Search
  • Follow NativePlanet
Share
» »പഠനം തുടരുന്നവരെയും എഴുത്തിനിരുത്തുന്ന ക്ഷേത്രം,ദേവിയെ വീണ വായിച്ച് കേള്‍പ്പിക്കാവുന്ന ആവണംകോട് ക്ഷേത്രം

പഠനം തുടരുന്നവരെയും എഴുത്തിനിരുത്തുന്ന ക്ഷേത്രം,ദേവിയെ വീണ വായിച്ച് കേള്‍പ്പിക്കാവുന്ന ആവണംകോട് ക്ഷേത്രം

അറിവിന്‍റെയും നിറവിന്‍റെയും സന്നിധിയായ ഒരു ദേവീ ക്ഷേത്രം.. വന്നെത്തുന്നവർക്കെല്ലാം അനുഗ്രഹം ലഭിക്കുന്നയിടം. കലകളയെും അക്ഷരങ്ങളെയും സ്നേഹിക്കുന്നവർ ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കേണ്ട ദേവീ സന്നിധിയാണ് ആവണംകോട് സരസ്വതീ ക്ഷേത്രം. ശങ്കരാചാര്യർ വിദ്യാരംഭം കുറിച്ച ആവണംകോട് സന്നിധി വിശ്വാസികൾക്ക് എന്നും അഭയസ്ഥാനമാണ്. കേരളത്തിലെ 108 ദുര്‍ഗാലയങ്ങളിൽ ഒന്നായ ഈ ക്ഷേത്രത്തിലെ നവരാത്രിയും വിദ്യാരംഭവും ഏറെ പ്രസിദ്ധമാണ്.

എറണാകുളം ജില്ലയിൽ നെടുമ്പാശേരി വിമാനത്താവളത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ആവണംകോട് സ്വയംഭൂസരസ്വതി ക്ഷേത്രം ഒരുപാട് പ്രത്യേകതകൾ കൊണ്ട് സമ്പന്നമാണ്. ആദ്യാക്ഷരം കുറിക്കുവാൻ കുരുന്നുകളും വിദ്യാജീവിതത്തിൽ ദേവിയുടെ അനുഗ്രഹം വേണ്ടവർ രണ്ടാമതും എഴുത്തിനിരിക്കാൻ എത്തുന്ന അപൂർവ്വ ക്ഷേത്രം കൂടിയാണിത്. കേരളത്തിൽ മറ്റൊരിടത്തും കാണാത്ത അപൂർവ്വമായ ആചാരം കൂടിയാണ് രണ്ടുമാനങ്ങളിലെ ഈ എഴുത്തിനിരുത്ത്.

വിജയദശമിയിൽ മാത്രമല്ല, വർഷത്തിലെന്നും വിദ്യാരംഭം നടത്തുവാൻ സാധിക്കുന്ന ക്ഷേത്രമാണ് ആവംണംകോട് സരസ്വതി ക്ഷേത്രമെങ്കിലും വിജയദശമിയിൽ വിദ്യാംരംഭം നടത്തുവാൻ ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് ഈ ദേവീസന്നിധിയിൽ വരുന്നത്. നിത്യവിദ്യാരംഭമുള്ള ഇവിടെ സ്വർണ്ണ നാരായാത്തിൽ കുട്ടികളുടെ നാവിൽ അക്ഷരം എഴുതുന്ന രീതിയാണുള്ളത്. അരിയിൽ എഴുതിക്കുമ്പോൾ ഓരോ കുട്ടിക്കും ഓരോ തട്ടമുണ്ട്. അതിൽ അരി നിരത്തി എഴുതി ആ അരി കുട്ടിയുടെ വീട്ടിലേക്ക് കൊടുത്തുവിടും. പിറ്റേന്ന് വീട്ടിൽ നിന്ന് ഒന്നൂകൂടി ആ അരിയിൽ ഹരിശ്രീ എഴുതിയ ശേഷം അരി കടുംപാസയം വെച്ച് കഴിക്കണമത്രെ. അക്ഷരങ്ങളെ മധുരമാക്കുന്നതിനാണത്രെ ഇത്.

പഠിക്കുന്നവർക്കും എഴുത്തിനിരിക്കാനുള്ള അവസരവും ഇവിടെയുണ്ട്. അവരുടെ പഠനജീവിതം ഐശ്വര്യവും വിജയം നിറഞ്ഞതും തടസ്സങ്ങൾ ഇല്ലാത്തും ആയിരിക്കുവാൻ രണ്ടാമത്തെ എഴുത്തിനിരുത്ത് സഹായിക്കുമത്രെ. പഠനത്തിൽ പിന്നോക്കമാണെങ്കിൽ അത് മാറാനും വിജയം നേടാനും, കയ്യക്ഷരം നന്നാകാനുമെല്ലാം ഈ എഴുത്തിനിരുത്ത് സഹായിക്കും.

