Search
  • Follow NativePlanet
Share
» »ഓണത്തിരക്കിന് മുന്‍പ് നാട്ടിലെത്താം, യെലഹങ്ക- എറണാകുളം റൂട്ടിൽ സ്പെഷ്യൽ ഗരീബ് രഥ്, ആകെ എട്ട് സ്റ്റോപ്പ്

ഓണത്തിരക്കിന് മുന്‍പ് നാട്ടിലെത്താം, യെലഹങ്ക- എറണാകുളം റൂട്ടിൽ സ്പെഷ്യൽ ഗരീബ് രഥ്, ആകെ എട്ട് സ്റ്റോപ്പ്

ബെംഗളുരു മലയാളികൾ എങ്ങനെയും ഓണത്തിന് നാട്ടിലെത്താനുള്ള തയ്യാറെടുപ്പിലാണ്. സ്ഥിരം ട്രെയിനുകളുടെ സീറ്റ് ബുക്കിങ് പണ്ടേ തീർന്നു. സ്വകാര്യ ബസുകളെ ആശ്രയിക്കാമെന്ന് വെച്ചാൽ മൂവായിരം മുതൽ 5000 രൂപാ വരെയാണ് നിരക്ക്. കെഎസ്ആർടിസി സ്പെഷ്യൽ ബസുകളുടെ ബുക്കിങും ഏകദേശം പൂർത്തിയായിരിക്കുകയാണ്. ഇനി ആശ്രയം സ്പെഷ്യൽ ട്രെയിനുകളാണ്. ഓണത്തോട് അടുപ്പിച്ചുള്ള ദിവസങ്ങളിൽ ടിക്കറ്റ് കിട്ടാനില്ല. ഓണം ആഘോഷങ്ങൾക്ക് കുറച്ചു നേരത്തെ പോകാനാണ് പ്ലാൻ എങ്കിൽ യെലഹങ്ക- എറണാകുളം ഗരീബ് രഥ് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചിട്ടുണ്ട്.

ഓണം തിരക്കുകള്‍ക്ക് മുൻപായി നാട്ടിലെത്തുവാൻ ആഗ്രഹിക്കുന്നവർക്ക് പോകാൻ പറ്റിയ ട്രെയിനാണ് യെലഹങ്ക- എറണാകുളം - യെലഹങ്ക ഗരീബ് രഥ് പ്രത്യേക ട്രെയിൻ. ആഴ്ചയിൽ മൂന്ന് സർവീസുകളാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. യെലഹങ്ക - എറണാകുളം ഗരീബ് രഥ് സ്പെഷ്യൽ സർവീസ്, സമയം, തിയതി, ടിക്കറ്റ് നിരക്ക്, സ്റ്റോപ്പുകൾ തുടങ്ങിയ കാര്യങ്ങള്‍ വിശദമായി അറിയാം.

യെലഹങ്ക- എറണാകുളം ഗരീബ് രഥ് സ്പെഷ്യൽ (06102)

യെലഹങ്ക- എറണാകുളം ഗരീബ് രഥ് സ്പെഷ്യൽ (06102) സെപ്റ്റംബർ 2 മുതൽ ഏഴ് വരെയുള്ള തിയതികളില്‍ തിങ്കൾ , വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ്. രാവിലെ 5.00 മണിക്ക് യെൽഹങ്ക ജംങ്ഷനിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ ഉച്ചകഴിഞ്ഞ് 2.20 ന് എറണാകുളം ജംങ്ഷനിൽ എത്തിച്ചേരും. 9 മണിക്കൂർ 20 മിനിറ്റാണ് യാത്രാ സമയം. എസി ചെയർ കാറിന് 775 രൂപയും എസി ത്രീ ടയറിന് 995 രൂപയുമാണി നിരക്ക്. തൃശൂർ, ഷൊർണൂർ, പാലക്കാട്, കോയമ്പത്തൂർ, വൈറ്റ്ഫീല്‍ഡ്, കെ ആര്‍ പുരം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.

യെലഹങ്ക ജംങ്ഷൻ - ‌05:00
കൃഷ്ണരാജപുരം - ‌05:20
വൈറ്റ്ഫീൽഡ് - ‌05:31
സേലം ജംങ്ഷൻ - ‌08:58
ഇറോഡ് ജംങ്ഷൻ - ‌09:50
തിരുപ്പൂർ - ‌10:33
പോഡന്നൂർ ജംങ്ഷൻ- ‌11:15
പാലക്കാട് - ‌12:08
തൃശൂർ - ‌13:18
എറണാകുളം ജംങ്ഷൻ - ‌14:20 എന്നിങ്ങനെയാണ് സമയക്രമം.

എറണാകുളം - യെലഹങ്ക ഗരീബ് രഥ് സ്പെഷ്യൽ (06101)

എറണാകുളം - യെലഹങ്ക ഗരീബ് രഥ് സ്പെഷ്യൽ (06101-)
എറണാകുളം ജംങ്ഷനിൽ നിന്ന് ഉച്ചയ്ക്ക് 12.40ന് പുറപ്പെടുന്ന ട്രെയിൻ 10 മണിക്കൂർ 20 മിനിറ്റ് യാത്രയ്ക്കൊടുവിൽ രാത്രി 11.00 മണിക്ക് യെലഹങ്ക ജംങ്ഷനിൽ എത്തിച്ചേരും. സെപ്റ്റംബർ ഒന്ന് മുതൽ ആറ് വരെയുള്ള ഞായർ, ബുധൻ വെള്ളി ദിവസങ്ങളിലാണ് സർവീസ്. 13 കോച്ചുകളാണ് ട്രെയിനിൽ ഉണ്ടാകുക.

എറണാകുളം ജംങ്ഷൻ - 12:40
തൃശൂർ - 13:53
പാലക്കാട് - 15:15
പോഡന്നൂർ ജംങ്ഷൻ -16:13
തിരുപ്പൂർ - 16:58
ഇറോഡ് ജംങ്ഷൻ - 17:45
സേലം ജംങ്ഷൻ - 18:33
വൈറ്റ്ഫീൽഡ് - 21:21
കൃഷ്ണരാജപുരം - 21:31
യെലഹങ്ക ജംങ്ഷൻ - 23:00 എന്നിങ്ങനെയാണ് സമയക്രമം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: onam 2024 bangalore train
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+