Search
  • Follow NativePlanet
Share
» »നന്ദിയുടെ കൊമ്പുകൾക്കിടയിലൂടെ കടന്ന് ഗുഹയിലെത്തുന്ന സൂര്യപ്രകാശം....അതിശയിപ്പിക്കും ഈ ശിവക്ഷേത്രം!!!

നന്ദിയുടെ കൊമ്പുകൾക്കിടയിലൂടെ കടന്ന് ഗുഹയിലെത്തുന്ന സൂര്യപ്രകാശം....അതിശയിപ്പിക്കും ഈ ശിവക്ഷേത്രം!!!

ബെംഗളുരുവിലെ പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് ഹുളിമാവിൽ സ്ഥിതി ചെയ്യുന്ന ഗവിപുരം ഗുഹാ ക്ഷേത്രം. കൂടുതലറിയാനായി വായിക്കാം.

വെറും ഒരു ആരാധനാലയം എന്നിതിലുപരിയാണ് വിശ്വാസികൾക്ക് ക്ഷേത്രങ്ങൾ. തങ്ങളുടെ ദു:ഖങ്ങളും ആധികളും എന്നാം ദൈവത്തിനു സമർപ്പിച്ച് മനശാന്ത ത ടേനാലും ആഗ്രഹങ്ങൾ സാധിക്കാനും ഒക്കെ ഓടിയെത്തുന്ന ക്ഷേത്രങ്ങൾ ഭക്തർക്ക് അവരുടെ എല്ലാമെല്ലാമാണ്. ഭാരതത്തിലെ ക്ഷേത്രങ്ങളുടെ കഥ നോക്കുമ്പോൾ, നിർമ്മാണ രീതികളെപ്പറ്റി പഠിക്കുമ്പോൾ ഇക്കാര്യങ്ങൾ കൂടുതൽ വ്യക്തമാകും. ഭൂമിക്കടിയിൽ നിർമ്മിച്ച ക്ഷേത്രങ്ങളും, എക്ര ശക്തമായ കാറ്റിലും കാറ്റിൻറെ ദിശയ്ക്കെതിരെ പാറുന്ന കൊടിമരമുള്ള ക്ഷേത്രവും സരിഗമ പാടുന്ന ക്ഷേത്രത്തിലെ തൂണുകളും നിലം സ്പർശിക്കാത്ത തൂണുകളുള്ള ക്ഷേത്രങ്ങളും ഒക്കെ ഭാരതീയരുടെ നിർമ്മാണ വൈദഗ്ധ്യത്തെയാണ് കാണിക്കുന്നത്. ഇത്തരം പ്രത്യേകതകളുള്ള ധാരാളം ക്ഷേത്രങ്ങൾ രാജ്യത്തിന്റെ വല ഭാഗങ്ങളിലും കാണാം. അത്തരത്തിൽ ഒന്നാണ് ബെംഗളുരുവിലെ ഹുളിമാവിൽ സ്ഥിതി ചെയ്യുന്ന ഗവി ഗംഗാധരേശ്വര ക്ഷേത്രം. ഗുഹാ ക്ഷേത്രമെന്ന് അറിയപ്പെടുമ്പോഴും മറ്റനേകം അത്ഭുതങ്ങളും അടയാളങ്ങളും കാണിക്കുന്ന ഈ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ അറിയാം....

ഗവി ഗംഗാധരേശ്വര ക്ഷേത്രം

ഗവി ഗംഗാധരേശ്വര ക്ഷേത്രം

ഭാരതീയ നിർമ്മാണ കലയുടെ അടയാളമായി നിലകൊള്ളുന്ന അതിപുരാതനമായ ഒരു ക്ഷേത്രമാണ് ബെംഗളുരുവിലെ ഗവി ഗംഗാധരേശ്വര ക്ഷേത്രം. ബന്നാർഗട്ട റോഡിൽ ഹുളിമാവിനു സമീപം സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ചില അത്ഭുത കാര്യങ്ങൾ സംഭവിക്കുന്ന ഇടം കൂടിയാണ്. പാറ തുരന്ന് നിർമ്മിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രം അത്തരത്തിലും പ്രശസ്തമാണ്.