നാവ്-മണി-നാരായം വഴിപാട് ഇവിടുത്തെ പ്രധാനപ്പെട്ട വഴിപാടുകളിലൊന്നാണ്. ഇത് വഴിപാടായി ആവണംകോട് ദേവിക്ക് സമർപ്പിച്ചാൽ കുട്ടികൾക്ക് വർത്തമാനത്തിലെ തടസ്സങ്ങൾ മാറി സംഭാഷണ ചാതുരി വരുമെന്നും ഓർമ്മശക്തിയും എഴുത്തും നല്ലതാകുമെന്നും വിശ്വസിക്കപ്പെടുന്നു. നാവ് സംസാരത്തിന്‍റെ പ്രതീകമായും മണി ശബ്ദത്തിന്‍റെ പ്രതീകമായും നാരായം എഴുത്തിന്‍റെ പ്രതീകമായുമാണ് സമർപ്പിക്കുന്നത്. ഇവ തളികയിൽവെച്ച് ദേവിക്ക് സമർപ്പിച്ചാൽ ദേവി അവരെ അനുഗ്രഹിക്കും.

വിശ്വാസികൾക്ക് ദേവിക്ക് നേരിട്ട് വീണക്കച്ചേരി അവതരിപ്പിക്കാൻ സാധിക്കുന്ന അപൂർവ്വ ക്ഷേത്രം എന്ന പ്രത്യേകതയും ആവണംകോട് ക്ഷേത്രത്തിനുണ്ട്, നിങ്ങൾക്ക് വീണ വായിക്കാൻ അറിയുമെങ്കിൽ ക്ഷേത്രത്തിലെ വലിയമ്പലത്തില്‍ കയറി ദേവിക്ക് അഭിമുഖമായിരുന്ന് വീണ വായിച്ച് നേരിട്ട് അര്‍പ്പിക്കാവുന്നതാണ്. ഇത്തരം സൗകര്യങ്ങളുള്ള മറ്റു ക്ഷേത്രങ്ങൾ ഇല്ലെന്നു തന്നെ പറയാം. നവരാത്രിക്കാലത്താണ് ഏറ്റവുമധികം വിശ്വാസികൾ ഇവിടെ എത്തുന്നത്.

കേരളത്തിന്‍റെ പാസ്പോർട്ട് ക്ഷേത്രം അഥവാ പാസ്പോർട്ട് ടെംപിൾ എന്നും ആവണേശ്വരം ക്ഷേത്രം അറിയപ്പെടുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിനോട് ചേർന്നു സ്ഥിതി ചെയ്യുന്നതിനാൽ വിമാനത്താവളത്തിലേക്ക് പോകുന്ന പലരും അവരുടെ പാസ്പോര്‍ട്ട് കൊണ്ടുവന്ന് ദേവിയുടെ സന്നിധിയിൽ വെച്ച് പ്രാർത്ഥിക്കാറുണ്ടത്രെ. യാത്രയ്ക്ക് മുന്നോടിയായി പാസ്പോർട്ട് പൂജിച്ച് മടങ്ങുന്നവരും ധാരാളമുണ്ട്. വിദേശത്ത് ഉന്ന വിദ്യാഭ്യാസത്തിനായി പോകുന്നവരാണ് ഇവിടെയെത്തുന്നവരിൽ കൂടുതലും. അങ്ങനെയാണ് ആവണംകോട് ക്ഷേത്രം പാസ്പോർട്ട് ക്ഷേത്രം എന്നറിയപ്പെടാൻ തുടങ്ങിയത്.

എല്ലാ ദിവസവും രാവിലെ 5.30ന് നടതുറന്ന് 10.00 മണിക്ക് നട അടയ്ക്കും. തുടർ ന്ന് വൈകിട്ട് 5.30ന് തുറക്കുന്ന നട 7.30 ന് അടയ്ക്കും. ഇവിടുത്തെ ഉഷപൂജ സരസ്വതീസങ്കല്‍പത്തിലും തുടര്‍ന്നുള്ള പൂജകള്‍ ദുര്‍ഗാസങ്കല്‍പത്തിലുമാണ് നടക്കുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ തെക്കുവശത്തെ മതിലിനോട് ചേർന്നാണ് ക്ഷേത്രമുള്ളത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: temple navaratri
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+