലാ പ്ലാറ്റ അല്ലെങ്കിൽ റിവർപ്ലേറ്റ് എന്നാണ് നദിക്ക് ഇവരിട്ട പേര്.
PC:Hans-Jürgen Weinhardt
അർജന്‍റീനയും ഫുട്ബോളും
ലോക ഫുട്ബോളിന്‍റെ ചരിത്രത്തിൽ അര്‍ജന്‍റീനെ ഒഴിവാക്കി നിർത്തിയൊരു ചരിത്രില്ല. ഈ ചരിത്രം വളരെ നേരത്തെതന്നെ തുടങ്ങിയെങ്കിലും ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോഴ്‍ കളിക്കാരിലൊരാളായ ഡിയഗോ മറഡോണയുടെ നേതൃത്വത്തിൽ 1986ൽ ലോകകപ്പ് ഫുട്ബോൾ നേടിയതോടെയാണ്. പിന്നീട് ഇവിടുത്തെ പലരും കളിക്കളത്തിൽ ചരിത്രം തീർത്തിട്ടുണ്ട്... അതെത്തി നിൽക്കുന്നത് മറ്റൊരു ഇതിഹാസമായ ലയണൽ മെസിയിലാണ്. ഇതുവരെ രാജ്യം രണ്ടുതവണ ഫുട്ബോൾ ലോകകപ്പ് സ്വന്തമാക്കിയിട്ടുണ്ട്.
അർജന്‍റീനയുടെ ദേശീയ വിനോദം
ഫുട്ബോൾ ജീവശ്വാസം പോലെ കൊണ്ടുനടക്കുന്നവരുടെ നാടായ അര്‍ജന്‍റീനയിലെ ദേശീയ വിനോദം പക്ഷേ, ഫുട്ബോൾ അല്ല! പോളോയുടെയും ബാസ്‌ക്കറ്റ്‌ബോളിന്റെയും മിശ്രിതം പോലെ തോന്നിക്കുന്ന പാറ്റോയാണ് അർജന്‍റീനയുടെ ദേശീയ വിനോദം. കുതിരപ്പുറത്തേറിയുള്ള ഈ കളിയിൽ നെറ്റ് കൊണ്ട് നിർമ്മിച്ച ഹൂപ്പിലൂടെ പാറ്റോ നേടുമ്പോഴാണ് സ്കോൾ ലഭിക്കുന്നത്. രസകരമായ കളിയാണെങ്കിലും അർജന്റീനയിലെ ഏറ്റവും പ്രശസ്തമായ കായിക വിനോദം ഫുട്ബോൾ തന്നെയാണ്.
PC:wikipedia
ഭൂമിശാസ്ത്രപരമായി
ഭൂമിശാസ്ത്രപരമായ ചില പ്രത്യേകതകളും അർജന്‍റീനയ്ക്ക് അവകാശപ്പെടുവാൻ സാധിക്കും. ഇവിടുത്തെ ചില കാര്യങ്ങളിൽ വലിയ വൈരുദ്ധ്യം കാണുവാൻ സാധിക്കും. അമേരിക്കയിലെ ഏറ്റവും ഉയർന്നതും താഴ്ന്നതുമായ ഇടങ്ങൾ ഇവിടെയാണുള്ളത്. അർജന്റീനയിലെ മെൻഡോസ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന മൗണ്ട് അക്കോൺകാഗ്വ (6,962 മീറ്റർ)തെക്കൻ അർദ്ധഗോളത്തിലെ ഏറ്റവും ഉയർന്ന സ്ഥലമാണ്. സാന്താക്രൂസ് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ലഗുന ഡെൽ കാർബൺ ഇവിടുത്തെ ഏറ്റവും താഴ്ന്ന പോയിന്‍റ് ആണ് (-105 മീറ്റർ). ഭൂനിരപ്പിന്‍റെ കാര്യത്തിൽ മാത്രമല്ല, താപനിലയുടെ കാര്യത്തിലും രസകരമായ ഒരു റെക്കോർഡ് ഈ രാജ്യത്തിനുണ്ട്. തെക്കേ അമേരിക്കയിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ചൂടേറിയതും തണുപ്പുള്ളതുമായ താപനില അർജന്‍റീനയിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
PC:Nicolas Perez/ Unsplash
ലോകത്തിന്‍റെ ഏറ്റവും തെക്കേയറ്റത്ത്
അർജന്‍റീനയുടെ മറ്റൊരു പ്രത്യേകത,
ലോകത്തിന്‍റെ ഏറ്റവും തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന നഗരം രാജ്യത്തിന്‍റേതാണ് എന്നതാണ്. ലോകത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നഗരമായ ഉഷുവയയാണ് ഇത്. ടിയറ ഡെൽ ഫ്യൂഗോ ദ്വീപിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഈ ദ്വീപാകട്ടെ, ചിലിയും അർജന്റീനയും പരസ്പരം പങ്കിട്ടെടുക്കുന്ന പ്രദേശമാണ്. ലോകത്തിലെ ഏറ്റവും തെക്കേയറ്റത്തെ സ്കീ റിസോർട്ട്, തെക്കേ അറ്റത്തുള്ള ഗോൾഫ് കോഴ്സ്, തെക്കേ അറ്റത്തുള്ള ഐറിഷ് ബാർ
ഉഷുവയിലാണ് സ്ഥിതി ചെയ്യുന്നത്.
