Search
  • Follow NativePlanet
Share
» »ബാംഗ്ലൂര്‍ ചുറ്റിയടിക്കാന്‍ ഇതാ ഒരു ബസ്

ബാംഗ്ലൂര്‍ ചുറ്റിയടിക്കാന്‍ ഇതാ ഒരു ബസ്

By Maneesh

ഹോ ഹോ, എന്നാല്‍ ഹോപ് ഓണ്‍ ഹോപ് ഓഫ്, ബാംഗ്ലൂരില്‍ ഇപ്പോള്‍ തരംഗമായിരിക്കുകയാണ് ബി എം ടി സിയുടെ ഹോപ്പ് ഓണ്‍ ഹോപ്പ് ഓഫ് ബാംഗ്ലൂര്‍ റൗണ്ട് ബസ്. ബാംഗ്ലൂരിലെ പ്രധാന ടൂറിസ്റ്റ് സ്ഥലങ്ങളിലൂടെയാണ് ഈ ബസിന്റെ സഞ്ചാരം.
ഇനിയും ഏറെയുണ്ട് ഈ ബസിനേക്കുറിച്ച് പറയാന്‍.

രാവിലെ 8.30 ന് യാത്ര ആരംഭിച്ച് രാത്രി പത്തരയ്ക്ക് യാത്ര അവസാനിപ്പിക്കുന്ന തരത്തിലാണ് ഈ ബസിന്റെ സമയം ക്രമീകരിച്ചിരിക്കുന്നത്. 42 സീറ്റുകളുള്ള 7 വോള്‍വോ ലക്ഷ്വറി ബസുകളാണ് ബാംഗ്ലൂരില്‍ ഇപ്പോള്‍ ചുറ്റിയടിക്കുന്നത്. ഒരോ പ്രധാന സ്ഥലങ്ങളില്‍ എത്തിച്ചേരുമ്പോഴും ബസിലെ കണ്ടക്ടര്‍ ആ സ്ഥലത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇംഗ്ലീഷിലും കന്നഡയിലും സഞ്ചാരികള്‍ക്ക് വിവരിച്ച് നല്‍കും.

മുതിര്‍ന്നവര്‍ക്ക് 250രൂപയുടേയും കുട്ടികള്‍ക്ക് 150 രൂപയുടേയും പാസ് എടുത്താല്‍ ഈ ബസില്‍ എവിടെ നിന്ന് എവിടേയ്ക്കും യാത്ര ചെയ്യാം. മാത്രമല്ല മറ്റ് ബി എം ടി സി ബസുകളിലും ഈ പാസ് ഉപയോഗിച്ച് യാത്ര ചെയ്യാം.

ഹോപ് ഓണ്‍ ഹോപ് ഓഫ് ബസ് ചുറ്റിയടിക്കുന്ന പ്രധാന സ്ഥലങ്ങള്‍ പരിചയപ്പെടാം

മജസ്റ്റിക് ബസ് സ്റ്റാൻഡ്

മജസ്റ്റിക് ബസ് സ്റ്റാൻഡ്

മജസ്റ്റിക് ബസ് സ്റ്റാൻഡിൽ നിന്നാണ് ഹോപ്പ് ഓൺ ഹോപ്പ് ഓഫ്(Hop-On Hop-Off ) ബസ് സർവീസ് ആരംഭിക്കുന്നത്. ഇവിടെ നിന്നാണ് ബാംഗ്ലൂരിന്റെ ഉൾനഗരങ്ങളിലേക്ക് ബസുകൾ പോകുന്നത്. ബാംഗ്ലൂർ സിറ്റി റെയിൽവേ സ്റ്റേഷന് വളരെ അടുത്താണ് ഈ ബസ് സ്റ്റാൻഡ്. കേംപ ഗൗഡ ബസ് സ്റ്റാൻഡ് എന്നാണ് ഇത് അറിയപ്പെടുന്നത്.

