യാത്രകളിൽ ചിലർക്ക് ഏറ്റവും കുഴപ്പംപിടിച്ച പണി ബാഗ് പാക്ക് ചെയ്യുന്നതാണ്. ടിക്കറ്റ് എടുക്കുന്നതും നല്ല ഹോട്ടൽ കണ്ടുപിടിച്ച് ബുക്ക് ചെയ്യുന്നതും യാത്ര പ്ലാൻ ചെയ്യുന്നതുമെല്ലാം വളരെ സിംപിളായി ചെയ്തു തീർക്കുന്നവർ പോലും പാക്കിങ്ങിൻറെ കാര്യമെത്തിയാൽ പിന്നോട്ട് വലിയുന്നത് കാണാം. ഏതാണ് വേണ്ടതെന്നോ ആവശ്യമില്ലാത്തതെന്നോ അറിയാതെ കണ്ട സാധനങ്ങളെല്ലാം വലിച്ചുവാരിയെടുത്ത് അലങ്കോലമാക്കുന്ന പാക്കിങ് ആയിരിക്കും പലരുടേതും.
ഏതു തരം യാത്രയാണെന്നും അതിന് ഏതൊക്കെ സാധനങ്ങൾ ആവശ്യമായി വരുമെന്നും കണക്കുകൂട്ടി കൃത്യമായി, ആവശ്യമുള്ള സാധനങ്ങൾ മാത്രം പാക്ക് ചെയ്യുന്നത് ഒരു കല തന്നെയാണ്. അല്ലാതെയുള്ള പാക്കിങ് നമ്മുടെ സമയം കളയുമെന്ന് മാത്രമല്ല, യാത്രകളിൽ ഒരു ഭാരമാവുകയും ചിലപ്പോൾ എക്സ്ട്രാ ലഗേഡ് വരുന്നത് ചെലവ് കൂട്ടുക പോലും ചെയ്യും. യാത്രകളിൽ ബാഗ് പാക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം...

ബാഗ് കൃത്യമായി പാക്ക് ചെയ്യുന്നത്
നിങ്ങൾക്ക് യാത്രയിൽ ആവശ്യമായി വരുന്ന സാധനങ്ങൾ മാത്രമാണ് പാക്ക് ചെയ്യേണ്ടത്. എടുത്തില്ലെങ്കിലെന്തു ചെയ്യും എന്നാലോചിച്ച് കണ്ണിൽക്കാണുന്ന സാധനങ്ങളെല്ലാം വലിച്ചു വാരി ബാഗിലിടുന്നത് നിങ്ങളുടെ യാത്രയെ മൊത്തത്തില്ഡ ബാധിക്കും. ഒരിടത്തുനിന്നും മറ്റൊരിടത്തേയ്ക്ക പോകുമ്പോൾ ഇതെല്ലാം ചുമന്നുകൊണ്ടു പോവുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടുതന്നെ ഏറ്റവും കുറച്ച് കാര്യങ്ങൾ മാത്രമേ പാക്ക് ചെയ്യേണ്ടതുള്ളൂ.
ഏറ്റവും അത്യാവശ്യമുള്ളത്
നിങ്ങൾ പോകുന്ന യാത്രയുടെ സ്വഭാവമാണ് പാക്കിങ്ങിന്റെ കാതൽ. വിന്‍റർ ട്രക്കിങ്ങിനാണ് പോകുന്നതെങ്കിൽ അതിനു യോജിച്ച വസ്ത്രങ്ങൾ, ട്രക്കിങ് ഗിയറുകൾ, ഷൂ, ടെന്‍റ് തുടങ്ങിയ കാര്യങ്ങൾ വേണ്ടി വരും. ബീച്ച് വെക്കേഷൻ ആണെങ്കിൽ ഒന്നോ രണ്ടോ ജോഡി ഡ്രസും പിന്നെ വെയിലത്തിറങ്ങുമ്പോൾ ആവശ്യമായ ക്രീമും പോലുള്ളവ എടുക്കാം. സോപ്പ്, പേസ്റ്റ് പോലുള്ള സാധനങ്ങൾ ഏറ്റവും ചെറിയ സൈസിലുള്ളത് മേടിക്കാം.
വസ്ത്രങ്ങൾ റോൾ ചെയ്യാം
പാക്കിങ്ങിൽ ഏറ്റവും സ്ഥലം അപഹരിക്കുന്നത് വ്സ്ത്രങ്ങൾ തന്നെയായിരിക്കും. ഇസ്തിരിയിട്ട് ചുളിവുകളൊന്നും വീഴാത്ത വിധത്തില്‍ നിരത്തി മടക്കി വയ്ക്കുന്നതാണ് പൊതുവേ ആളുകള്‍ ചെയ്യുന്നത്. അതിനു പകരമായി വസ്ത്രങ്ങൾ റോൾ ചെയ്തുവയ്ക്കുകയാണെങ്കിൽ വളരെകുറച്ച് സ്ഥലം മാത്രമേ ബാഗിൽ വസ്ത്രങ്ങൾക്കാവശ്യമായി വരികയുള്ളൂ. മാത്രമല്ല, അങ്ങനെ കിട്ടുന്ന സ്ഥലത്ത് ബാക്കി സാധനങ്ങൾ ഉൾക്കൊള്ളിച്ച് പരമാവധി ബാഗുകളുടെ എണ്ണം കുറയ്ക്കാം.

