ബാംഗ്ലൂർ: തിരക്കിലും ബഹളങ്ങൾക്കും ആൾക്കൂട്ടത്തിനും നടുവിലാണെങ്കിലും സന്തോഷിപ്പിക്കാൻ കഴിവുള്ള നാട്. ഒരുപക്ഷേ, ഇത്രയും തിങ്ങിനിറഞ്ഞ നാടാണെങ്കിലും ഇതുവരെയും മടുപ്പിക്കാത്തതിന് കാരണം ഇവിടുത്തെ തൊട്ടടുത്തുള്ള പച്ചപ്പുകളും ലക്ഷ്യസ്ഥാനങ്ങളും തന്നെയായിരിക്കും. ഒറ്റദിവസമെ അവധിയുള്ളുവെങ്കിൽ പോലും പോയി വരാൻ സാധിക്കുന്ന ഇടങ്ങള് ഇവിടെയുണ്ട്.
ഇനി വരുന്നത് ക്രിസ്മസ് അവധിയാണ്. നീണ്ട വാരാന്ത്യങ്ങളുമായി യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്ന സമയം. രണ്ടോ മൂന്നോ ദിവസം യാത്രകൾക്കായി മാറ്റിവയ്ക്കാൻ ഇല്ലാത്തവർക്ക് ഒരു ദിവസം കൊണ്ട് പോയി വരാൻ സാധിക്കുന്ന ഒരുപാട് സ്ഥലങ്ങൾ ബാംഗ്ലൂരിന് ചുറ്റിലുമുണ്ട്. ഇതാ ക്രിസ്മസ് അവധിക്ക് പര്യവേക്ഷണം നടത്താൻ പറ്റിയ ലക്ഷ്യസ്ഥാനങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

1. നന്ദി ഹിൽസ്
എപ്പോൾ എന്ത് യാത്ര പ്ലാന്‍ ചെയ്താലും ബാംഗ്ലൂരുകാർക്ക് ഒഴിവാക്കാനാവാത്ത ഒരിടമണ് നന്ദി ഹിൽസ്. സീസണോ അവധിയോ ഏതായാലും നന്ദി ഹിൽസിലേക്ക് യാത്ര പോയില്ലെങ്കിൽ തൃപ്തരാകാത്തവർ വരെയുണ്ട്. ഡ്രൈവിങ് ആസ്വദിക്കുന്നവവരെ സംബന്ധിച്ചെടുത്തോളം മികച്ച ഒരനുഭവമാണ് ഇവിടെ കാത്തിരിക്കുന്നത്.

ഇപ്പോഴിതാ നന്ദി ഹിൽസിലേക്ക് ഇലക്ട്രിക് ട്രെയിൻ സർവീസ് ആരംഭിക്കാൻ പോവുകയാണ്. ഡിസംബർ 11 തിങ്കളാഴ്ച മുതൽ സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്‌ഡബ്ല്യുആർ) എയർപോർട്ട് റൂട്ടിലെ മെമു (മെയിൻലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ്) ട്രെയിനുകളുടെ പ്രവർത്തനം ദേവനഹള്ളിയിൽ നിന്ന് ചിക്കബെല്ലാപ്പൂർ വരെ ദീർഘിപ്പിക്കുന്നതോടെയാണ് നന്ദി ഹിൽസിലേക്കുള്ള യാത്ര ട്രെയിനിൽ എളുപ്പമാകുന്നത്.