ടിപ്പു പാലസ്

ടിപ്പു പാലസ്

മജസ്റ്റിക് ബസ് സ്റ്റാൻഡ് കഴിഞ്ഞാൽ അടുത്ത സ്റ്റോപ് ടിപ്പു പാലസിലാണ്. പൂര്‍ണമായും തേക്ക് കൊണ്ട് നിര്‍മ്മിച്ച ഒരു കൊട്ടാരമാണ് ഇത്‍. ടിപ്പുവിന്റെ സമ്മര്‍ പാലസ് എന്നാണ് ഇത് അറിയപ്പെടുന്നത്. ബാംഗ്ലൂരിലെ കെ ആര്‍ മാർക്കറ്റിന് സമീപത്തായാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ടിപ്പു തന്റെ വേനല്‍ക്കാലം ചിലവിട്ടുരുന്നത് ഈ കൊട്ടാരത്തിലായിരുന്നു. കൂടുതൽ വായിക്കാം

ബിഗ് ബുൾ ടെമ്പിൾ

ബിഗ് ബുൾ ടെമ്പിൾ

ലാൽ ബാഗിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയായാണ് ബിഗ് ബുൾ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തെക്കുറിച്ച് കൂടുതൽ അറിയാം. ഈ ക്ഷേത്രത്തിന് അടുത്ത് ബ്യൂഗിൾ റോക്ക് പാർക്ക് എന്ന ഒരു ഗാർഡനും ഉണ്ട്.

Photo courtesy: Sarvagnya

ഗവി ഗംഗാധരേശ്വര ക്ഷേത്രം

ഗവി ഗംഗാധരേശ്വര ക്ഷേത്രം

ബാംഗ്ലൂരിലെ ഗവിപുരം -ഗുട്ടഹള്ളി പ്രദേശത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സിറ്റി മാർക്കറ്റിൽ നിന്ന് മൂന്ന് കിലോമീറ്റർ യാത്ര ചെയ്താൽ ഈ ക്ഷേത്രത്തിൽ എത്താം. ഗവിപുരം ഗുഹാക്ഷേത്രം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്. കർണാടകയിലെ ശിലാനിർമ്മിത ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട ക്ഷേത്രമാണ് ഇത്.

ലാൽ ബാഗ്

ലാൽ ബാഗ്

ബാംഗ്ലൂരിലെ ഏറ്റവും വലിയ ഉദ്യാനമാണ് ഇത്. ഈ ഉദ്യാനത്തിന് നടുവിലാണ് ലാൽ ബാഗ് തടാകം സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കാം

Photo courtesy: Ashishsharma04

ഫ്രീഡം പാർക്ക്

ഫ്രീഡം പാർക്ക്

മുൻപ് സെൻട്രൽ ജയിലായി പ്രവർത്തിച്ചിരുന്ന ഫ്രീഡം പാർക്ക് 2008 നവംബറിൽ ആണ് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തത്. 1975ലെ അടിയന്തരാവസ്ഥ കാലത്ത് നിരവധി പൊതുപ്രവർത്തകരെ അറസ്റ്റു ചെയ്ത് ഇവിടെ പാർപ്പിച്ചിട്ടുണ്ട്.

Photo courtesy: Diham

നെഹ്റു പ്ലാനറ്റേറിയം

നെഹ്റു പ്ലാനറ്റേറിയം

ഇന്ത്യയിലെ നിരവധി പ്ലാനറ്റേറിയങ്ങളിൽ ഒന്നാണ് ബാംഗ്ലൂരിലെ ‌നെഹ്റു പ്ലാനറ്റേറിയം. 1989ൽ ബാംഗ്ലൂർ സിറ്റി കോർപ്പറേഷൻ ആണ് ഈ പ്ലാനറ്റേറിയം സ്ഥാപിച്ചത്. 1992 മുതൽ ഈ പ്ലാനറ്റേറിയം ബാംഗ്ലൂർ അസോസിയേഷൻ ഫോർ സയൻസ് എജ്യുക്കേഷന്റെ ഭാഗമായി.
Photo courtesy: Rameshng