വിശ്വസിക്കാം ടെക്നോളജിയെ!
യാത്രാ ഗൈഡുകൾ, മാപ്പ്, ദീർഘദൂര യാത്രയിൽ വായിക്കുവാനായി എടുക്കുന്ന പുസ്തകങ്ങൾ എന്നിവയെല്ലാം ഇന്ന് കയ്യിലെ ഫോണിൽ ഒതുങ്ങും. വലിയ പുസ്തകങ്ങള് പാക്ക് ചെയ്ത് ബാഗിന്റെ ഭാരം കൂട്ടേണ്ട ആവശ്യമില്ല. പകരം ഇ-ബുക്കുകൾ ആയി ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുകയും വായിക്കുകയും ചെയ്യാം.
മാച്ച് ചെയ്യുന്ന വസ്ത്രങ്ങൾ
യാത്രയിലെ ഓരോ ഇടത്തും ഓരോ തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുവാനും ഫോട്ടോ എടുക്കുവാനും എല്ലാവർക്കും താല്പര്യമുണ്ട്. അതുകൊണ്ടുതന്നെ അത്രയും വസ്ത്രങ്ങളും മിക്കപ്പോഴും പാക്ക് ചെയ്യേണ്ടി വരും. എന്നാൽ ഒന്നോ രണ്ടോ ജീൻസ് അല്ലെങ്കിൽ ലെഗ്ഗിംഗ്സോ സ്കർട്ടോ എടുത്ത് അതിനു യോജിക്കുന്ന തരത്തിലുള്ള മൂന്നോ നാലോ ബനിയൻ, ടോപ്പ് തുടങ്ങിയവ എടുക്കുന്നത് പരീക്ഷിക്കാം. ഒരുപാട് വസ്ത്രങ്ങൾ പാക്ക് ചെയ്ത് ഭാരം കൂട്ടുന്നത് ഇതുവഴി ഇല്ലാതാക്കാം. വസ്ത്രങ്ങൾക്ക് ചേരുന്ന തരത്തിലുള്ല ആക്സസറീസ് എടുത്ത് കൂടുതൽ ഭംഗിയാവുകയും ചെയ്യാം.

ബുദ്ധിപൂർവ്വം തിരഞ്ഞെടുക്കാം
മറ്റെന്തിനെക്കാളും ഉപരിയായി നിങ്ങളുടെ സൗകര്യമനുസരിച്ച് വേണം വസ്ത്രങ്ങളുൾപ്പെടെയുള്ള കാര്യങ്ങൾ തിരഞ്ഞെടുക്കുവാൻ. ഭാരമില്ലാത്, എളുപ്പത്തിൽ ഉണങ്ങുന്ന, നനവ് നിൽക്കാത്ത വസ്ത്രങ്ങൾ ട്രക്കിങ്ങിനായി എടുക്കാം. ചുളിവ് വീഴാത്ത തരത്തിലുള്ള വസ്ത്രങ്ങളും വിപണിയിൽ ലഭ്യമാണ്. പകലും രാത്രിയും ഒരുപോലെ ധരിക്കുവാൻ പറ്റിയ വസ്ത്രങ്ങളെടുക്കുന്നതും ഗുണം ചെയ്യും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












