Search
  • Follow NativePlanet
Share
» »ബാംഗ്ലൂർ യാത്ര: മണ്ണിനടിയിൽ ക്ഷേത്രങ്ങളുള്ള തലക്കാടും ശിവനസമുദ്ര വെള്ളച്ചാട്ടവും കാണാം

ബാംഗ്ലൂർ യാത്ര: മണ്ണിനടിയിൽ ക്ഷേത്രങ്ങളുള്ള തലക്കാടും ശിവനസമുദ്ര വെള്ളച്ചാട്ടവും കാണാം

ബാംഗ്ലൂരിൽ തണുപ്പ് മെല്ലെ എത്തിത്തുടങ്ങി. എഴുന്നേൽക്കാന്‍ മടി തോന്നിപ്പിക്കുന്ന പ്രഭാതങ്ങളും രാത്രിയായാൽ വേഗം ഇരുട്ട് വീഴുന്ന, കുളിരുള്ള കാലാവസ്ഥയും ചേരുന്ന കോംബോയിൽ യാത്രകൾ വേറെ ഒരു രസം തന്നെയാണ്. മരംകോച്ചുന്ന തണുപ്പിനെ പിന്നിലാക്കി ഒരു യാത്ര പോകുമ്പോൾ എന്തായിരിക്കുമല്ലേ.. കോടമഞ്ഞും തണുപ്പും കൂട്ടെത്തുന്ന കാലാവസ്ഥയിൽ ബാംഗ്ലൂരിൽ നിന്നും പോകാൻ പറ്റിയ ഇടമാണ് ശിവനസമുദ്ര വെള്ളച്ചാട്ടവും തലക്കാടും.

ചെലവ് കുറഞ്ഞ യാത്രകൾ പ്ലാൻ ചെയ്യുന്നവർക്കായി, കർണ്ണാടക ടൂറിസം ഡെവലപ്മെന്‍റ് കോർപ്പറേഷൻ ഒരുക്കുന്ന ഏകദിന യാത്ര വാരാന്ത്യങ്ങളിലും അവധി ദിസങ്ങളിലും ഒക്കെ യാത്ര പോകാന ആഗ്രഹിക്കുന്നവര്‍ക്ക് ഉപയോഗപ്പെടുത്തുവാൻ പറ്റിയ ഒന്നാണ്. പാൽപോലെ പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടവും മണ്ണിനടിയിലായ ക്ഷേത്രങ്ങളും കാഴ്ചയും പോലെ കൗതുകം നിറഞ്ഞ ഒരു ലോകത്തേയ്ക്കാണ് ഈ യാത്ര നമ്മെ കൂട്ടിക്കൊണ്ട് പോകുന്നത്.

Bangalore One Day Trip:Shivanasamudra And Talakadu

PC: Nymishanandini

ശിവനസമുദ്ര

ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിൽ രണ്ടാമതുള്ള ശിവനസമുദ്ര മാണ്ഡ്യ ജില്ലയുടെയും ചാമരാജനഗര ജില്ലയുടെയും അതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. ഭാരാചുക്കി, ഗഗനചുക്കി എന്നീ രണ്ടു വെള്ളച്ചാട്ടങ്ങളാണ് ശിവനസമുദ്രയുടേതായി ഉള്ളത്. കാവേരി നദിയിലെ ഈ വെള്ളച്ചാട്ടം ശിവന്റെ ജഡയിൽ നിന്നും കാവേരി നദിയിലെ വെള്ളച്ചാട്ടം എന്ന നിലയിൽ ശിവന്റെ സമുദ്രം എന്നാണ് ഇതിനെ വിളിക്കുന്നത്.

