ബാംഗ്ലൂരിലെത്തി സെറ്റിൽ ആയിക്കഴിഞ്ഞാൽ എല്ലാവരും തിരയുന്നത് യാത്രകളെക്കുറിച്ചാണ്. ആഴ്ചയിലൊരു ദിവസം ഇവിടുത്തെ കാഴ്ചകൾ കണ്ട് ചെലവഴിക്കുവാൻ ഒട്ടും പ്രയാസമില്ലതാനും. ഏത് കോണിലേക്കും ബസ് സർവീസുകൾ ഉള്ളതിനാൽ റൂട്ട് മനസ്സിലാക്കി കഴിഞ്ഞാൽ കർണ്ണാടകയുടെ ബസ് പിടിക്കാം. ബസല്ലെങ്കിൽ കാറോ അല്ലെങ്കിൽ ഇരുചക്ര വാഹനങ്ങളോ വാടകയ്ക്കെടുത്തോ ടാക്സി വിളിച്ചോ പോയി വരാൻ കഴിയുമെന്നതിനാലും ഈ യാത്രകള്‍ ബുദ്ധിമുട്ടാകില്ല.
നന്ദി ഹിൽസും ലാലൽ ബാഗും കബ്ബൻ പാർക്കും വിധാൻ സൗധയുമാണ് ബാംഗ്ലൂരിൽ എല്ലാവരും ആദ്യം പോകുന്ന ഇടങ്ങൾ. ഇത് കണ്ടുകഴിഞ്ഞാൽ പിന്നെ ചെറിയ യാത്രകൾ തുടങ്ങുകയായി. ഇതാ ബാഗ്ലൂരിൽ നിന്നും വെറും 50 കിലോമീറ്ററിനുള്ളിൽ പോയി വരാൻ സാധിക്കുന്ന 10 ഇടങ്ങൾ പരിചയപ്പെടാം.

1. നെലമംഗല
ബാംഗ്ലൂരിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഒരു സാധാരണ ഇടമാണ് നെലമംഗല. അതിമനോഹരമായ പ്രകൃതിഭംഗിയും കൊത്തുപണികളും ചിത്രങ്ങളും ഒരുപാടുള്ള ക്ഷേത്രങ്ങളും ആണ് ഇവിടുത്തെ ആകർഷണം. ബാംഗ്ലൂരിൽ നിന്നും തുംകൂർ റൂട്ടിൽ 27 കിലോമീറ്റർ അകലെയാണ് നെലമംഗല സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂർ റൂറൽ ജില്ലയുടെ ഭാഗമായ ഇവിടം വെറുതേയിരിക്കുന്ന ഒരു ദിവസം ഉച്ചകഴിഞ്ഞ് ഇറങ്ങുവാൻ പറ്റിയ സ്ഥലം കൂടിയാണ്. പോയാൽ ഇവിടുത്തെ കരകൗശല വസ്തുക്കളും ഇവർ നിർമ്മിക്കുന്ന അഗർബത്തികളും വാങ്ങുവാൻ മറക്കരുത്.
2. ബെന്നാർഗട്ട നാഷണൽ പാർക്ക്
കുട്ടികളും യാത്രാ സംഘത്തിലുണ്ടെങ്കിൽ മടുപ്പിക്കാത്ത ഒരു യാത്ര നല്കുന്ന ഇടമാണ് ബന്നാർഗട്ട ദേശീയോദ്യാനം. കടുവയും മാനും ജിറാഫും ആനയും സിംഹവും കുറുക്കന്മാരും ഉൾപ്പെടെയുള്ള വന്യജീവികളെ ഇവിടെ കാണാം. വേറേതു സ്ഥലത്തു കൊണ്ടുപോയാലും ബഹളം വയ്ക്കുവാൻ സാധ്യതയുള്ള കുട്ടിക്കൂട്ടം ഇവിടെ കണ്ണും ചെവിയും കൂർപ്പിച്ച് ഈ കാഴ്ചകളിലേക്ക് നോക്കിയിരിക്കുന്നത് കാണാം. വ്യത്യസ്ത സഫാരികൾ ഇവിടെ ചെയ്യാമെനന്തിനാൽ കുട്ടികൾക്കൊപ്പം ഒരു സഫാരിയും ഇവിടെ ചെയ്യാൻ മറക്കരുത്. ബാംഗ്ലൂരിൽ നിന്നും ബെന്നാർഗട്ട ദേശീയോദ്യാനത്തിലേക്ക് 21 കിലോമീറ്ററാണ് ദൂരം.