1.06531/06532 ബെംഗളൂരു കന്‍റോൺമെന്‍റ്-ചിക്കബെല്ലാപൂർ-കന്‍റോൺമെന്‍റ്, 2. 2.06535/06538 ചിക്കബെല്ലാപൂർ-ബെംഗളൂരു കന്‍റോൺമെന്‍റ്-ചിക്കബെല്ലാപൂർ
3.06593/06594 യശ്വന്ത്പൂർ-ചിക്കബെല്ലാപൂർ-യശ്വന്ത്പൂർ എന്നീ മൂന്നു ട്രെയിനുകളാണ് ബാംഗ്ലൂർ- നന്ദി ഹില്‍സ് റൂട്ടിൽ സർവീസ് നടത്തുക
2. നാരായണഗിരി ഹിൽസ്
ബാംഗ്ലൂരിൽ നിന്നുള്ള ഏകദിന യാത്രയ്ക്ക് പറ്റിയ മറ്റൊരു സ്ഥലമാണ് നാരായണഗിരി ഹിൽസ്. രാമനഗര ജില്ലയിൽ ജാലമംഗല എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഹിൽസ് സൂര്യോദയവും കൂടാതെ ഒരു കിടലൻ ഡ്രൈവും ആണ് സഞ്ചാരികൾക്ക് നല്കുന്നത്. ബാംഗ്ലൂരിൽ നിന്ന് 60 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. 500 പടിക്കെട്ടുകൾക്കു മുകളിലാണ് ഈ കുന്നുള്ളത്. ചെറിയൊരു ട്രെക്കിങ് അനുഭവവും ഓഫ്റോഡ് യാത്രയും ഇവിടുന്ന് നിങ്ങൾക്ക് ലഭിക്കും.
3. സിദ്ധാരബേട്ട
ബാംഗ്ലൂരിലെ ഏകദിന യാത്രകൾക്ക് പറ്റിയ മറ്റൊരു സ്ഥലമാണ് സിദ്ധാരബേട്ട. ട്രെക്കിങ്ങിന് പേരുകേട്ടതാണെങ്കിലും ഇവിടെയുള്ള ക്ഷേത്രവും ധാരാളം ആളുകളെ ഇവിടേക്ക് ആകർഷിക്കുന്നു. ബാംഗ്ലൂരിൽ നിന്നും 104 കിലോമീറ്റര്‍ ദൂരത്തിൽ തുംകൂരു ജില്ലയിൽ കൊറത്താഗരെ താലൂക്കിലാണ് സിദ്ധാരബേട്ടയുള്ളത്. സിദ്ധന്മാർ തപസ്സനുഷ്ഠിച്ച ഇടം എന്ന നിലയിലാണ് പ്രസിദ്ധമായിരിക്കുന്നത്. വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെ പൂർത്തിയാക്കാൻ പറ്റിയ ട്രെക്കിങ്ങുകളിലൊന്നും കൂടിയാണിത്.
4. മന്ദാരഗിരി ഹിൽസ്
ബാംഗ്ലൂർ ഏകദിന യാത്രകൾക്ക് പറ്റിയ മറ്റൊരിടമാണ് മന്ദാരഗിരി ഹിൽസ്. 65 കിലോമീറ്റർ ദൂരത്തിലേക്കുള്ള യാത്ര ചിലപ്പോൾ മടുപ്പിക്കുമെങ്കിലും അവിടെ എത്തിയാൽ പിന്നെ രസകരമാ കാഴ്ചകളാണ് കാത്തിരിക്കുന്നത്. ജെയ്ൻ മതവിശ്വാസികളുടെ തീർത്ഥാടന കേന്ദ്രമായ ഇവിടെ അതിമനോഹരമായി നിർമ്മിച്ച ഒരു ക്ഷേത്രവും പിന്നെ ഒരു കുന്നുമാണ് ഉള്ളത്. മയിൽപ്പീലിയുടെ രൂപസാദൃശ്യത്തിൽ 81 അടി ഉയത്തിലും 2400 ചതുരശ്രയടി വീതിയിലും നിർമ്മിച്ചിരിക്കുന്ന ഒരു ഗുരു മന്ദിർ ആണിത്. ഇതിന്റെ രൂപം കാരണം പീകോക്ക് ക്ഷേത്രം എന്നും അറിയപ്പെടുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












