Search
  • Follow NativePlanet
Share
» »ശിവൻ വാഴുന്ന തെക്കിന്‍റെ കൈലാസം.. ആദിയോഗിയെ കാണാം, ബാംഗ്ലൂരിൽ നിന്നു പോകാം, പ്ലാൻ ചെയ്യാം ഇങ്ങനെ

ശിവൻ വാഴുന്ന തെക്കിന്‍റെ കൈലാസം.. ആദിയോഗിയെ കാണാം, ബാംഗ്ലൂരിൽ നിന്നു പോകാം, പ്ലാൻ ചെയ്യാം ഇങ്ങനെ

കോയമ്പത്തൂരിലെ ഇഷ ആദി യോഗി: ഒരു ആത്മീയ ലക്ഷ്യസ്ഥാനം എന്നതിലുപരി ജാതി മത വ്യത്യാസമില്ലാതെ ആയിരങ്ങൾ ഒഴുകിയെത്തുന്നിടം. തമിഴ്നാട്ടിലെ ഏറ്റവും വലിയ യാത്രാ കേന്ദ്രങ്ങളിലൊന്നായി ചുരങ്ങിയ കാലം കൊണ്ട് പേരെടുത്തിരിക്കുകയാണ് കോയമ്പത്തൂരിന് സമീപമുള്ള വെള്ളിയാങ്കിരിയിലെ ആദി യോഗി ഇഷ സെന്‍റർ. എത്ര കലങ്ങിമറിഞ്ഞ മനസ്സാണെങ്കിലും ഇവിടെ വന്നു പോയാൽ മനസമാധാനവും ശാന്തതയും ഉറപ്പാണെന്നാണ് ഒരിക്കൽ വന്നവരുടെ സാക്ഷ്യം.

പോസിറ്റിവ് എർജിയുമായല്ലാതെ ഇവിടുന്നൊരാൾക്കും മടങ്ങാൻ കഴിയില്ലെന്ന് അടിവരയിട്ട് ഉറപ്പിക്കുന്നതാണ് ഇവിടെ വീണ്ടും വരുന്ന ആള്‍ക്കൂട്ടം. സദ്ഗുരു ശ്രീ ജഗ്ഗി വസുദേവ് സ്ഥാപിച്ച ഇഷ യോഗ സെന്‍ററും ആദിയോഗി ശിവ പ്രതിമയും കാണാൻ ബാംഗ്ലൂരിൽ നിന്നും ഒരു യാത്ര പോയാലോ? ബാംഗ്ലൂരിലെ വാരാന്ത്യങ്ങൾ എങ്ങനെ കുറഞ്ഞ ബജറ്റിൽ ചെലവഴിക്കണം എന്നു തിരയുന്നവർക്കുള്ള ഉത്തരമാണ് കോയമ്പത്തൂരിലെ ഇഷ ആദി യോഗി.

Isha Yoga Coimbatore One Day Trip

ഇഷാ യോഗ സെന്‍റർ

കോയമ്പത്തൂരിൽ നിന്നും 40 കിലോമീറ്റര്‌ അകലെ വെള്ളിയാംഗിരി മലനിരകളടെ താഴ്വാരത്തിലാണ് സദ്‌ഗുരു ജഗ്ഗി വാസുദേവ്‌ സ്ഥാപിച്ച ഇഷ യോഗ സെന്‍റര്‍ സ്ഥിതി ചെയ്യുന്നത്. 1994 ൽ ഈ സെന്‍റർ സ്ഥാപിച്ചെങ്കിലും ഇവിടം പ്രസിദ്ധമാകുന്നത് ആദിയോഗി ശിവപ്രതിമയുടെ വരവോടെയാണ്. ലോകത്തിലെ ഏറ്റവും വലിയ മുഖപ്രതിമയായ ഇതിൽ ശിവന്റെ മുഖമാണ് കാണാൻ സാധിക്കുക. ഇത് കാണാനും ഇവിടുത്തെ ശാന്തത അനുഭവിക്കാനും മതവ്യത്യാസമില്ലാതെ ആളുകൾ ഇവിടേക്ക് വരുന്നു.

adiyogi-coimbatore

PC:Prabhuthiru57

34 മീറ്റർ ഉയരവും (112 അടി), 45 മീറ്റർ നീളവും (147 അടി) 25 മീറ്റർ വീതിയുമുള്ള (82 അടി) ശിവപ്രതിമയുടെ ഉയരത്തിന് ചില പ്രത്യേകതകളുണ്ട്. യോഗയിലൂടെ മോക്ഷം നല്കുന്ന 112 മാർഗങ്ങളെ ഉദ്ദേശിച്ചതാണ് ഈ ഉയരമെന്നാണ് പറയുന്നത്. പ്രത്യേകിച്ച് ഒരു ദൈവത്തെ വിളിക്കാതെയും മതത്തിൽ വിശ്വാസിക്കാതെയും നിശബ്ദതയിൽ ഇവിടെ സമയം ചെലവഴിക്കാം. ശരീരവും മനസ്സും തണുപ്പിക്കാൻ തീർത്ഥത്തിലിറങ്ങി ശിവലിംഗം കണ്ട് ധ്യാനലിംഗയും കണ്ട് പോകാം.

ബാംഗ്ലൂർ- കോയമ്പത്തൂർ ഇഷ യോഗി യാത്ര

‌ബാംഗ്ലൂരിൽ നിന്നും രാത്രി കോയമ്പത്തൂരിലേക്ക് ഇഷ്ടംപോലെ സ്വകാര്യ ബസുകളും സർക്കാർ ബസുകളും സർവീസ് നടത്തുന്നു. 500 രൂപാ മുതൽ ആണ് ബാംഗ്ലൂർ-കോയമ്പത്തൂർ നിരക്ക്. കോയമ്പത്തൂരിൽ ഗാന്ധിപുരം ബസ് സ്റ്റേഷനിൽ നിന്നും ഇഷ യോഗാ സെൻററിലേക്ക് ബസ് സർവീസുണ്ട്. 14D ബസിൽ കയറി 40 രൂപ ടിക്കറ്റ് എടുത്താൽ ഇഷയിൽ ഇറങ്ങാം. ബസ് കയറുന്നതിനു മുൻപ് പ്രഭാത ഭക്ഷണം കഴിച്ച് വേണം പോകാൻ.

Isha Yoga Coimbatore One Day Trip Itinerary

PC:ManasMishra31

ഇഷയിൽ എത്തിയാൽ കുറഞ്ഞത് 2-3 മണിക്കൂർ സമയം നടന്നു കാണാനുള്ള കാഴ്ചകളുണ്ട്. എന്നിരുന്നാലും രാവിലെയോടെ ചെന്നാൽ ഉച്ചയോടെ എല്ലാം കണ്ടിറങ്ങാം. ധ്യാനിക്കാനും മറ്റും താല്പര്യം ഉണ്ടെങ്കിൽ കൂടുതൽ സമയം ചിലവഴിക്കാം. തുടർന്ന് ലേസർ ഷോ കൂടി കണ്ട് വൈകിട്ട് ഇഷ സെന്‍ററിൽ നിന്നുമിറങ്ങാം. എല്ലാ ദിവസവും വൈകിട്ട് 7.30ന് ലേസർ ഷോ ആരംഭിക്കും. 14 മിനിറ്റ് ദൈർഘ്യമുള്ള ലൈറ്റ് ആൻഡ് സൗണ്ട് ഷോ ആണിത്. തിരികെ 14D ബസിൽ കയറി ഗാന്ധിപുരത്ത് വന്ന് ബാംഗ്ലൂരിന് തിരിച്ച് വരാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+