Search
  • Follow NativePlanet
Share
» »ബാംഗ്ലൂർ കാണാൻ ഇതിലും മികച്ച ഡീൽ ഇല്ല! വോൾവോ ബസിൽ 'ബെംഗളുരു ദർശിനി' പാക്കേജ്..നഗരം ചുറ്റാം, ചെലവും കുറവ്

ബാംഗ്ലൂർ കാണാൻ ഇതിലും മികച്ച ഡീൽ ഇല്ല! വോൾവോ ബസിൽ 'ബെംഗളുരു ദർശിനി' പാക്കേജ്..നഗരം ചുറ്റാം, ചെലവും കുറവ്

ബാംഗ്ലൂർ യാത്രകൾ എന്തൊക്കെ കാണണമെന്നത് പലപ്പോഴും വലിയ ഒരു സംശയമാണ്. പല തരത്തിലുള്ള ഉത്തരങ്ങൾ കിട്ടുമെങ്കിലും പ്ലാൻ തുടങ്ങുന്നത് മിക്കപ്പോഴും പുലർച്ചെ നന്ദി ഹിൽസിലേക്ക് പോവുക, വന്ന ശേഷം മറ്റു കാഴ്ചകൾ എന്നായിരിക്കും. ഇവിടെ പോയി വരുമ്പോഴേയ്ക്കും പിന്നെ ക്ഷീണമായി, അവസാനം വൈകിട്ട് കൊമേഷ്യൽ സ്ട്രീറ്റിലോ എംജി റോഡിലോ പോയി യാത്ര അവസാനിപ്പിക്കുകയായിരുക്കും നടക്കുക. ഒടുവിൽ ബാംഗ്ലൂർ സിറ്റി ശരിക്കൊന്നു കാണാൻ പറ്റിയില്ലല്ലോ എന്ന വിഷമവും...

ഈ വിഷമം ഒഴിവാക്കുവാനും ആരെയും ആശ്രയിക്കാതെ ബാംഗ്ലൂർ സിറ്റി ടൂർ നടത്താനും സഹായിക്കുന്ന പാക്കേജുകൾ ബാംഗ്ലൂരിലുണ്ട്. തനിയെ പ്ലാൻ ചെയ്തു പോകുന്നതിനേക്കാൾ സ്ഥലങ്ങൾ കാണാം എന്നതു മാത്രമല്ല, ചിലവു കുറവും മികച്ച യാത്രയും ക്രമീകരണങ്ങളും ഉറപ്പു നല്കുന്നവയാണ് ബെംഗളുരു സിറ്റി ടൂർ പാക്കേജുകള്. അതിലൊന്നാണ് ബെംഗളുരു ദർശിനി.

BMTC Bengaluru Darshini Package

ബെംഗളുരു ദർശിനി

ബാംഗ്ലൂർ നഗരത്തിലെ പ്രധാന കാഴ്ചകളും ക്ഷേത്രങ്ങളും മ്യൂസിയങ്ങളും ഉൾപ്പെടെയുള്ള സ്ഥലങ്ങളും ഉദ്യാനങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ബാംഗ്ലൂർ സിറ്റി ടൂർ ആണ് ബിഎംടിസി (ബെംഗളുരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ) നടത്തുന്ന ബെംഗളുരു ദർശിനി പാക്കേജ്. ബാംഗ്ലൂരിലെ പ്രധാന കാഴ്ചകൾ കാണാൻ ആഗ്രഹിക്കുന്നവരെ പ്രത്യേകം സജ്ജീകരിച്ച ബസിൽ പ്രധാന സ്ഥലങ്ങൾ കൊണ്ടുപോയി കാണിച്ച് തിരികെ ബസ് സ്റ്റാൻഡിൽ എത്തിക്കുന്ന പാക്കേജാണിത്.

ബെംഗളുരു ദർശിനി പാക്കേജ്

എല്ലാ ദിവസവും ബുക്ക് ചെയ്യാൻ സാധിക്കുന്ന ഈ പാക്കേജ് തനിച്ച് ബാംഗ്ലൂരിൽ എത്തിയവർക്കും എങ്ങനെ ബാംഗ്ലൂർ കാണാം എന്നാഗ്രഹിക്കുന്നവർക്കും തീർത്തും വ്യത്യസ്തരായ ഒരു കൂട്ടം ആളുകൾക്കൊപ്പം നഗരം എക്സ്പ്ലോർ ചെയ്യാൻ താല്പര്യമുള്ളവർക്കും നടത്താൻ പറ്റിയ പാക്കേജാണ്. കുറഞ്ഞ ചെലവ് തന്നെയാണ് ഇതിന്റെ പ്രത്യേകത. ഒറ്റ ദിവസത്തെ യാത്രയിൽ ബാംഗ്ലൂരിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ എമിക്കവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