PC:Pavithrah

നഗര സ്ഥാപകന്റെ ക്ഷേത്രം

നഗര സ്ഥാപകന്റെ ക്ഷേത്രം

ബെംഗളുരു നഗരത്തിന്റെ സ്ഥാപകൻ എന്നറിയപ്പെടുന്ന കെംപഗൗഡ ഒന്നാമന്റെ കാലത്താണ് ഈ ക്ഷേത്രം ഇപ്പോൾ കാണുന്ന രീയിയിൽ നിർമ്മിക്കപ്പെട്ടത് എന്നാണ് വിശ്വാസം. 16-ാം നൂറ്റാണ്ടിൽ പുനർനിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം നിർമ്മാണ കലയിലെ ഒരു അത്ഭുതമാണെന്ന പറയാതെ വയ്യ. അത്രയധികം സവിശേഷതകളാണ് കല്ലിൽ കൊത്തിയ ഈ ക്ഷേത്രത്തിനുള്ളത്.

PC:Nvvchar

ബെംഗളുരുവിലെ പുരാതന ക്ഷേത്രം

ബെംഗളുരുവിലെ പുരാതന ക്ഷേത്രം

ബെംഗളുരുവിൽ ഇന്നു നിലനിൽക്കുന്ന ക്ഷേത്രങ്ങളിൽ ഏറ്റവും പഴക്കമുണ്ട് എന്നു വിശ്വസിക്കപ്പെടുന്നതാണ് ഗവി ഗംഗാധരേശ്വര ക്ഷേത്രം. ഒൻപതാം നൂറ്റാണ്ടിൽ ഗൗതമൻ എന്ന പ്രശസ്ത മഹർഷി നിർമ്മിച്ചതാണ് എന്നാണ് കരുതപ്പെടുന്നത്. രാമ രായ എന്ന ഭരണാധികാരിയുടെ കീഴിൽ അഞ്ച് വർഷം തടവിലാക്കപ്പെട്ട കെംപെ ഗൗഡ ഒന്നാമൻ തിരിച്ചെത്തിയതിനു ശേഷം നിർമ്മിച്ച ക്ഷേത്രമാണിത്. ഒറ്റക്കല്ലിലാണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടിരിക്കുന്നത്

PC:William Campbell

ആയിരക്കണക്കിന് വിശ്വാസികൾ

ആയിരക്കണക്കിന് വിശ്വാസികൾ

നിർമ്മാണത്തിലെ പ്രത്യേകതകൾ കൊണ്ട് വിശ്വാസികളുടെ മാത്രമല്ല, എല്ലാവരുടെയും മനസ്സിൽ ഇടം നേടിയ ക്ഷേത്രമാണ് ഗംഗാധരേശ്വര ക്ഷേത്രം. ആയിരക്കണക്കിന് വിശ്വാസികളാണ് ഓരോ ദിവസവും ഇവിടെ എത്തുന്നത്. ശിവനെ ഗംഗാധരേശ്വരനായി ആരാധിക്കുന്ന ഇവിടെ ഒരു ഗുഹയ്ക്കുള്ളിലായാണ് ശിവലിംഗം സ്ഥിതി ചെയ്യുന്നത്.

PC:Pavithrah

നന്ദിയുടെ കൊമ്പുകൾക്കിടയിലൂടെ ശിവലംഗത്തിലെത്തുന്ന സൂര്യൻ

നന്ദിയുടെ കൊമ്പുകൾക്കിടയിലൂടെ ശിവലംഗത്തിലെത്തുന്ന സൂര്യൻ

ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നത് ഇവിടെ എത്തുന്ന സൂര്യപ്രകാശമാണ്. വർഷത്തിലെ ചില പ്രത്യേക ദിവസങ്ങളിൽ ഒരു മണിക്കൂറോളം നേരം സൂര്യപ്രകാശം ആരെയും അതിശയിപ്പിക്കുന്ന രീതീയിൽ ഉള്ളിലെ ശിവലിംഗത്തിൽ പതിക്കും. ക്ഷേത്ര പരിസരത്തെ നന്ദി പ്രതിമയുടെ കൊമ്പുകൾക്കിടയിലൂടെ എത്തുന്ന സൂര്യവെളിച്ചം ഗുഹയ്ക്കുള്ളലിലെ ശിവലിംഗത്തിൽ പതിച്ച് അതിനെ പ്രകാശിപ്പിക്കുകയാണ് ചെയ്യുന്നത്.