വിധാൻ സൗദ

വിധാൻ സൗദ

മജസ്റ്റിക്ക് ബസ് സ്റ്റാൻഡിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് വിധാൻ സൗധ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് ബസ് കയറിയാൻ പതിനഞ്ച് മിനിറ്റിനുള്ളിൽ വിധാൻ സൗധയിൽ എത്താം. കർണാടക സംസ്ഥാന സെക്രട്ടറിയേറ്റാണ് ഈ കെട്ടിടം. കൂടുതൽ വായിക്കാം

Photo courtesy: Kalakki

കബ്ബൺ പാർക്ക്

കബ്ബൺ പാർക്ക്

കബ്ബൺ പാർക്ക് ചിന്ന സ്വാമി സ്റ്റേഡിയത്തിന് സമീപത്തായാണ് കബ്ബൺ പാർക്ക് സ്ഥിതി ചെയ്യുന്നത്. ചിന്ന സ്വാമി സ്റ്റേഡിയം ബസ് സ്റ്റോപ്പിൽ ബസ് ഇറങ്ങി അഞ്ച് മിനിറ്റ് യാത്ര ചെയ്താൽ കബ്ബർ പാർക്കിൽ എത്തിച്ചേരാം. കൂടുതൽ വായിക്കാം

Photo courtesy: Nvvchar
എം ജി റോഡ് മെട്രോ സ്റ്റേഷൻ

എം ജി റോഡ് മെട്രോ സ്റ്റേഷൻ

എം ജി റോഡ് മെട്രോ സ്റ്റേഷനിൽ നിന്ന് ബസിൽ കയറാൻ അവരമുണ്ട്.

Photo courtesy: Ashwin Kumar from Bangalore, India

ഗരുഡാമാൾ

ഗരുഡാമാൾ

ബാംഗ്ലൂർ റൗണ്ട്സിൽ അ‌ൽപ്പം ഷോപ്പിംഗും നടത്താം
Photo courtesy: Marc Smith

ഗുരുദ്വാര അൾസൂർ

ഗുരുദ്വാര അൾസൂർ

ബാംഗ്ലൂരിലെ ഏക സിക്ക് ഗുരുദ്വാരയാണ് ഇത്. അൾസൂർ തടാകത്തിന്റെ കരയിലാണ് ഈ ഗുരുദ്വാര സ്ഥിതി ചെയ്യുന്നത്.
Photo courtesy: Nvvchar

അൾസൂർ തടാകം

അൾസൂർ തടാകം

തടാകങ്ങളുടെ നാടായ ബാംഗ്ലൂരിലെ സുന്ദരമായ ഒരു തടാകമാണ് അൾസൂർ തടാകം. ബാംഗ്ലൂര്‍ നഗരത്തിന്റെ പിതാവായ കെംപെഗൗഡയാണ് അള്‍സൂര്‍ തടാകം നിര്‍മ്മിച്ചത്. 1.5 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട് തടാകത്തിന്. ഗണേശോത്സവത്തിന്റെ സമയത്ത് വിശ്വാസികള്‍ ഇവിടെയാണ് ഗണേശ പ്രതിമകള്‍ നിമഞ്ജനം ചെയ്യുന്നത്. കൂടുതൽ വായിക്കാം
Photo courtesy: Shovon76

കൊമേഴ്സിയൽ സ്ട്രീറ്റ്

കൊമേഴ്സിയൽ സ്ട്രീറ്റ്

ഷോപ്പിംഗിന്റെ പറുദീസയാണ് കമേഴ്‌സ്യല്‍ സ്ട്രീറ്റ്. ചുരുങ്ങിയ ചെലവിലുള്ള ഷോപ്പിംഗ് ഉദ്ദേശിയ്ക്കുന്നവര്‍ക്കും ബ്രാന്റഡ് ഷോപ്പിംഗ് വേണ്ടവര്‍ക്കും ഇവിടെ സൗകര്യമുണ്ട്. നീണ്ട തെരുവുകളില്‍നിന്നും വിവിധതരം വസ്തുക്കള്‍ കാണാനും വാങ്ങാനും കഴിയും. കൂടുതൽ വായിക്കാം.

