കാശ്മീർ എന്നും സഞ്ചാരികൾക്ക് ഒരു കൗതുകമാണ്. ഒന്നു പോയവർ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന സ്ഥലം. പോകാത്തവട്ടെ ഉടനെ എങ്ങനെയെങ്കിലും ഒരു തവണയെങ്കിലും ഇവിടം സന്ദർശിക്കണമെന്ന് ആഗ്രഹവുമായിരിക്കും. അതുകൊണ്ടുതന്നെ ഇഷ്ടംപോലെ പാക്കേജുകളും ലഭ്യമാണ്. പോയി വരുമ്പോൾ ഏറ്റവും കുറഞ്ഞത് അരലക്ഷം രൂപയെങ്കിലും തീരുകയും ചെയ്യും. എന്നാൽ ഈ പറഞ്ഞ ചെലവുകളൊന്നുമില്ലാതെ, വിമാനടിക്കറ്റ് അടക്കം കുറഞ്ഞ ചെലവിൽ കാശ്മീർ യാത്ര ഒരുക്കുകയാണ് കർണാടക സ്റ്റേറ്റ് ടൂറിസം വികസന കോർപറേഷൻ അഥവാ കെ എസ് ടി ഡിസി.
മഞ്ഞു പുതച്ചു നിൽക്കുന്ന, ഒരു ക്യാൻവാസിൽ നിന്നു നേരിട്ട് ജീവന് വെച്ച പോലെ തോന്നിക്കുന്ന കാഴ്ചകളാണ് കാശ്മീരിലെങ്ങും. അതിന് വീണ്ടും ഭംഗി നല്കുന്ന മഞ്ഞും പച്ചപ്പും കൂടിയാകുമ്പോൾ എങ്ങനെ പോകാതിരിക്കുമല്ലേ. കാലത്തിനും കാഴ്ചകൾക്കും അതീതമായി നിൽക്കുന്ന കാശ്മീർ സൗന്ദര്യം കാണാൻ കെ എസ് ടി ഡിസി ഒരുക്കുന്ന പാക്കേജിനെക്കുറിച്ച് വിശദമായി വായിക്കാം.

PC:prayer flags/Unsplash
ബാംഗ്ലൂരില്‍ നിന്നാരംഭിക്കുന്ന യാത്രയിൽ കാശ്മീരിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം സന്ദർശിക്കും. യാത്രയുടെ ആദ്യ ദിവസം ശ്രീനഗർ ആണ് സന്ദർശിക്കുക. സോൻമാർഗിലേക്കുള്ള ഒരു ഡ്രൈവ്, ഝലം നദിയുടെ പ്രധാന പോഷകനദിയായ നല്ലാ സിന്ധ് എന്നിവിടങ്ങളും യാത്രയിൽ കാണും. ഹിമാലയത്തിന്റെ പീർ പഞ്ജൽ നിരകൾ, ദാൽ തടാകം, പഹൽഗാം, സോൻമാർഗ് തുടങ്ങിയ സ്ഥലങ്ങളും യാത്രയിൽ കാണും.
പഹൽഗാം
കാശ്മീർ യാത്രയിൽ ഒഴിവാക്കരുതാത്ത സ്ഥലമാണ് പഹല്‍ഗാം. കാശ്മീരിലെ കുന്നുകളുടെയും മലനിരകളും മനോഹരമായ കാഴ്ചകളാണ് ഇവിടെയുള്ളത്. കാശ്മീരിലെ മറ്റിടങ്ങളെയപേക്ഷിച്ച്
ശാന്തസുന്ദരമായ കാഴ്ചകളാണ് ഇവിടെയുള്ളത്. പഹല്‍ഗാമിലെ ബൈസാരൻ വാലി കാശ്മീരിലെ സ്വിറ്റ്സർലണ്ട് എന്നാണ് അറിയപ്പെടുന്നത്. പ്രസിദ്ധ തീർത്ഥാടനമായ അമർനാഥ് യാത്രയുമായി ബന്ധപ്പെട്ടും പഹല്‍ഗാം അറിയപ്പെടുന്നു. കുറഞ്ഞത് ഒരു ദിവസമെങ്കിലും ഇവിടെ ചെലവഴിക്കണം.
സോനാമാർഗ്
കാശ്മീർ യാത്രയിൽ എന്നും ഓർമ്മ നില്‌ക്കുന്ന കാഴ്ചകളാണ് സോനാമാർഗ് നല്കുന്നത്. വര്‍ഷത്തില്‍ എപ്പോൾ വേണമെങ്കിലും പോകാം എന്നതിനാൽ മിക്കപ്പോഴും സഞ്ചാരികളെ ഇവിടെ കാണാം. ഏതു തരത്തിലുള്ള സഞ്ചാരികളാണെങ്കിലും ഇവിടം നിങ്ങളെ മടുപ്പിക്കില്ല. ഏപ്രിൽ മുതൽ ജൂലൈ വരെയാണ് ഇവിടം സന്ദർശിക്കാൻ പറ്റിയ സമയമെങ്കിലും മറ്റു സമയത്തെ യാത്രകൾക്ക് ഇവിടം നിങ്ങളെ മടുപ്പിക്കില്ല. മഞ്ഞുപുതഞ്ഞു കിടക്കുന്ന മലനിരകളാണ് ഇവിടെ കാണാനുള്ളത്
ഫെബ്രുവരി ആദ്യ വാരത്തിൽ നടക്കുന്ന യാത്രയിൽ ടിക്കറ്റ് നിരക്ക് 31,000 രൂപയാണ്. ഡബിൾ ഷെയറിങ് അടിസ്ഥാനത്തിലാണ് യാത്രയിലെ താമസസൗകര്യം ക്രമീകരിക്കുക. വിമാന ടിക്കറ്റ്, യാത്രയിവെ താമസം, മറ്റു യാത്രാ ചാർജുകൾ തുടങ്ങിയവ അടക്കമാണ് നിരക്ക്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













