Search
  • Follow NativePlanet
Share
» »ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!

ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!

റോഡ് ട്രിപ്പുകൾ എന്നും സഞ്ചാരികൾക്ക് ആവേശമാണ്. മനോഹരമായ വഴികൾ, പൂത്തുലഞ്ഞു നിൽക്കുന്ന വൃക്ഷങ്ങൾ, പച്ചപ്പ് എന്നിങ്ങനെ മനസ്സിൽ കയറിക്കൂടുന്ന കാഴ്ചകൾ കണ്ട് കടലും കരയും കായലുകളും തടാകങ്ങളും പിന്നിട്ട് പാലങ്ങൾ കയറി മലകൾ താണ്ടിയുള്ള യാത്ര. യാത്രകളെ സ്നേഹിക്കുന്നവർക്കൊപ്പം പ്രിയപ്പെട്ട റൂട്ടിലൂടെ നമുക്കും ഒരു യാത്ര പോയാലോ.. തെക്കേ ഇന്ത്യയിൽ റോഡ് ട്രിപ്പിന് പറ്റിയ ഏറ്റവും മനോഹരമായ കുറച്ച് റൂട്ടുകൾ പരിചയപ്പെടാം.

മസിനഗുഡി വഴി ഊട്ടി പോലെ പ്രത്യേകാനുഭവം നല്കുന്ന യാത്രകൾക്കാണല്ലോ ഇപ്പോഴൾ ആരാധകർ കൂടുതസ്‍. പ്രകൃതിഭംഗി നിറഞ്ഞു നിൽക്കുന്ന റൂട്ടും ഒരു മിനിറ്റുപോലും റോഡിലെ കാഴ്ചകളിൽ നിന്നു കണ്ണെടുക്കാൻ അനുവദിക്കാത്ത തരത്തിലുള്ള വഴിയോരങ്ങളും ഒക്കെയായി ആസ്വദിച്ചു പോകാൻ പറ്റിയ ചില റൂട്ടുകൾ പരിചയപ്പെടാം. ഈ അവധിക്കാലത്തെ യാത്രകളിൽ ഇതിലൊരു റോഡ് ട്രിപ്പെങ്കിലും പരീക്ഷിക്കുവാൻ മറക്കരുതേ..

Must Try Road Trip Routes In South India

ബന്ദിപ്പൂർ - പെരിയാർ

ബന്ദിപ്പൂർ ടൂ പെരിയാർ എന്നു കേള്‍ക്കുമ്പോൾ എന്താണ് തോന്നുന്നത്.. കടുവയുടെ കേന്ദ്രത്തിൽ നിന്നും അതുപോലെ തന്നെയുള്ള മറ്റൊരു സ്ഥലത്തേയ്ക്കുള്ള യാത്ര അല്ലേ.. അതെ.. കാടിനുള്ളിലൂടെ, വന്യമൃഗങ്ങളെ കണ്ട് പച്ചപ്പു ആസ്വദിച്ച് ശുദ്ധവായു ശ്വസിച്ച് ഒരു യാത്ര.. അതാണ് ബന്ദിപ്പൂർ ദേശീയോദ്യാനത്തിൽ നിന്നും പെരിയാർ കടുവാ സംരക്ഷണ കേന്ദ്രത്തിലേക്കുള്ള യാത്ര തരുന്നത്.

കാടുകളിലൂടെയുള്ള ഡ്രൈവിങ് ആണ് ഈ റൂട്ടിന്‍റെ പ്രത്യേകത. അപ്പോൾ പിന്നെ ആനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ദർശനം തരുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ബാംഗ്ലൂരിൽ നിന്ന് ഒരു ലോങ് റോ‍ഡ് ട്രിപ്പ് പോകാനാഗ്രഹിക്കുന്നവർക്കും ഈ റൂട്ട് തിരഞ്ഞെടുക്കാം. കാപ്പിത്തോട്ടങ്ങളും ഈ യാത്രയിൽ ധാരാളം കാണാം. ബന്ദിപ്പൂർ നാഷണല് പാർക്കിൽ നിന്നും തേക്കടി കുമളി വരെ 416 കിലോമീറ്ററാണ് ദൂരം. ഏകദേശം 9-10 മണിക്കൂർ നേരം ഡ്രൈവ് ചെയ്യേണ്ടതായി വരും.