3. രാമനഗര
ബാംഗ്ലൂരിൽ നിന്നും യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ആദ്യം വരുന്ന സ്ഥലങ്ങളിലൊന്നണ് രാമനഗര. വെറും ഒന്നര മണിക്കൂർ യാത്ര, അഥവാ 48 കിലോമീറ്റർ ദൂരത്തിലാണ് രാമനഗര സ്ഥിതി ചെയ്യുന്നത്. ചെറിയൊരു നടത്തവും മലകയറ്റവും കഴിഞ്ഞെത്തുന്ന കാഴ്ചകളാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്. വെയിലത്തും മഴയത്തും ഇവിടേക്ക് പോകാതിരിക്കുന്നതാണ് നല്ലത്. തണുപ്പുള്ള സമയമാണ് ഇവിടം സന്ദർശിക്കാൻ നല്ലത്. ട്രെക്കിങ്, ക്യാംപിങ് തുടങ്ങിയ കാര്യങ്ങളും ഇവിടെ ചെയ്യാം.
4. ദൊഡ്ഡ ആൽ മരം
ഏകദേശം 400 വർഷത്തോളം പഴക്കമുള്ള ദൊഡ്ഡ ആൽമരം ബാംഗ്ലൂരിലെ കൗതുകമുണർത്തുന്ന കാഴ്ചയാണ്. മൂന്ന് ഏക്കറോളം സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ആൽമരം ബാംഗ്ലൂരിൽ നിന്നും വെറും 28 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. കെംഗേരിയിൽ നിന്നും ദൊഡ്ഡ ആലഡ മരയിലേക്ക് ബസിന് വരാം. കേട്ടോഹള്ളി ഗ്രാമത്തിൻറെ ഭാഗമായ ഇവിടം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആൽമരങ്ങളിലൊന്നാണ്.
5. ശിവഗംഗാ ഹിൽസ്
ചെറിയൊരു ട്രക്കിങ്ങിനും പാറകയറ്റത്തിനും താല്പര്യമുണ്ടങ്കിൽ ബാംഗ്ലൂരിലെ അടുത്ത ഒഴിവ് ദിനത്തിൽ ശിവഗംഗയിലേക്ക് പോകാം. ട്രക്കേഴ്സിനെയും ഹൈക്കേഴ്സിനെയും കൂടാതെ ധാരാളം വിശ്വാസികളം ഇവിടേക്ക് വരുന്നു. സമുദ്രനിരപ്പിൽ നിന്നും 804 മീറ്റർ ഉയത്തിലാണ് ഇവിടമുള്ളത്. കല്ലിൽ കൊത്തിയ പാറകളുള്ളതിനാൽ വലിയ ബുദ്ധിമുട്ടുകളില്ലാതെ മലകയറാം. ബാംഗ്ലൂരിൽ നിന്നും 50 കിലോമീറ്റർ അകലെയാണ് ഇവിടമുള്ളത്.

6. മഞ്ചിനബെലെ
രാമനഗര ജില്ലയുടെ ഭാഗമായ മഞ്ചിനബെലെ ചൂടുകാലത്ത് വരാൻ പറ്റിയ സ്ഥലമാണ്. ബാംഗ്ലൂരിൽ നിന്നും വെറും 50 കിലോമീറ്റർ ദൂരത്തിലാണ് ഇവിടമുള്ളത്. വെള്ളത്തിലെ സാഹസിക വിനോദങ്ങളാണ് ഇവിടെ നിങ്ങൾക്ക് ചെയ്യാൻ പറ്റിയ കാര്യങ്ങൾ. ക്യാംപിങ്, കയാക്കിങ്, കനോയിങ്, വിൻഡ് സർഫിങ്, പാറകയറ്റം തുടങ്ങിയ സാഹസിക വിനോദങ്ങൾ ഇവിടെ വലിയ ചെലവില്ലാതെ പരീക്ഷിക്കാം. ഇതിന് സമീപത്തുള്ള അണക്കെട്ടിൽ പോയി പ്രകൃതി ദൃശ്യങ്ങൾ ആസ്വദിക്കുകയും ചെയ്യാം.
ബാംഗ്ലൂരിൽ നിന്നും 40 കിലോമീറ്റർ അകലെയാണ് മഞ്ചിനബെലെ ഉള്ളത്.