PC: Paul Lucyk/ Undpalsh
ബ്യൂണസ് ഐറിസ്
അർജന്‍റീനയുടെ തലസ്ഥാനമെന്ന രീതിയിൽ മാത്രമല്ല, വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട നഗരമെന്ന നിലയിലും ബ്യൂണസ് ഐറിസ് പ്രസിദ്ധമാണ്. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ഏറ്റവുമധികം ആളുകൾ വിനോദസഞ്ചാരത്തിനെത്തുന്ന സ്ഥലമാണിത്. രാത്രി ജീവിതമാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. ക്ലബുകളും കോക്ടെയിൽ ബാറുകളും നൈറ്റ് സ്പോർസുകളുമൊക്കെയായി ഉറങ്ങുവാൻ അനുവദിക്കാത്ത നഗരമാണിത്. മ്യൂസിയങ്ങളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. ലോകത്തിലെ മറ്റേതൊരു നഗരത്തേക്കാളും കൂടുതൽ സൈക്യാട്രിസ്റ്റുകളുടെയും സൈക്കോ അനലിസ്റ്റുകളും ഇവിടെയുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. അതുപോലെ, ലോകത്തിൽ ഏറ്റവുമധികം പുസ്തകശാലകൾ ഉള്ള നഗരവും ഇതാണ്.
അർജന്‍റീനയും യുനസ്കോ പൈതൃക ഇടങ്ങളും
ചരിത്രത്തിന്റെ കാര്യത്തിലും അർജന്‍റീന മുന്നിട്ടു നിൽക്കുന്നു. യുനെസ്‌കോയുടെ പതിനൊന്ന് ലോക പൈതൃക കേന്ദ്രങ്ങളാണ് രാജ്യത്തുള്ളത്. അഞ്ചെണ്ണം പ്രകൃതി പൈതൃക സ്ഥലങ്ങളും ബാക്കി ആറെണ്ണം സാംസ്കാരിക പൈതൃക കേന്ദ്രങ്ങളുമാണ്. ഇതിൽ മൂന്ന് സ്മാരകങ്ങൾ മറ്റു രാജ്യങ്ങളുമായും അർജന്‍റീന പങ്കിടുന്നുണ്ട്.
PC:Valdes Peninsula
റൊസാരിയോ
അർജന്‍റീനയെ അറിയുന്നവർക്ക് ഏറെ പരിചിതമായ സ്ഥലമാണ് റൊസാരിയോ. അർജന്‍റീലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ റൊസാരിയോ ആണ് ചെഗുവേരയുടെയും ലയണൽ മെസ്സിയുടെയും ജന്മസ്ഥലം. തീർത്തും തിരക്ക് കുറഞ്ഞ പ്രദേശമായ ഇവിടം അർജന്‍റീന യാത്രയിൽ നിർബന്ധമായും സന്ദർശിക്കേണ്ട സ്ഥലമാണ്.
PC:Maximiliano Piu/ Unsplash