പതഞ്ഞൊഴുകി പാറക്കെട്ടുകളിലൂടെ പതിക്കുന്ന ഒരുപാട് വെള്ളച്ചാട്ടങ്ങൾ നമ്മൾ നാട്ടിൽ കണ്ടിട്ടുണ്ട്. മഴ പെയ്തു തുടങ്ങുമ്പോഴേക്കും ജീവൻ വെച്ച് നവോന്മേഷത്തിൽ കുതിച്ചൊഴുകുന്ന വെള്ളച്ചാട്ടങ്ങൾ. അങ്ങനെ ഒരു കാഴ്ച അതിലും ഇരട്ടിഭംഗിയിൽ കാണണോ.. ഇരട്ടിഭംഗിയെന്നാല്‍ ഇരട്ടവെള്ളച്ചാട്ടം കൂടിയാണ്. നേരെ വണ്ടിയെടുത്തോ ശിവനസമുദ്രയിലേക്ക്. ബാംഗ്ലൂർ യാത്രകളിൽ തീർച്ചയായും ഒരിക്കലെങ്കിലും പോയിരിക്കേണ്ട സ്ഥലമാണ് ശിവനസമുദ്ര വെള്ളച്ചാട്ടം.
ബാംഗ്ലൂരിൽ നിന്നും ഒറ്റദിവസത്തെ യാത്ര നോക്കുന്നവർക്ക് അങ്ങനെയും നാട്ടിൽ നിന്ന് വരുന്നവർക്ക് മൈസൂരിൽ നിന്ന് എളുപ്പത്തിൽ പോകാനും പറ്റിയ സ്ഥലമാണിത്. കാവേരി നദി വെള്ളച്ചാട്ടമായി പതിക്കുന്ന ശിവനസമുദ്ര കർണ്ണാടകയിലെ ഏറ്റവും പേരുകേട്ട വെള്ളച്ചാട്ടങ്ങളിലൊന്നും വിനോദസഞ്ചാര കേന്ദ്രവും കൂടിയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിൽ രണ്ടാം സ്ഥാനവും ശിവനസമുദ്ര വെള്ളച്ചാട്ടത്തിനുണ്ട്.

PC:Deepak TL
ശിവനസമുദ്ര വെള്ളച്ചാട്ടം
കർണ്ണാടകയിലെ മാണ്ഡ്യ ജില്ലയുടെയും ചാമരാജനഗര ജില്ലയുടെയും അതിർത്തിയിലാണ് ശിവനസമുദ്ര വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. അതേ സമയം ശിവനസമുഗ്ര എന്ന ചെറിയ പട്ടണം മാണ്ഡ്യ ജില്ലയുടെ ഭാഗമാണ്. കാവേരി നദി പാറക്കെട്ടിലൂടെ ഒഴുകി രണ്ടു ഭാഗങ്ങളായി പതിക്കുന്നതാണ് ശരിക്കും ശിവനസമുദ്ര വെള്ളച്ചാട്ടം. ഭാരാചുക്കി എന്നും ഗഗനചുക്കി എന്നുമാണ് ഈ രണ്ടുവെള്ളച്ചാട്ടങ്ങളും അറിയപ്പെടുന്നത്.
കിഴക്കു വശത്തെ വെള്ളച്ചാട്ടമായ ഗഗനചുക്കി മലവള്ളി എന്ന സ്ഥലത്തു നിന്നു 90 മീറ്റർ ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്നു. അതേസമയം
പടിഞ്ഞാറുഭാഗത്തെ വെള്ളച്ചാട്ടം ഭരാചുക്കി കൊല്ലേഗല എന്ന സ്ഥലത്ത് നിന്ന് 69 മീറ്റർ ഉയരത്തിൽ നിന്നും പതിക്കുന്നു.

