Search
  • Follow NativePlanet
Share
» »കർക്കിടകത്തിലെ ആയില്യം: അനുഗ്രഹം നല്കുന്ന നാഗങ്ങൾ! ശാപങ്ങളും ദോഷങ്ങളും മാറ്റുന്ന കേരളത്തിലെ നാഗ ക്ഷേത്രങ്ങൾ

കർക്കിടകത്തിലെ ആയില്യം: അനുഗ്രഹം നല്കുന്ന നാഗങ്ങൾ! ശാപങ്ങളും ദോഷങ്ങളും മാറ്റുന്ന കേരളത്തിലെ നാഗ ക്ഷേത്രങ്ങൾ

ആയില്യം നാൾ നാഗങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്നാണ് വിശ്വാസം. നാഗങ്ങളെ ആരാധിക്കുവാനും അവർക്ക് വഴിപാടുകൾ സമർപ്പിക്കാനും ഈ ദിവസമാണ് വിശ്വാസികൾ തെരഞ്ഞെടുക്കുന്നത്. 27 നക്ഷത്രങ്ങളിൽ ഒൻപതാമത്തെ നക്ഷത്രമാണ് ആയില്യം. നാഗങ്ങൾക്കു സമർപ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങളില്‍ വിശ്വാസികൾ ആയില്യം നാളിൽ പ്രത്യേക സന്ദർശനം നടത്താറുണ്ട്. കന്നി, തുലാം മാസങ്ങളിലെ പോലെ തന്നെ കർക്കിടകത്തിലെ ആയില്യവും പ്രസിദ്ധമാണ്.

ഈ വർഷത്തെ കർക്കിടക മാസത്തിലെ ആയില്യം ഓഗസ്റ്റ് 16 ബുധനാഴ്ചയാണ് വരുന്നത്. ഈ ദിവസം നാഗങ്ങളോട് പ്രാർത്ഥിച്ചാൽ അവരനുഗ്രഹിക്കുമെന്നും ആഗ്രഹങ്ങളൊക്കെയും സഫലമാക്കിത്തരുമെന്നും വിശ്വസിക്കപ്പെടുന്നു. ക്ഷേത്രദർശനം കൂടാതെ നാഗങ്ങൾക്ക് നൂറും പാലും സമർപ്പിക്കുന്നതും നാഗാരാധന നടത്തുന്നതുമെല്ലാം ഈ ദിവസത്തെ പ്രത്യേകതകളാണ്.

Naga-temples-in-kerala

കർക്കിടകത്തിലെ ആയില്യം

കർക്കിടകത്തിലെ ആയില്യം നാളിൽ സർപ്പങ്ങളെ ആരാധിക്കുന്നതിന് പ്രാധാന്യം അധികമുണ്ട്. കേരളത്തിലെ നിരവധി ക്ഷേത്രങ്ങളിൽ നാഗങ്ങളെ ആരാധിക്കുന്നു. വ്രതമെടുക്കുന്നതും ആയില്യം പൂജ തൊഴുന്നതും സർപ്പപ്രീതക്കായി പ്രാർത്ഥനകൾ നടക്കുന്നതും ഈ ദിവസം വിശ്വാസികൾ ചെയ്തുപോരുന്ന കാര്യങ്ങളാണ്. ദോഷങ്ങള്‍ മാറുന്നത്, സന്താനങ്ങളെ ലഭിക്കുന്നത്, രോഗങ്ങൾ മാറുന്നത് എന്നിവ നാഗാരാധനയിലൂടെ ലഭിക്കും

കേരളത്തിലെ നാഗ ക്ഷേത്രങ്ങൾ

1. മണ്ണാറശ്ശാല നാഗരാജാ ക്ഷേത്രം, ആലപ്പുഴ
2. ആദിമൂലം വെട്ടിക്കോട് ശ്രീനാഗരാജ സ്വാമി ക്ഷേത്രം, ആലപ്പുഴ
3. പെരുമ്പടവ് കരിപ്പാല്‍ നാഗ ക്ഷേത്രം, കണ്ണൂർ
4.പനയന്നാർകാവ് ദേവി ക്ഷേത്രം, പത്തനംതിട്ട,
5.പാമ്പുമേക്കാ‌ട് മന, തൃശൂർ തുടങ്ങിയവ കേരളത്തിലെ പ്രധാന നാഗക്ഷേത്രങ്ങളാണ്.