PC:Prakat Shrestha

മകരസംക്രാന്തി നാളിൽ

മകരസംക്രാന്തി നാളിൽ

വർഷത്തിൽ വളരെ കുറച്ച് അവസരങ്ങളിൽ മാത്രമാണ് സൂര്യന്‍റെ ഈ മാന്ത്രിക പ്രകടനം ക്ഷേത്രത്തിൽ കാണുവാൻ സാധിക്കുകയുള്ളൂ. ജനുവരി മാസത്തിൽ മകരസംക്രാന്തി നാളിലാണ് ഇത് നടക്കുക. ഏകദേശം ഒരു മണിക്കൂറോളം നേരം സൂര്യപ്രകാശം നന്ദി പ്രതിമയുടെ കൊമ്പുകൾക്കിടയിലൂടെ കടന്ന് ഗുഹയിലെ ശിവലിംഗത്തിൽ പതിക്കുന്നത് മനോഹരമായ ഒരു കാഴ്ചയാണ്. കൂടാതെ നവംബർ 26 നും ഡിസബർ 2നും ഇതേ കാര്യം ആവർത്തിക്കാറുണ്ട്.

PC:Pavithrah

കണ്ണിന്റെ പ്രയാസങ്ങൾ മാറുവാൻ

കണ്ണിന്റെ പ്രയാസങ്ങൾ മാറുവാൻ

അഗ്നിയെ പ്രത്യേകമായി ആരാധിക്കുന്ന തെക്കേ ഇന്ത്യയിലെ അപൂർവ്വ ക്ഷേത്രം കൂടിയാണിത്. ക്ഷേത്രത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന അഗ്നിയുടെ അപൂർവ്വ വിദ്രഹത്തിലെത്തി പ്രാർഥിച്ചാൽ കണ്ണിനുണ്ടാകുന്ന അസുഖങ്ങളും മറ്റു പ്രയാസങ്ങളും മാറും എന്നാണ് വിശ്വസിക്കപ്പെടുന്നത്.

PC:Dineshkannambadi

 ഒറ്റക്കല്ലിലെ നിർമ്മിതികൾ

ഒറ്റക്കല്ലിലെ നിർമ്മിതികൾ

ഒറ്റക്കല്ലിൽ തീർത്തിരിക്കുന്ന ഗുഹ കൂടാതെ ധാരാളം പ്രത്യേകതകൾ ക്ഷേത്രത്തിനുണ്ട്. ക്ഷേത്രമുറ്റത്തുള്ള ഒറ്റക്കൽ പ്രതിമകളും വലിയ കരിങ്കൽ തൂണുകളും നന്ദി പ്രതിമകളും ശിവന്റെ തൃശുലവും ഒക്കെ ഇവിടുത്തെ പ്രത്യേകതളാണ്.

PC:Pavithrah

കാശിയിലേക്കെത്തുന്ന തുരങ്കം

കാശിയിലേക്കെത്തുന്ന തുരങ്കം

ക്ഷേത്രത്തിനെ സംബന്ധിക്കുന്ന വിശ്വാസങ്ങള്‍ പറയുന്നതനുസരിച്ച് ഇവിടെ രണ്ട് തുരങ്കങ്ങളാണുള്ളത്. അതിലൊന്ന് പോകുന്നത് വാരണായിലേക്കാണത്രെ. മറ്റേ തുരങ്കത്തിലൂടെ പോയാൽ ഇവിടെ നിന്നും 10 മൈൽ അകലെ ശിവഗംഗ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഗംഗാധരേശ്വര എന്നു തന്നെ പേരായ ക്ഷേത്രത്തിൽ എത്താൻ പറ്റുമെന്നാണ്. ഇവിടെയുള്ളവരുടെ വിശ്വാസം അനുസരിച്ച് രണ്ടു പേർ ഈ തുരങ്കം വഴി പോയെങ്കിലും ഇതുവരെ തിരിച്ചെത്തിയിട്ടില്ല എന്നാണ്.

