ബെംഗളൂരു- എറണാകുളം റൂട്ടിൽ യാത്ര ചെയ്യുന്നവർക്ക് ഏപ്ഷനുകൾ ഇഷ്ടം പോലെയാണ്. കിടന്നുറങ്ങി പോകാൻ സ്ലീപ്പര്‍ ബസ്, കുറച്ചുകൂടി സൗകര്യം വേണമെങ്കിൽ എസി സ്ലീപ്പർ, ട്രെയിൻ ആണ് നോക്കുന്നതെങ്കിൽ ഇഷ്ടംപോലെ സർവീസുകൾ. കുറഞ്ഞ ചെലവിൽ പോകുന്നവരാണെങ്കിൽ ഉറപ്പാനും മുൻഗണന കൊടുക്കുന്നത് ട്രെയിന്‍ യാത്രകൾക്ക് തന്നെയാണ്. ക്ഷീണമറിയാടെ ലക്ഷ്യസ്ഥാനത്ത് എത്താം എന്നതാണല്ലോ ട്രെയിൻ യാത്രകളുടെ ഏറ്റവും വലിയ മെച്ചം.
എറണാകുളം- ബെംഗളൂരു റൂട്ടിൽ ഏറ്റവും വേഗത്തിലുള്ള യാത്ര സാധ്യമാക്കുന്ന ഒരു ട്രെയിൻ നമുക്ക് പരിചയപ്പെട്ടാലോ. എറണാകുളത്ത് നിന്ന് ബാംഗ്ലൂരിലേക്ക് ട്രെയിനിൽ കൺഫേം ടിക്കറ്റ് കിട്ടാൻ പ്രയാസമാണെന്ന് കരുതി ബുക്ക് ചെയ്യാതിരിക്കുന്നവർക്കും പെട്ടന്ന് യാത്ര പ്ലാൻ ചെയ്തു ബാംഗ്ലൂരിന് പോകുന്നവർക്കുമെല്ലാം പറ്റിയ ഒരു ട്രെയിനാണിത്.

എറണാകുളം ജംങ്ഷനും എസ്എംവിടി ബെംഗളൂരുവിനും ഇടയിൽ സര്‍വീസ് നടത്തുന്ന എറണാകുളം- എസ്എംവിടി ബെംഗളൂരു ത്രൈവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ആണ് ഇരുനഗരങ്ങൾക്കും ഇടയിൽ ഏറ്റവും വേഗതയേറിയ യാത്ര നല്കുന്നത്. എറണാകുളത്ത് നിന്ന് ട്രെയിൻ ആരംഭിക്കുന്നതിനാൽ നേരത്തെ എത്തി സീറ്റ് പിടിച്ചാൽ സുഖമായി പോകാം. റൂട്ട്, സമയക്രമം, സ്റ്റോപ്പ് എന്നിവയറിയാം.
എറണാകുളം- എസ്എംവിടി സൂപ്പർഫാസ്റ്റ്
ട്രെയിൻ നമ്പർ 12683 തിങ്കൾ, ബുധൻ, ഞായര്‍ ദിവസങ്ങളിൽ വൈകിട്ട് 4.50 ന് എറണാകുളം ജംങ്ഷനിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 3.55 ന് എസ്എംവിടി ബെംഗളൂരുവിൽ എത്തും. 616 കിലോമീറ്റർ ദൂരം 11 മണിക്കൂർ 5 മിനിറ്റ് കൊണ്ടാണ് ഈ ട്രെയിൻ പിന്നിടുന്നത്. സ്ലീപ്പർ, എസി ത്രി ടയർ, ടൂ ടയർ എസി എന്നിവയാണ് ഇതിനുള്ളത്. സ്ലീപ്പറിന് 380 രൂപ, എസി ത്രീ ടയറിന് 995 രൂപ, ടൂ ടയർ എസിക്ക് 1400 രൂപ എന്നിങ്ങനെയാണ് നിരക്ക്.
എറണാകുളം ജങ്ഷൻ - 16:50
ആലുവ - 17:10
തൃശ്ശൂർ - 18:00
ഒറ്റപ്പാലം - 19:04
പാലക്കാട് ജംങ്ഷൻ - 19:32
പൊടനൂർ ജംങ്ഷൻ - 20:59
തിരുപ്പൂർ - 21:38
ഇറോഡ് ജംങ്ഷൻ - 22:20
സേലം ജംങ്ഷൻ - 23:22
തിരുപ്പത്തൂർ ജങ്ഷൻ - 00:59
ബങ്കാരപേട്ട് - 02:11
കൃഷ്ണരാജപുരം - 03:04
എസ്‌എംവിടി ബെംഗളൂരു - 03:55 എന്നിങ്ങനെയാണ് സമയം.
ബെംഗളൂരു എസ്എംവിടി എറണാകുളം- സൂപ്പർഫാസ്റ്റ്
ട്രെയിൻ നമ്പർ 12684 എറണാകുളം സൂപ്പർ ഫാസ്റ്റ് തിങ്കൾ, ചൊവ്വ, വ്യാഴം എന്നീ മൂന്നു ദിവസങ്ങളിൽ വൈകിട്ട് 7.00 മണിക്ക് ബെംഗളൂരു എസ്എംവിടി സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.00 മണിക്ക് എറണാകുളം ജംങ്ഷനിൽ എത്തും. 11 മണിക്കൂറാണ് യാത്രാ സമയം.
എസ്‌എംവിടി ബെംഗളൂരു - 19:00
കൃഷ്ണരാജപുരം - 19:11
ബങ്കാരപേട്ട് - 19:59
തിരുപ്പത്തൂർ ജങ്ഷൻ - 21:14
സേലം ജംങ്ഷൻ - 22:37
ഇറോഡ് ജംങ്ഷൻ - 23:40
തിരുപ്പൂർ - 00:23
പൊടനൂർ ജംങ്ഷൻ - 01:44
പാലക്കാട് ജംങ്ഷൻ - 02:47
ഒറ്റപ്പാലം - 03:14
തൃശ്ശൂർ - 03:55
ആലുവ - 04:48
എറണാകുളം ജങ്ഷൻ - 06:00 എന്നിങ്ങനെയാണ് സമയം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