Ayilyam and naga temples

മണ്ണാറശ്ശാല നാഗരാജാ ക്ഷേത്രം

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ നാഗ ക്ഷേത്രമാണ് ആലപ്പുഴയിലെ ഹരിപ്പാടിന് സമീപം സ്ഥിതി ചെയ്യുന്ന മണ്ണാറശ്ശാല നാഗരാജാ ക്ഷേത്രം. നാഗങ്ങൾക്കായി പൂർണ്ണമായും സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം സർപ്പക്കാവുകൾക്കു നടുവിലാണ് സ്ഥിതി ചെയ്യുന്നത്. നാഗരാജാവ് വാസുകി ഇവിടുത്തെ നിലവറയിൽ കഴിയുന്നുണ്ടെന്നാണ് വിശ്വാസം. മറ്റു ക്ഷേത്രങ്ങളിൽ നിന്നു വ്യത്യസ്തമായി മണ്ണാറശ്ശാല ഇല്ലത്തെ മുതിർന്ന അന്തർജമാണ് ഇവിടുത്തെ പൂജാരി.

ഇവിടെ സർപ്പബലി, നാഗങ്ങൾക്ക് നൂറും പാലും, പാലും പഴവും, അപ്പം, നിലവറ പായസം എന്നിവ സമർപ്പിക്കുന്ന ചടങ്ങുകൾ ആണ് വഴിപാട്. ഇത് കൂടാതെ ഉപ്പും -മഞ്ഞളും, സര്‍പ്പപുറ്റും മുട്ടയും, സര്‍പ്പ രൂപ സമര്‍പ്പണം എന്നിവയും വിശ്വസികൾ മണ്ണാറശ്ശാല ക്ഷേത്രത്തില്‍ വഴിപാടായി നടത്താറുണ്ട്.

ആദിമൂലം വെട്ടിക്കോട് ശ്രീനാഗരാജ സ്വാമി ക്ഷേത്രം

കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന നാഗക്ഷേത്രങ്ങളിൽ ഒന്നാണ് ആലപ്പുഴ ജില്ലയിലെ കറ്റാനത്തിന് സമീപം സ്ഥിതി ചെയ്യുന്ന ആദിമൂലം വെട്ടിക്കോട് ശ്രീനാഗരാജ സ്വാമി ക്ഷേത്രം. കേരളത്തിലെ ആദ്യ നാഗ ക്ഷേത്രമെന്ന് വിശ്വസിക്കപ്പെടുന്ന ഇവിടെ നാഗരാജാവായ അനന്തൻ ആണ് പ്രതിഷ്ഠ. പരശുരാമനാണ് ഈ പ്രതിഷ്ഠ നടത്തിയതെന്നാണ് വിശ്വാസം. മണ്ണ് വെട്ടിക്കൂട്ടിയാണ് പരശുരാമൻ അനന്തനെ പ്രതിഷ്ഠിച്ചതെന്നാണ് വിശ്വാസം. അങ്ങനെയാണത്രെ വെട്ടിക്കോട് എന്ന പേരു വന്നത്.

ayilyam nal

ഇവിടെ അനന്തന്റെ പുറത്ത് മഹാവിഷ്ണു ശയിക്കുന്നുണ്ടെന്നും വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിലെ നിലവറയും തേവാരപ്പുരയുമാണ് പ്രധാന ആരാധനാ കേന്ദ്രങ്ങൾ എന്നതിനാൽ വിശ്വാസികൾക്ക് അവിടെ പോകാനും ആരാധിക്കാനും കഴിയും. കേരളത്തിൽ നാഗങ്ങളെ ആരാധിക്കുന്ന രീതിക്ക് തുടക്കമിട്ട ക്ഷേത്രം എന്ന നിലയിലും വെട്ടിക്കോട്ട് ക്ഷേത്രം പ്രധാന്യമർഹിക്കുന്നു.

പാമ്പുമേക്കാ‌ട് മന,തൃശൂർ

നാഗമാണിക്യം സൂക്ഷിക്കപ്പെടുന്ന ഇടമാണ് തൃശൂർ ജില്ലയിലെ പാമ്പുമേക്കാ‌ട് മന എന്നാണ് വിശ്വാസം. നാഗരാജാവായ വാസകി അനുഗ്രഹിച്ച മനയിൽ വാസുകി വസിക്കുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. എന്നാൽ ഈ മാണിക്യക്കല്ല് എവിടെയാണെന്നു ഇന്നു കൃത്യമായി ആർക്കും അറിയില്ല. എന്നിരുന്നാലും അത് മനയിലെവിടെയോ സുരക്ഷിതമായി ഇരിപ്പുണ്ടെന്നാണ് വിശ്വാസം. സർപ്പശ്രേഷ്ഠനായ അനന്തന്‍റെ പാദം പാമ്പുമേക്കാട്ട് മനയിലാണെന്നും ശിരസ്സ് നാഗർകോവിലിലും മദ്ധ്യം മണ്ണാറശാലയിലും ആണെന്നും വിശ്വസിക്കപ്പെടുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+