PC:Bhawyad
കാവേരി നദി രണ്ടു ശാഖകളായി പിരിഞ്ഞ് പടിഞ്ഞാറും കിഴക്കും ദിശയിലൂടെ ഒഴുകിയെത്തിയാണ് രണ്ട് വെള്ളച്ചാട്ടങ്ങളായി മാറുന്നത്. കാണുമ്പോള്‍ രണ്ടു വെള്ളച്ചാട്ടങ്ങളും അടുത്തടുത്താണെങ്കിലും രണ്ടിന്‍റെയും വ്യൂ പോയിന്‍റുകളും തമ്മിൽ 16 കിലോമീറ്റർ ദൂരം വ്യത്യാസമുണ്ട്. ഇതിൽ ഗഗനചുക്കിക്ക് ഒരു വലിയ കുതിരവാലിന്‍റെ രൂപമാണ്. കുത്തനെ പതിക്കുന്ന ഈ വെള്ളച്ചാട്ടം അതിന്‍റെ ശക്തി അഥവാ പതിക്കുന്ന ആഘാതം കൊണ്ടും അതിമനോഹരമാണ്. ശിവനസമുദ്ര വാച്ച് ടവറിൽ നിന്നാലാണ് ഇതിന്‍റെ കാഴ്ച അതിന്റെ ഭംഗിയിൽ കാണാനാവുക.
അതേസമയം ബാരാചുക്കി വെള്ളച്ചാട്ടമാണ് സന്ദർശകർക്കിടയിൽ ആരാധകർ അധികമുള്ളത്. ഗഗനചുക്കിയേക്കാൾ വിസ്തൃതിയിലാണ് ഇത് താഴേക്ക് പതിക്കുന്നത് എന്നതാണ് ഒരു കാരണം. 200 സ്റ്റെപ്പുകൾ നടന്നിറങ്ങിയാൽ വെള്ളച്ചാട്ടത്തിന്‍റെ അടുത്തെത്താം. എന്നാൽ വെള്ളച്ചാട്ടത്തിലിറങ്ങുന്നതും നീന്തുന്നതും ഒന്നും അനുവദനീയമല്ല.

PC:MikeLynch
ശിവനസമുദ്ര എന്നാൽ
പേരുപോലെ തന്നെ ശിവനസമുദ്ര എന്ന വാക്കിനർത്ഥം ശിവന്‍റെ സമുദ്രം എന്നാണ്. കാവേരി നദിയുടെ ഭാഗമായ വെള്ളച്ചാട്ടം ശിവന്‍റെ ജഡയിൽ നിന്നും ഒഴുകി വരുന്ന കാവേരി നദിയെന്ന നിലയിലാണ് ആളുകൾ കണക്കാക്കുന്നത്.
ബാംഗ്ലൂരിൽ നിന്നും ശിവനസമുദ്രയിലേക്ക്
ബാംഗ്ലൂരിൽ നിന്ന് ബെംഗളുരു-മൈസൂർ എക്സ്പ്രസ് വേ വഴി ശിവനസമുദ്ര വെള്ളച്ചാട്ടത്തിലെത്താം. 134 കിലോമീറ്ററാണ് ദൂരം.2 മണിക്കൂർ 49 മിനിറ്റാണ് യാത്രാ സമയം. രണ്ടു വഴികളുണ്ട് ബാംഗ്ലൂരിൽ നിന്നും ശിവനസമുദ്രയിലേക്ക്.ബെംഗളൂരു- മൈസൂരു റൂട്ടിൽ മദ്ദൂർ, മലവെള്ളി വഴിയും, കനകപുര, മല വെള്ളി വഴിയും ശിവനസമുദ്രയിൽ എത്താം. കനകപുര വഴിയാണ് ഗഗനചുക്കിയിലേക്ക് വരുന്നത്.
കേരളത്തിൽ നിന്ന് വരുമ്പോൾ
കേരളത്തിൽ നിന്ന് വരുമ്പോൾ മൈസൂരിലെത്തി വേണം ശിവനസമുദ്രയിലേക്ക് വരാൻ. . മൈസൂരിൽ നിന്നു 70 കിലോമീറ്ററാണ് ഇവിടേക്ക് ദൂരം. ശിവനസമുദ്രയാത്രയില്‍ തലക്കാട്, സോമനാഥപുര കേശവ ക്ഷേത്രം,മുതുകുത്തൂർ മല്ലികാർജ്ജുനക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളും യാത്രയിൽ ഉൾപ്പെടുത്താം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