തലക്കാട്

മണ്ണിനടിയിലായ ചരിത്രങ്ങളുടെ നാടാണ് തലക്കാട്. കർണ്ണാടകയിലെ മരുഭൂമി എന്നു വിളിക്കപ്പെടുന്ന ഇവിടം കാവേരി നദീതീരത്തോട് ചേർന്നാണ് കിടക്കുന്നത്. മൈസൂരിൽനിന്ന് 45 കിലോമീറ്റർ അകലെ ടി. നരസിപൂരിനടുത്തു സ്ഥിതി ചെയ്യുന്ന തലക്കാട് ഒരുകാലത്ത് മുപ്പതിനടുത്ത് ക്ഷേത്രങ്ങളുണ്ടായിരുന്നുവത്രെ. പിന്നീട് ഏതോ കാരണത്താൽ അതെല്ലാം മണ്ണിനടിയിൽ ആയെന്നാണ് വിശ്വാസം. 1200 ഏക്കറിൽ ഈ മണല്‍ക്കാട് ഇന്ന് പരന്നു കിടക്കുന്നു.

PC: Arun Joseph

ബാംഗ്ലൂർ- ശിവനസമുദ്ര-തലക്കാട് പാക്കേജ്

കെഎസ്ടിഡിസി ഒരുക്കുന്ന ശിവനസമുദ്ര, തലക്കാട് പാക്കേജ് ഒരു ഏകദിന യാത്രയാണ്. ബാംഗ്ലൂരിലെ യശ്വന്ത്പൂർ കെഎസ്ടിഡിസി ഓഫീസിൽ നിന്നും രാവിലെ 6.00 മണിക്ക് യാത്ര ആരംഭിക്കും. 9.00 മണിക്ക് ചന്നാപട്ടണയിലെ കമ്മത്ത് ഹോട്ടലിൽ പ്രഭാത ഭക്ഷണം. തുടർന്ന് 11.00 മണിയോടെ ഗഗനചുക്കി വെള്ളച്ചാട്ടത്തിൽ എത്തിച്ചേരും. ഒരു മണിക്കൂർ സമയമാണ് ഇവിടെ ചെലവഴിക്കുന്നത്. പിന്നീട് യാത്ര തുടർന്ന്12.30 ഓടെ ബാരാചുക്കി മധ്യരംഗാ ക്ഷേത്രത്തിലെത്തും.

പിന്നീട് ബാരാചുക്കി മയൂര ഹോട്ടലിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച് രണ്ടുമണിയോടെ ബാരാ ചുക്കി വെള്ളച്ചാട്ടത്തിലെത്തും. ഒന്നര മണിക്കൂർ ഇവിടെ ചെലവഴിച്ച് വെള്ളച്ചാട്ടത്തിന്‍റെ ഭംഗി ആസ്വദിച്ച് നാല് മണിക്ക് തലക്കാട് വൈദ്യനാഥേശ്വര ക്ഷേത്രത്തിലെത്തും. ഇവിടുത്തെ കാഴ്ചകളും മണൽമൂടിയ ക്ഷേത്രവും കണ്ട് ആറു മണിക്ക് ബാംഗ്ലൂരിലേക്ക് മടക്ക യാത്ര ആരംഭിച്ച് രാത്രി 9.00 മണിയോടെ ബാംഗ്ലൂരിൽ എത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

എസി ഡീലക്സ് കോച്ചിലുള്ള യാത്രയിൽ ഒരാൾക്ക് 880 രൂപയാണ് നിരക്ക്. ഓരോ സ്ഥലങ്ങളും സമയമെടുത്ത് കണ്ടു പോകുന്ന യാത്രയിൽ ആസ്വദിക്കാനും ചരിത്രം അറിഞ്ഞ് മനസ്സിലാക്കി പോകുവാനുമുള്ള അവസരം ആണ് ഒരുക്കിയിരിക്കുന്നത്. സംസ്ഥാന, കേന്ദ്ര, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള എൽടിസി സൗകര്യങ്ങൾ ഉണ്ടായിരിക്കും. യാത്രയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും +91 80-4334 4334 എന്ന നമ്പറിൽ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+