Search
  • Follow NativePlanet
Share
» »ബാംഗ്ലൂർ-മൂന്നാർ സ്ലീപ്പർ ബസ് സ്ഥിരമാക്കാൻ കർണ്ണാടക, സുഖമായി മൂന്നാർ കണ്ടുപോകാം, ബെംഗളുരു മലയാളികളേ,വന്നോളൂ

ബാംഗ്ലൂർ-മൂന്നാർ സ്ലീപ്പർ ബസ് സ്ഥിരമാക്കാൻ കർണ്ണാടക, സുഖമായി മൂന്നാർ കണ്ടുപോകാം, ബെംഗളുരു മലയാളികളേ,വന്നോളൂ

ബെംഗളുരുവിൽ നിന്നും വാരാന്ത്യ യാത്രകൾ നീണ്ട യാത്രയാക്കുന്നുണ്ടെങ്കിൽ പറ്റിയ സ്ഥലങ്ങളിലൊന്നാണ് മൂന്നാർ. ബാംഗ്ലൂരിന്‍റെ നിലയ്ക്കാത്ത തിരക്ക്, ട്രാഫിക് ബ്ലോക്ക്.. ഇങ്ങനെയൊക്കെ മടുത്തിരിക്കുമ്പോൾ സമാധാനമുള്ള ഒരിടം തേടുന്നുണ്ടെങ്കിൽ മൂന്നാറാണ് ഉത്തരം.
അതും കുറഞ്ഞ ചെലവിൽ കെഎസ്ആർടിസി ബസിൽ വന്നാലോ.. സഞ്ചാരികൾക്ക് ആവേശം നല്കി ബെംഗളൂരുവിൽ നിന്ന് മൂന്നാറിലേക്കുള്ള വാരാന്ത്യ സ്പെഷൽ സർവീസ് സ്ഥിരമാക്കാൻ ആലോചിക്കുകയാണ് കർണാടക ആർടിസി. ഇതോടെ ഏതു ദിവസം വേണമെങ്കിലും മൂന്നാറിലേക്ക് ടിക്കറ്റ് എടുക്കാം.

വാരാന്ത്യങ്ങളില്‍ യാത്ര ചെയ്യുന്നവർക്കായി കർണ്ണാടക ആർടിസി ബെംഗളുരുവിൽ നിന്നു വെള്ളിയാഴ്ചകളിലും തിരികെ മൂന്നാറിൽ നിന്നു ഞായറാഴ്ചകളിലും നോൺ എസി സ്ലീപ്പർ ബസ് സര്‍വീസ് നടത്തുന്നുണ്ട്. ഉത്സവ സീസണുകളിൽ മാത്രം സർവീസ് നടത്തിയിരുന്ന ഈ ബസ് സാധാരണക്കാരായ യാത്രക്കാർക്ക് ആശ്വസമായി സ്ഥിരം സർവീസ് ആക്കാനാണ് കർണ്ണാടക ആർടിസി ഒരുങ്ങുന്നത്. ഇതോടെ ബെംഗളുരു മലയാളികൾ അടക്കമുള്ളവർക്ക് യാത്രകൾക്കായി മൂന്നാറും തിരഞ്ഞെടുക്കാം. നിലവിൽ സ്പെഷ്യൽ സർവീസ് ആയിട്ടാണ് ഇത് ഓടുന്നത്.

Bangalore- Munnar Karnataka RTC Sleeper Bus Route Timings Fare And Details

ബെംഗളുരു- മൂന്നാർ കർണ്ണാടക ആർടിസി ബസ്

ശാന്തി നഗര്‍ ബസ് സ്റ്റാൻഡിൽ നിന്ന് രാത്രി 9.11 ന് പുറപ്പെടുന്ന നോൺ എസി സ്ലീപ്പർ ബസ് സേലം, കോയമ്പത്തൂർ, പൊള്ളാച്ചി, ഉദുമൽപേട്ട് വഴി രാവിലെ 10.05ന് മൂന്നാറിലെത്തും. 13 മണിക്കൂറാണ് യാത്രാ സമയം. 1246 രൂപയാണ് ടിക്കറ്റ് നിരക്ക്.

ബെംഗളുരു ശാന്തി നഗര്‍ ബസ് സ്റ്റാൻഡ് - 21:11
ക്രൈസ്റ്റ് കോളേജ് - 21:20
സെന്‍റ് ജോൺസ് ഹോസ്പിറ്റൽ - 21:35
ഇലക്ട്രോണിക് സിറ്റി - 21:45
കോയമ്പത്തൂർ - 05:03
പൊള്ളാച്ചി - 06:28
ഉദുമൽപേട്ട് - 07:18
മൂന്നാർ - 10:03.

മൂന്നാർ- ബെംഗളുരു കർണ്ണാടക ആർടിസി ബസ്

മൂന്നാറിൽ നിന്ന് വൈകിട്ട് 5.08 ന് പുറപ്പെടുന്ന ബസ് പിറ്റേദിവസം രാവിലെ 6.30നു ബെംഗളൂരുവിലെത്തും 13 മണിക്കൂർ 22 മിനിറ്റാണ് യാത്രാ സമയം.

മൂന്നാർ - 17:08
ഉദുമൽപേട്ട് - 20:20
പൊള്ളാച്ചി - 21:20
ബെംഗളുരു മജസ്റ്റിക് ബസ് സ്റ്റാൻഡ് - 06:30

കേരളാ ആർടിസി ബെംഗളുരു-മൂന്നാര്‍ സ്വിഫ്റ്റ് ബസ്

കേരളാ ആർടിസിയുടെ ഒരു സ്വിഫ്റ്റ് ഡീലക്സ് ബസും ബെംഗളുരു - മൂന്നാര്‍ - ബെംഗളുരു റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്. പ്രതിദിന ബസ് സർവീസ് ആണിത്.
മൈസൂർ വഴി സുൽത്താൻ ബത്തേരി - കൽപ്പറ്റ - താമരശ്ശേരി - കോഴിക്കോട് - കോട്ടക്കൽ - എടപ്പാൾ -തൃശൂർ -അങ്കമാലി - പെരുമ്പാവൂർ - കോതമംഗലം - അടിമാലി - വഴിയാണ് മൂന്നാറിൽ എത്തുന്നത്.
ബാംഗ്ലൂരിൽ നിന്നും വൈകിട്ട് 4.00 മണിക്ക് എടുക്കുന്ന ബസ് പിറ്റേന്ന് രാവിലെ 07:50 ന് മൂന്നാറിൽ എത്തിച്ചേരും.

മൂന്നാറിൽ നിന്നും വൈകിട്ട് 3.30ന് പുറപ്പെടുന്നസർവീസ് പിറ്റേന്ന് രാവിലെ 07:25ന് ബാംഗ്ലൂരിൽ എത്തിച്ചേരും. സാധാരണ ദിവസങ്ങളിൽ 913 രൂപയും വാരാന്ത്യങ്ങളിൽ 1191 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
അതേസമയം ഈ ബസിന്‍റെ റൂട്ട് മാറ്റണണെന്ന ആവശ്യവും നിലനിൽക്കുന്നുണ്ട്. സേലം, കോയമ്പത്തൂർ വഴിയാക്കിയാൽ യാത്രാസമയത്തിൽ ഗണ്യമായ കുറവുണ്ടാകും

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+