Search
  • Follow NativePlanet
Share
» »ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി

ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി

ലോക്സഭാ തിരഞ്ഞടുപ്പ് അവസാന ദിവസങ്ങളിലേക്ക് അടുക്കുകയാണ്. ഏപ്രിൽ 26 വെള്ളിയാഴ്ചയാണ് കേരളത്തിൽ തിരഞ്ഞെടുപ്പ്. മറുനാട്ടിലുള്ളവർ വോട്ടകാശം വിനിയോഗിക്കാനായി കേരളത്തിലേക്ക് എത്തും. എന്നാൽ ബാംഗ്ലൂര് പോലെ മലയാളികൾ ഏറ്റവുമധികം വസിക്കുന്ന കേരളത്തിനു പുറത്തുള്ള സ്ഥലങ്ങളിൽ നിന്നും തിരഞ്ഞെടുപ്പ് സ്പെഷ്യൽ പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചിരുന്നില്ല. ഇപ്പോഴിതാ, കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്പെഷ്യൽ ട്രെയിൻ സർവീസ് അനുവദിച്ചിരിക്കുകയാണ് റെയിൽവേ.

ബെംഗളുരു എസ്എംവിടി റെയിൽവേ സ്റ്റേഷനിൽ നിന്നും തിരുവനന്തപുരം കൊച്ചുവേളിയിലേക്കാണ് സ്പെഷ്യൽ ട്രെയിൻ സര്‍വീസ് നടത്തുക. ട്രെയിൻ ഇല്ല എന്ന കാരണത്താൽ വോട്ട് ചെയ്യാൻ വരാതിരിക്കുന്നവർക്ക് നീണ്ട വാരാന്ത്യം കൂടി കണക്കിലെടുത്ത് ഈ സർവീസ് ഉപയോഗപ്പെടുത്താം. വോട്ട് ചെയ്തു കഴിഞ്ഞ് അന്നുതന്നെ തിരികെ മടങ്ങേണ്ടവർക്കായി 26 ന് വൈകിട്ട് കൊച്ചുവേളിയിൽ നിന്ന് ബാംഗ്ലൂരിലേക്കും ട്രെയിൻ സർവീസ് നടത്തുന്നു.

Bangalore-Kerala Loksabha Election Special Train Service

ബെംഗളുരു- കൊച്ചുവേളി സ്പെഷ്യൽ (06549)

ബെംഗളുരു എസ്എംവിടി റെയിൽവേ സ്റ്റേഷനിൽ നിന്നു വ്യാഴാഴ്ച വൈകിട്ട് 3.40 ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 7.00 മണിക്ക് കൊച്ചുവേളിയിൽ എത്തും. 15 മണിക്കൂർ 10 മിനിറ്റാണ് യാത്രാ ദൈർഘ്യം.
എസി ത്രീ എക്കോണമി, എസി ടൂ ടയർ എന്നിവ ബുക്കിങ്ങിനായി ലഭ്യമാണ്. എസി ത്രീയ്ക്ക് 1395 രൂപയും എസി ടൂവിന് 2095 രൂപയുമാണ് നിരക്ക്.

ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 9.30 മണി വരെയുള്ള കണക്ക് അനുസരിച്ച് 25 വ്യാഴാഴ്ച എസി ത്രീയിൽ 502 സീറ്റുകളും എസി ടൂ ടയറിൽ 71 സീറ്റുകളും ബുക്കിങ്ങിനായി ലഭ്യമാണ്.

ബെംഗളുരു എസ്എംവിടി - 15:50
കൃഷ്ണരാജപുരം - 16:03
ബംഗാരപേട്ടെ - 16:55
സേലം ജംങ്ഷൻ - 20:03
ഇ റോഡ് ജംങ്ഷൻ - 21:03
തിരുപ്പൂർ -21:48
കോയമ്പത്തൂർ- 22:53
പാലക്കാട് ജംങ്ഷൻ -23:56
തൃശൂർ - 01:13
എറണാകുളം ടൗൺ - 02:23
കോട്ടയം -03:33
തിരുവല്ല - 04:03
ചെങ്ങന്നൂർ - 04:15
കൊല്ലം ജംങ്ഷൻ - 05:15
കൊച്ചുവേളി - 07:00.

കൊച്ചുവേളി- ബെംഗളുരു സ്പെഷ്യൽ (06550)

തിരികെ കൊച്ചുവേളിയിൽ നിന്നും വെള്ളിയാഴ്ച രാവിലെ 8.00 മണിക്ക് പുറപ്പെട്ട് അന്ന് രാത്രി 11.50ന് എസ്എംവിടി ബെംഗളുരുവില്‍ എത്തും. 15 മണിക്കൂർ 50 മിനിറ്റാണ് യാത്രാ സമയം. എസി ത്രീ എക്കോണമി, എസി ടൂ ടയർ എന്നീ ക്ലാസുകളാണ് ലഭ്യമായിട്ടുള്ളത്.

കൊച്ചുവേളി - 08:00
കൊല്ലം ജംങ്ഷൻ - 09:00
ചെങ്ങന്നൂർ - 10:03
തിരുവല്ല - 10:14
കോട്ടയം - 10:43
എറണാകുളം ടൗൺ - 11:50
തൃശൂർ - 13:00
പാലക്കാട് ജംങ്ഷൻ - 14:40
കോയമ്പത്തൂർ - 16:20
തിരുപ്പൂർ - 17:13
ഇ റോഡ് ജംങ്ഷൻ - 17:55
സേലം ജംങ്ഷൻ - 18:47
ബംഗാരപേട്ടെ - 21:58
കൃഷ്ണരാജപുരം - 22:41
ബെംഗളുരു എസ്എംവിടി - 23:50

ഇത് കൂടാതെ വെള്ളിയാഴ്ച വോട്ട് ചെയ്തു അന്നു തന്നെ ബാംഗ്ലൂരിന് മടങ്ങുവാൻ കഴിയുന്ന വിധത്തിൽ വേറെയും ട്രെയിനുകൾ സർവീസ് നടത്തുന്നു.

കൊച്ചുവേളി യശ്വന്ത്പൂർ എസി എക്സ്പ്രസ് (22678) വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.50ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് ശനിയാഴ്ച രാവിലെ 3.55 ന് യശ്വന്ത്പൂരിലെത്തും.
കൊച്ചുവേളി- മൈസൂർ എക്സ്പ്രസ് (16316) വൈകിട്ട് 4.45 ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് ശനിയാഴ്ച രാവിലെ 8.54 ന് കെങ്കേരിയിൽ എത്തും.

മറ്റൊരു ട്രെയിനായ കൊച്ചുവേളി- യശ്വന്ത്പൂർ ഗരീബ് രഥ് എക്സ്പ്രസ് വൈകിട്ട് 17:00 ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് ശനിയാഴ്ച രാവിലെ 09:30 ന് കെങ്കേരിയിൽ യശ്വന്ത്പൂരിലെത്തും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+