BMTC Bengaluru Darshini Package

ബെംഗളുരു ദർശിനി പാക്കേജ്

ബാംഗ്ലൂർ മജസ്റ്റിക് ബസ് സ്റ്റാൻഡിൽ നിന്നും എല്ലാ ദിവസവും രാവിലെ 8.46 ന് ബെംഗളുരു ദർശിനി യാത്ര ആരംഭിക്കും. ബിഎംടിസിയുടെ വോൾവോ ബസിലാണ് യാത്ര പോകുന്നത്. ബാംഗ്ലൂർ ഇസ്കോൺ ക്ഷേത്രം, വിധാൻ സൗധ, കർണ്ണാടക ഹൈക്കോടതി, ടിപ്പു പാലസ്, ഗവി ഗംഗാധരേശ്വര ക്ഷേത്രം , ദൊഡ്ഡ ഗണപതി, ലാൽ ബാഗ്, കർണ്ണാടക സിൽക്ക്, നാഷണൽ ഗാലറി, വിശ്വേശ്വരയ്യ മ്യൂസിയം, വെങ്കട്ടപ്പ ആർട്ട് ഗാലറി, കബ്ബൺ പാർക്ക് എന്നീ സ്ഥലങ്ങളാണ് സന്ദര്‍ശിക്കുന്നത്.

രാവിലെ 9.30 ഓടുകൂടി ഇസ്കോൺ ക്ഷേത്രം ആണ് യാത്രയിലെ ആദ്യ ലക്ഷ്യസ്ഥാനം. താരതമ്യേന പുതിയതാണെങ്കിലും കർണ്ണാടകയിലെ ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട ഒരു സ്ഥാനം ഇതിനുണ്ട്. തുടർന്ന് വിധാന്‍ സൗധ, ഒപ്പം കര്‍ണ്ണാടക ഹൈക്കോടതി, സമീപത്തെ മറ്റു പ്രധാന കാഴ്ചകള്‍ എന്നിവ കണ്ട ശേഷം നേരെ ടിപ്പു സുല്‍ത്താൻ പാലസിലേക്ക് എത്തും. ഏകദേശം 11.30 വരെ ഇവിടെ ചെലവഴിച്ച ശേഷം പേരുകേട്ട ഗവി ഗംഗാധരേശ്വര ക്ഷേത്രത്തിലേക്ക് പോകും.

വിചിത്രമായ നിർമ്മാണരീതികൊണ്ട് പ്രസിദ്ധമായ ഗവി ഗംഗാധരേശ്വര ക്ഷേത്രം ബന്നാർഗട്ട റോഡിൽ ഹുളിമാവിനു സമീപം ഗവിപുരം എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത് . ഇവിടുന്ന് അടുത്ത യാത്ര 1537 ൽ കെംപെ ഗൗഡ നിർമ്മിച്ച ദൊഡ്ഡ ഗണപതി ക്ഷേത്രത്തിലേക്കാണ്. ദൊഡ്ഡ ബസവനഗുഡി എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. തുടർന്ന് ഉച്ചഭക്ഷണം കഴിച്ച ശേഷം ബാംഗ്ലൂരിലെ പ്രസിദ്ധ ഉദ്യാനമായ ലാൽ ബാഗ് സന്ദർശിക്കും. ഒരു മണിക്കൂർ ഇവിടെ ചെലവഴിച്ച ശേഷം രണ്ടരയോടെ കർണ്ണാടക സിൽക്ക് എംപോറിയം, എംജി റോഡ് തുടങ്ങി സ്ഥലങ്ങൾ കാണും

തുടർന്ന് നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട്, സർ എം വിശ്വേശരയ്യ മ്യൂസിയം, വെങ്കട്ടപ്പ ആർട്ട് ഗാലറി, കബ്ബണ്‍ പാർക്ക് എന്നീ സ്ഥലങ്ങളും സന്ദർശിച്ച് വൈകിട്ട് ആറു മണിയോടെ കെംപെഗൗഡ ബസ് സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കും. ബിഎംടിസി വോൾവോ ബസിലുള്ള യാത്രയ്ക്ക് ഒരാൾക്ക് 431 രൂപയാണ് നിരക്ക്. യാത്രയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 7022030257 എന്ന നമ്പറിൽ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+