Photo courtesy: GatesPlusPlus

സെന്റ് മേരീസ് ബസലിക്ക ചർച്ച്

സെന്റ് മേരീസ് ബസലിക്ക ചർച്ച്

കോമേഴ്സ്യൽ സ്ട്രീറ്റിന് സമീപത്തായാണ് പ്രശസ്തമായ ഈ ചർച്ച് സ്ഥിതി ചെയ്യുന്നത്.
Photo courtesy: Tinucherian at English Wikipedia,

ഫൺ വേൾഡ്/ സ്നോ സിറ്റി

ഫൺ വേൾഡ്/ സ്നോ സിറ്റി

ബാംഗ്ലൂരിലെ അമ്യൂസ്‌മെന്റ് പാർക്കുകൾ സന്ദർശിക്കാനും ഈ ബസിൽ കയറിയാൽ മതി

Photo courtesy: Abhishek Kumar

ഇസ്കോൺ ക്ഷേത്രം

ഇസ്കോൺ ക്ഷേത്രം

ഇസ്കോൺ ക്ഷേത്രം എന്ന് അറിയപ്പെടുന്ന ശ്രീ രാധാകൃഷ്ണ ചന്ദ്ര ക്ഷേത്രം സ്ഥിതി ചെയ്യുന്ന നോർത്ത് ബാംഗ്ലൂരിലെ രാജാജി നഗറിലായിരുന്നു. കൃഷ്ണനും രാധയുമാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ട. ലോകത്തിലെ പ്രശസ്തമായ ഇസ്കോൺ ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. 1997ൽ ആണ് ഈ ക്ഷേത്രം നിർമ്മിച്ചത്.

Photo courtesy: Rameshng

ഓറിയോൺ മാൾ

ഓറിയോൺ മാൾ

ഓറിയോൺ മാളിന് മുൻവശത്തും ബസ് നിർത്തും
Photo courtesy: Ashwin Kumar

സാങ്കി ടാങ്ക്

സാങ്കി ടാങ്ക്

ബാംഗ്ലൂർ നഗരത്തിന് കിഴക്ക് വശത്തായി, മല്ലേശ്വരത്തിനും സദാശിവ നഗറിനും ഇടയിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഏകദേശം 37 ഏക്കറോളം വിസ്തൃതിയുണ്ടാകും ഈ തടാകത്തിന്.

Photo Courtesy: Jobin Bosco

മന്ത്രി മാൾ

മന്ത്രി മാൾ

മല്ലേശ്വരത്താണ് ഇന്ത്യയിലെ ഏറ്റവും വലിപ്പം കൂടിയ മാള്‍ എന്ന് വിളിക്കപ്പെടുന്ന മന്ത്രി മാള്‍ ഉള്ളത്. പുറത്തുനിന്നു നോക്കുമ്പോള്‍ത്തന്നെ കണ്ണുതള്ളുന്ന വലിപ്പമാണ് ഇതിന്, അകത്തുകടന്നാലോ മായാലോകത്തെത്തിയ ഒരു പ്രതീതിയും. 15 ലക്ഷം ചതുരശ്രഅടിയാണ് ഇതിന്റെ വിസ്തീര്‍ണം. കൂടുതൽ വായിക്കാം

Photo Courtesy: Prateek Karandikar
ബസ്

ബസ്

ബാംഗ്ലൂർ ചുറ്റിയടിക്കുന്ന ബി എം ടി സി വോൾവോ എ സി ബസ്

Image: BMTC

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+