PC:Pavithrah

പുരാവസ്തുവകുപ്പിനു കീഴില്‍

പുരാവസ്തുവകുപ്പിനു കീഴില്‍

ക്ഷേത്രത്തിന്റെ പഴക്കവും മറ്റു പ്രത്യേകതകളും കണക്കിലെടുത്ത് കർണ്ണാടക പുരാവസ്തുവകുപ്പാണ് ഈ ക്ഷേത്രം ഇന്നു പരിപാലിക്കുന്നത്.

PC:Nvvchar

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ബെംഗളുരുവിന്റെ ഏതു ഭാഗത്തു നിന്നും ഗവി ഗംഗാധരേശ്വര ക്ഷേത്രത്തിൽ എത്തിച്ചേരുവാൻ എളുപ്പമാണ്. ബന്നാർഗട്ടെ റോഡിൽ ഹുളിമാവ് എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഡിവാളയിൽ നിന്നും 8.9 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

7000 വര്‍ഷത്തെ നിഗൂഢതകൾ മാത്രം സമ്മാനിക്കുന്ന മണ്ണിനടിയിലെ ക്ഷേത്രം!!

7000 വര്‍ഷത്തെ നിഗൂഢതകൾ മാത്രം സമ്മാനിക്കുന്ന മണ്ണിനടിയിലെ ക്ഷേത്രം!!

7000 വര്‍ഷം പഴക്കമുള്ള, നിഗൂഢതകള്‍ മാത്രം സമ്മാനിക്കുന്ന ഒരു ക്ഷേത്രം. മണ്ണിനടില്‍ പുതഞ്ഞു കിടക്കുകയായിരുന്ന ഈ ക്ഷേത്രത്തെ കണ്ടെടുത്തത് തീരെ അവിചാരിതമായാണെങ്കിലും ഇന്ന് ഇവിടം ബെംഗളുരുവിലെ വിശ്വാസികള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത പുണ്യസ്ഥലമാണ്. നിഗൂഢതകള്‍ ധാരാളം ഒളിപ്പിക്കുന്നുവെന്ന് ഇവിടെ എത്തുന്നവര്‍ക്ക് ഒറ്റക്കാഴ്ചയില്‍ തന്നെ വ്യകത്മാണ്. നന്ദി തീര്‍ഥ എന്നറിയപ്പെടുന്ന ശ്രീ ദക്ഷിണമുഖ നന്ദി തീര്‍ഥ കല്യാണി ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍.

7000 വര്‍ഷത്തെ നിഗൂഢതകൾ മാത്രം സമ്മാനിക്കുന്ന മണ്ണിനടിയിലെ ക്ഷേത്രം!! 7000 വര്‍ഷത്തെ നിഗൂഢതകൾ മാത്രം സമ്മാനിക്കുന്ന മണ്ണിനടിയിലെ ക്ഷേത്രം!!

ഇനി ഇവിടുത്തെ നാലാമത്തെ തൂണും പതിച്ചാല്‍..ഞെട്ടി ലോകം

ഇനി ഇവിടുത്തെ നാലാമത്തെ തൂണും പതിച്ചാല്‍..ഞെട്ടി ലോകം

ലോകാവസാനത്തെക്കുറിച്ച് അന്തമില്ലാതെ കഥകള്‍ ഇറങ്ങിക്കൊണ്ടിരിക്കുകയാണല്ലോ.. നിറംപിടിപ്പിച്ച കഥകള്‍ പലതും തള്ളിക്കളയുമെങ്കിലും ഇത്തിരിയെങ്കിലും പേടിക്കാത്തവരും വിശ്വസിക്കാത്തവരും കുറവായിരിക്കും എന്നതാണ് സത്യം.എന്നാല്‍ വിശ്വാസത്തിന്റെ പേരില്‍ ലോകാവസാനത്തെക്കുറിച്ച് പല കഥകളും ഇറങ്ങുന്നുണ്ട്. അതിലൊന്നാണ് മഹാരാഷ്ട്രയിലെ കേദരേശ്വര്‍ ക്ഷേത്രത്തിലെ തൂണുകളെക്കുറിച്ചുള്ളത്. ഹരിശ്ചന്ദ്രേശ്വര്‍ കോട്ടയ്ക്ക് സമീപമായി സ്ഥിതി ചെയ്യുന്ന കേദാരേശ്വര്‍ ഗുഹാ ക്ഷേത്രത്തെക്കുറിച്ചറിയാം.

