ഹിമാചൽ പ്രദേശിന്റെ പതിവ് പോലുള്ള മ zwj;ഞ്ഞിൽ കുളിച്ച കാഴ്ചകളിൽ നിന്നും ഒരു മാറ്റം വേണ്ടെ? യുദ്ധങ്ങളും യുദ്ധക്കഥകളും ഒക്കെ നിറഞ്ഞ് നിൽക്കുന്ന ഹിമാചൽ പ്രദേശിനെ സങ്കല്പ്പിക്കുവാൻ ഇത്തിരി പ്രയാസമാണെങ്കിലും ഈ നാടിന് ഇങ്ങനെയും ചില ചരിത്രമുണ്ട്. രാജകീയ പാരമ്പര്യം വിളിച്ചോടുന്ന കെട്ടിടങ്ങളും നിർമ്മിതികളും അപൂർവ്വമായ ക്ഷേത്രങ്ങളും ഒക്കെയായി സഞ്ചാരികലെ ആകർഷിക്കുന്ന ആർക്കി. പ്രകൃതിയുടെ മനോഹരമായ കാഴ്ചകൾക്കൊപ്പം മനുഷ്യനിർമ്മിതിയുടെ അടയാളങ്ങളും കാണിച്ചു തരുന്ന ആർക്കിയുടെ വിശേഷങ്ങളിലേക്ക്.... ഹിമാചലിലെ ജെല്ലിക്കെട്ട് കാണാൻ ആർക്കിയിലേക്ക് ആർക്കി ഹിമാചൽ പ്രദേശിൽ സോളൻ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഹിൽ സ്റ്റേഷനാണ് ആർക്കി. സോളനിലെ ഏറ്റവും ചെറിയ പട്ടണം കൂടിയായ ഇത് വ്യത്യസ്തമായ കാഴ്ചകൾ കൊണ്ട് അനുഗ്രഹീതമായ ഇടമാണ്.PC:Harvinder Chandigarh ഹിമാചലിലെ ജെല്ലിക്കെട്ട് കാണാൻ ആർക്കിയിലേക്ക് ലുട്രു മഹാദേവ് ക്ഷേത്രം ക്ഷേത്രങ്ങൾക്കു പേരുകേട്ട ആർക്കിയിലെ പ്രശസ്തമായ ഒരു ക്ഷേത്രമാണ് ലുട്രു മഹാദേവ് ക്ഷേത്രം. 1621 ൽ ബഘാൾ മഹാരാജാവിന് ശിവൻ സ്വപ്നത്തിലെത്തി നല്കിയ നിർദ്ദേശം അനുസരിച്ചാണ് ഈ ക്ഷേത്രം നിർമ്മിച്ചത് എന്നാണ് പറയപ്പെടുന്നത്. ആർക്കിയിൽ നിന്നും 4 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ശിവരാത്രിയാണ് ഇവിടുത്തെ പ്രധാന ആഘോഷം.PC:Harvinder Chandigarh ഹിമാചലിലെ ജെല്ലിക്കെട്ട് കാണാൻ ആർക്കിയിലേക്ക് ആർക്കി കോട്ട ആർക്കിയിലെ ഏറ്റവും പ്രധജാന ആകർഷണങ്ങളിലൊന്ന് ഇവിടുത്തെ കോട്ടയാണ്. ഇന്ന് ഒരു പൈതൃക ഹോട്ടലായി മാറിയിട്ടുണ്ടെങ്കിലും കോട്ട തേടിയ ധാരാളം ആളുകൾ എത്താറുണ്ട്. 1675 നും 1700 നും ഇടയിലായി നിർമ്മിക്കപ്പെട്ട ഈ കോട്ട റാണ പൃഥ്വി സിങ്ങാണ് നിർമ്മിക്കുന്നത്. ബഘാൾ എന്ന നാട്ടുരാജ്യത്തിന്റെ തലസ്ഥാനം കൂടിയായിരുന്നു ഇവിടം. രജപുത്ര- മുഗള്‍ നിര്‍മ്മാണ ശൈലികളിലാണ് ഇതിൻരെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.PC:ਹਰਵਿੰਦਰ ਚੰਡੀਗੜ੍ਹ ഹിമാചലിലെ ജെല്ലിക്കെട്ട് കാണാൻ ആർക്കിയിലേക്ക് പെയിന്റിംഗുകൾ അപൂർവ്വവും വ്യത്യസ്തവുമായ പെയിന്റിംഗുകൾ കൊണ്ട് സമ്പന്നമായ ഇടമാണ് ആർക്കി കോട്ട. പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും കഥാ സന്ദർഭങ്ങൾ ഇവിടെ ചിത്രരൂപപത്തിലാക്കിയിരിക്കുന്നത് കാണാം. ഇതു കൂടാതെ ചരിത്ര സംഭവങ്ങളെയും പെയിന്റിംഗുകളിലാക്കിയിട്ടുണ്ട്.PC:ਹਰਵਿੰਦਰ ਚੰਡੀਗੜ੍ਹ ഹിമാചലിലെ ജെല്ലിക്കെട്ട് കാണാൻ ആർക്കിയിലേക്ക് ആർക്കി കൊട്ടാരം ആർക്കി കോട്ട നിർമ്മിച്ച റാണാ പൃഥ്വി സിങ്ങ് തന്നെയാണ് ആർക്കി കൊട്ടാരവും നിർമ്മിച്ചിരിക്കുന്നത്. ഹിമാലയ നിരകളിലാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്.PC:Harvinder Chandigarh