7. കെംപെഗൗഡ കോട്ട
ചരിത്രത്തിൽ താല്പര്യമുള്ള ഒരാളാണെങ്കിൽ ബാംഗ്ലൂരിൽ നിന്നും 45 കിമീ അകലെയുള്ള കെംപെഗൗഡ കോട്ടയിലേക്ക് പോകാം. കെപെഗൗഡയുടെ കാലത്ത് മണ്ണിൽ നിർമ്മിച്ച ഈ കോട്ട പിന്നീട് ഇന്നു കാണുന്ന രീതിയിൽ കല്ലിൽ പണിയുകയായിരുന്നു. കോട്ടയുടെ ഉള്ളിൽ പുരാതനമായ ഒരു ക്ഷേത്രം കാണാം. ഇതിനു മുകളിൽ നിന്നുള്ള പനോരമിക് കാഴ്ചകളാണ് കൂടുതൽ ആളുകളെ ഇവിടേക്ക് എത്തിക്കുന്നത്.
8. തുറഹള്ളി ഫോറസ്റ്റ്
വണ്ടിയെടുത്തോ അല്ലെങ്കിൽ സൈക്കിള് ചവിട്ടിയോ ചെറിയൊരു യാത്രയാണ് പ്ലാൻ ചെയ്യുന്നതെങ്കിൽ തുറഹള്ളി ഫോറസ്റ്റ് ആണ് പറ്റിയ സ്ഥലം. ബാംഗ്ലൂർ നഗരത്തിൽ നിന്നും ശാന്തമായ ഒരു യാത്രയാണ് തുറഹള്ളി വാഗ്ദാനം ചെയ്യുന്നത്. മരങ്ങൾ നിറഞ്ഞു നിൽക്കുന്ന ഇടത്തുകൂടി നടക്കാം എന്നതും പറ്റിയാൽ മാനുകൾ, കുരങ്ങുകൾ, ഉൾപ്പെടെയുള്ള മൃഗങ്ങളെ ഇവിടെ കാമാം.
ബൈക്ക് യാത്രകൾക്ക് പറ്റിയ ഇടം കൂടിയാണിത്. ബാംഗ്ലൂരിൽ നിന്നും 20 കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്.

9. തട്ടേക്കരെ
ബാംഗ്ലൂരിൽ നിന്ന് 40 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന തട്ടേക്കര ലേക്കിന് സമീപം സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഇടമാണ്. ഫോട്ടോഗ്രഫിക്ക് പറ്റിയ ഇവിടെ സൂര്യോദയവും സൂര്യോദയവും മാത്രമല്ല, ഫോട്ടോഗ്രഫിക്കും പ്രകൃതി നടത്തത്തിനും ഒക്കെ പറ്റിയ സ്ഥലം കൂടിയാണ്. ബന്നാർഗട്ട ദേശീയോദ്യാനത്തിന്റെ ആന വഴിത്താരയിൽ സ്ഥിതി ചെയ്യുന്ന ഇവിടെ കാണാം . പക്ഷിനിരീക്ഷണത്തിനും ഇവിടെ അവസരമുണ്ട്.
10. തൊട്ടിക്കല്ല് വെള്ളച്ചാട്ടം
ബാംഗ്ലൂരിൽ നിന്നും 50 കിലോമീറ്ററിനു താഴെയുള്ള യാത്രയിൽ ഒരു വെള്ളച്ചാട്ടം ഉൾപ്പെടുത്തിയാലോ. അങ്ങനെയെങ്കില് ടികെ ഫാൾസ് എന്നറിയപ്പെടുന്ന തൊട്ടിക്കല്ല് വെള്ളച്ചാട്ടം മികച്ച ഒരിടമാണ്. മഴക്കാലത്താണ് ഇതിന്റെ മുഴുവൻ ശക്തിയും കാണാൻ സാധിക്കുന്ന സമയം. ഫോട്ടോഗ്രഫിക്കും ട്രെക്കിങ്ങിനും ഹൈക്കിങ്ങിനും ഇവിടെ അവസരമുണ്ട്. ബാംഗ്ലൂരിൽ നിന്നും 32 കിലോമീറ്റർ ദൂരത്തിലാണ് ടികെ ഫാൾസ് സ്ഥിതി ചെയ്യുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