ഇനി ഇവിടുത്തെ നാലാമത്തെ തൂണും പതിച്ചാല്‍..ഞെട്ടി ലോകം ഇനി ഇവിടുത്തെ നാലാമത്തെ തൂണും പതിച്ചാല്‍..ഞെട്ടി ലോകം

തിരുപ്പതിയിലെ സ്വര്‍ണ്ണക്കിണറിന്റെ ആരുമറിയാ രഹസ്യങ്ങള്‍!!

തിരുപ്പതിയിലെ സ്വര്‍ണ്ണക്കിണറിന്റെ ആരുമറിയാ രഹസ്യങ്ങള്‍!!

തിരുപ്പതിയെക്കുറിച്ചും അവിടുത്തെ ക്ഷേത്രത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും അറിയാത്തവര്‍ ചുരുക്കമായിരിക്കും. മഹാവിഷ്ണുവിനെ വെങ്കടേശ്വരനായി ആരാധിക്കുന്ന ഈ ക്ഷേത്രത്തിന് ധാരാളം നിഗൂഢതകളും വിശ്വാസങ്ങളും സ്വന്തമായുണ്ട്. അതിലൊന്നാണ് ഇവിടുത്തെ പ്രശസ്തമായ സ്വര്‍ണ്ണക്കിണര്‍. തിരുമലയിലെ സ്വര്‍ണ്ണക്കിണറിന്റെ വിശേഷങ്ങളിലേക്ക്...

തിരുപ്പതിയിലെ സ്വര്‍ണ്ണക്കിണറിന്റെ ആരുമറിയാ രഹസ്യങ്ങള്‍!! തിരുപ്പതിയിലെ സ്വര്‍ണ്ണക്കിണറിന്റെ ആരുമറിയാ രഹസ്യങ്ങള്‍!!

ഭാരതത്തിലെ ഏറ്റവും പുരാതനമായ ഈ ക്ഷേത്രത്തിൽ ഇന്ന് പൂജകളില്ല...കാരണം വിചിത്രമാണ്!!!

ഭാരതത്തിലെ ഏറ്റവും പുരാതനമായ ഈ ക്ഷേത്രത്തിൽ ഇന്ന് പൂജകളില്ല...കാരണം വിചിത്രമാണ്!!!

ലോകത്തിൽ ഇന്നുവരെ ഏറ്റവും അധികം കാലം ആരാധിക്കപ്പെട്ട ശിവലിംഗം എവിടെയാണ് എന്നറിയുമോ? അമർനാഥിലെയും ബദ്രിനാഥിലെയും ഒക്കെ ശിവക്ഷേത്രങ്ങള്‍ ഓർമ്മയിലെത്തുമെങ്കിലും ഏറ്റവും പഴയ ശിവക്ഷേത്രം കാണാൻ യാത്ര പിന്നെയും തുടരണം. ക്രിസ്തുവിനും മുൻപേ ബിസി മൂന്നാം നൂറ്റാണ്ടു മുതൽ ആരാധിക്കുന്ന ഈ ക്ഷേത്രം കാലത്തെ പോലും വിസ്മയിപ്പിച്ച ഒരു നിർമ്മിതിയാണ്. പറഞ്ഞാൽ തീരാത്ത പ്രത്യേകതകളുള്ള ഗുഡിമല്ലം ക്ഷേത്രത്തിന്റെ വിശേഷങ്ങൾ...

ഭാരതത്തിലെ ഏറ്റവും പുരാതനമായ ഈ ക്ഷേത്രത്തിൽ ഇന്ന് പൂജകളില്ല...കാരണം വിചിത്രമാണ്!!! ഭാരതത്തിലെ ഏറ്റവും പുരാതനമായ ഈ ക്ഷേത്രത്തിൽ ഇന്ന് പൂജകളില്ല...കാരണം വിചിത്രമാണ്!!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X