കൊച്ചി- കന്യാകുമാരി

കൊച്ചിയുടെ നഗരകാഴ്ചകളിൽ നിന്നും മാറി ഗ്രാമങ്ങളും കടൽത്തീരങ്ങളും കണ്ട് ഒരു യാത്ര പോകാം. കാടും ഓഫ്റോഡും ഒന്നും പോകാൻ താല്പര്യമല്ലാത്തവർക്ക് പരീക്ഷിക്കാൻ പറ്റിയ റൂട്ട് ആണിത്. മാത്രമല്ല, കൊച്ചിയിൽ നിന്നും കൂട്ടുകാർക്കൊപ്പം ഒരു റോഡ് ട്രിപ്പ് ആണ് പ്ലാൻ ചെയ്യുന്നതെങ്കിലും ഈ റൂട്ട് തിരഞ്ഞെടുക്കാം. കടൽ, കായൽ, ബീച്ചുകൾ എന്നിങ്ങനെയാണ് ഈ റൂട്ടിലെ കാഴ്ചകള്‍ ഉള്ളത്.

യാത്ര കൂടുതല്‍ രസകരമാക്കുവാന്‍ യാത്രക്കിടയിലെ വിശ്രമ വേളകൾ വഴിയോരങ്ങളിലെ ബീച്ചുകളിലാക്കാം. ഇഷ്ടംപോലെ ബീച്ചുകൾ യാത്രയിൽ കാണാൻ സാധിക്കും. വിശ്രമിച്ചും ഫോട്ടോ എടുത്തും പ്രദേശവാസികളെ പരിചയപ്പെട്ടും ഒക്കെ ഈ ട്രിപ്പ് ആസ്വദിക്കാം. കൊച്ചിയിൽ നിന്ന് പുലർച്ചെ ഇറങ്ങി വൈകിട്ടോടു കൂടി കന്യാകുമാരിയിൽ എത്തി സൂര്യാസ്തമയം കാണുന്ന വിധത്തിൽ പ്ലാൻ ചെയ്യാം.

കൊച്ചിയിൽ നിന്ന് കന്യാകുമാരി ദേശീയപാത 66 വഴി 289 കിലോമീറ്ററാണ് ദൂരം. തിരക്കനുസരിച്ച് ഏഴു മണിക്കൂറിനും എട്ടു മണിക്കൂറിനും ഇടയിലാണ് യാത്രാ സമയം വരുന്നത്. ഒന്നോ രണ്ടോ പേരായി പോകുന്നതിനേക്കാൾ ഒരു ടീമുമായി പോയി അടിച്ചു പൊളിച്ച് വരുന്നതായിരിക്കും നല്ലത്.

മൂന്നാർ- ചെന്നൈ യാത്ര

നീണ്ട ലക്ഷ്യസ്ഥാനങ്ങള് കവർ ചെയ്തു പോകുമ്പോൾ ഏതാണ് അടുത്തയിടം എന്നു പലപ്പോഴും കണ്‍ഫ്യൂഷൻ തോന്നാറുണ്ട്. മൂന്നാറിലെത്തിയാൽ പിന്നെ പോകാന് പറ്റിയ ഒരു വഴി ചെന്നൈയിലേക്കാണ്. നല, കുന്ന്, കടൽ, കൃഷിയിടങ്ങൾ എന്നിങ്ങനെ ഒരു റോഡ് ട്രിപ്പിനെ അവിസ്മരണീയമാക്കുന്ന കാഴ്ചകളെല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്. ഒരുപാട് ദിവസമുണ്ടെങ്കിൽ വഴിയിലെ മനോഹരയിടങ്ങളിൽ തങ്ങി പോകുന്ന വിധത്തിലും യാത്ര പ്ലാൻ ചെയ്യാം.

മൂന്നാറിൽ നിന്നും ചെന്നൈയിലേക്ക് 591 കിലോമീറ്റർ ദൂരമാണുള്ളത്. 11 മുതൽ 13 മണിക്കൂർ വരെ ഈ യാത്രയ്ക്കായി എടുക്കും,

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+