ആറ്റുകാൽ പൊങ്കാല 2025: ആറ്റുകാൽ പൊങ്കാല ആഘോഷങ്ങളിലേക്ക് തലസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു. ഒൻപത് ദിവസം നീണ്ടു നിൽക്കുന് പൊങ്കാല മഹോത്സവത്തിന് ജനലക്ഷങ്ങളാണ് തിരുവനന്തപുരത്ത് എത്തുന്നത്. മാർച്ച് 5 ബുധനാഴ്ച കാപ്പുകെട്ട് ചടങ്ങോടെ ആരംഭിക്കുന്ന പൊങ്കാലയുടെ പ്രധാന ദിവസം 13 വ്യാഴാഴ്ചയാണ്. രാവിലെ 10:15-ന് പണ്ടാര അടുപ്പില്‍ തീ പകരുന്നതോട പൊങ്കാല സമർപ്പണത്തിന് തുടക്കമാകും.
തിരുവനന്തപുരത്തു നിന്നു മാത്രമല്ല, സമീപ ജില്ലകളിൽ നിന്നും വിശ്വാസികൾ പൊങ്കാല സമർപ്പണത്തിനായി എത്തും. ഇപ്പോഴിതാ, ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് കൂടുതൽ ആളുകൾക്ക് തിരുവനന്തപുരത്തേയ്ക്ക് പോകാനും പൊങ്കാലയിട്ട് മടങ്ങിയെത്തുവാനും കഴിയുന്ന വിധത്തില‍് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചിരിക്കുകയാണ് ദക്ഷിണ റെയിൽവേ.

ആറ്റുകാൽ പൊങ്കാല ദിവസമായ മാർച്ച് 13 വ്യാഴാഴ്ച രാവിലെ എറണാകുളം സൗത്തിൽ നിന്ന് ആരംഭിച്ച് തിരുവനന്തപുരത്ത് എത്തി ഉച്ചകഴിഞ്ഞ് തിരികെ എറണാകുളത്തിന് മടങ്ങുന്ന വിധത്തിലാണ് പ്രത്യേക ട്രെയിന്‍ സർവീസ് നടത്തുക. പരമാവധി ആളുകൾക്ക് പൊങ്കാലയിടാൻ വരാനും ബുദ്ധിമുട്ടില്ലാതെ മടങ്ങുവാനും സാധിക്കുന്ന വിധത്തിലാണ് ട്രെയിനിന്‍റെ സമയം ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ, 27 സ്റ്റോപ്പുകളും ട്രെയിനിനുണ്ട്.
എറണാകുളം- തിരുവനന്തപുരം സ്പെഷ്യൽ
13 വ്യാഴാഴ്ച പുലർച്ചെ 01:30 ന് എറണാകുളം സൗത്തിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16362 എറണാകുളം- തിരുവനന്തപുരം സ്പെഷ്യൽ രാവിലെ 06:30 ന് തിരുവനന്തപുരം സെൻട്രലിലെത്തും.
എറണാകുളം സൗത്ത് - 1.30 am
മുളന്തുരുത്തി - 1:52 am
പിറവം റോഡ് - 02:02 am
വൈക്കം റോഡ് - 02:09 am
ഏറ്റുമാനൂർ - 02:24
കുമാരനല്ലൂർ - 02:31 am
കോട്ടയം - 02:37 am
ചങ്ങനാശേരി - 02:54 am
തിരുവല്ല - 03:03 am
ചെങ്ങന്നൂർ - 03:12 am
ചെറിയനാട് - 03:17 am
മാവേലിക്കര - 03:23 am
കായംകുളം ജങ്ഷൻ - 03:32 am
ഓച്ചിറ - 03:42 am
കരുനാഗപ്പള്ളി - 03:5 am
ശാസ്താംകോട്ട - 04:01 am
മൺറോതുരുത്ത് - 4:07 am
പെരിനാട് - 04:14 am
കൊല്ലം ജങ്ഷൻ - 04:26 am
മയ്യനാട് - 04:38 am
പറവൂർ - 04:43 am
വർക്കല ശിവഗിരി - 04:54 am
കടക്കാവൂർ - 05:05 am
ചിറയിൻകീഴ് - 05:10 am
മുരുക്കുംപുഴ - 05:20 am
കണിയാപുരം - 05:25 am
കഴക്കൂട്ടം - 05:31 am
തിരുവനന്തപുരം പേട്ട - 05:45 am
തിരുവനന്തപുരം സെൻട്രൽ - 6.40 am
തിരുവനന്തപുരം - എറണാകുളം സ്പെഷ്യൽ
മടക്കയാത്ര അന്നുതന്നെ ഉച്ചയ്ക്ക് 02:15ന് തിരുവനന്തപുരം സെൻട്രലിൽ നിന്നു തുടങ്ങി രാത്രി 07:40ന് എറണാകുളത്തെത്തും.
തിരുവനന്തപുരം സെൻട്രൽ - 02:15 pm
കഴക്കൂട്ടം - 02:34 pm
കണിയാപുരം - 02:39 pm
മുരിക്കുംപുഴ - 2.45 pm
ചിറയൻകീഴ് - 2.54 pm
കടക്കാവൂര്‍ - 2.58 pm
വർക്കല ശിവഗിരി - 3.10 pm
പരവൂർ - 3.22 pm
മയ്യനാട് - 3.26 pm
കൊല്ലം ജംങ്ഷൻ- 3.36 pm
മൺറോതുരുത്ത് - 03:56 pm
ശാസ്താംകോട്ട - 4.03 pm
കരുനാഗപ്പള്ളി - 04:14 pm
ഓച്ചിറ - 4.24 pm
കായംകുളം ജങ്ഷൻ - 04:45 pm
മാവേലിക്കര- 4.49 pm
ചെറിയനാട് - 05:05 pm
ചെങ്ങന്നൂർ - 05:11 pm
തിരുവല്ല - 05:22 pm
കോട്ടയം - 05:55 pm
ചങ്ങനാശേരി - 05:33 pm
കോട്ടയം - 5.55 pm
കുമാരനല്ലൂർ - 06:02 pm
എറ്റുമാനൂർ - 06:09 pm
വൈക്കം റോഡ് - 06:24 pm
പിറവം റോഡ് - 06:32 pm
മുളന്തുരുത്തി - 06:44 pm
എറണാകുളം സൗത്ത് - 7.40 pm എന്നിങ്ങനെയാണ് സമയം.
ആറ്റുകാൽ പൊങ്കാല സമയക്രമം
മാര്‍ച്ച് 13 ന് രാവിലെ 10.15 ന് പൊങ്കാല അടുപ്പില്‍ തീ പകരും. ഉച്ചയ്ക്ക് 1.15 ന് ആണ് പൊങ്കാല നിവേദിക്കുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













